'കോലിയും രോഹിതും പന്തെറിയണം', ഇന്ത്യക്ക് കൂടുതല്‍ ഓള്‍റൗണ്ടര്‍മാര്‍ വേണമെന്ന് കപില്‍ ദേവ്
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളും ഇതിഹാസ നായകനുമാണ് കപില്‍ ദേവ്. ആദ്യമായി ഏകദിന ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച വീര നായകനാണ് കപില്‍. അദ്ദേഹത്തിന് ശേഷം പേസ് ഓള്‍റൗണ്ടറെന്ന നിലയില്‍ ഇത്രയും മികവുള്ള ഒരു താരം ഇന്ത്യന്‍ ക്രിക്കറ്റിലുണ്ടായിട്ടില്ല.

ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഫലത്തെ മാറ്റിമറിക്കുന്ന താരമായിരുന്നു കപില്‍ ദേവ്. ലോക ക്രിക്കറ്റിന്റെ തന്നെ ശ്രദ്ധ ആകര്‍ഷിച്ച ഓള്‍റൗണ്ടറെന്ന് കപില്‍ ദേവിനെ വിശേഷിപ്പിക്കാം. ഓള്‍റൗണ്ടര്‍മാര്‍ ടീമിലുള്ളത് എപ്പോഴും നായകന് വളരെ ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്. പണ്ടെത്തെ അപേക്ഷിച്ച് ഇന്നത്തെ ഇന്ത്യന്‍ നിരയില്‍ ഓള്‍റൗണ്ടര്‍മാര്‍ കുറവാണ്.
Also Read: T20 World Cup: ധോണിയെക്കൊണ്ട് എല്ലാം മാറ്റാനാവില്ല, ഒന്നു മാത്രം സാധിക്കും!- ഗംഭീര്‍ അത്ര ഹാപ്പിയല്ല

നിലവിലെ ഇന്ത്യന്‍ ടീമില്‍ ഹര്‍ദിക് പാണ്ഡ്യയെ മാത്രമാണ് പേസ് ഓള്‍റൗണ്ടറെന്ന് വിശേഷിപ്പിക്കാനാവുക. ശര്‍ദുല്‍ ഠാക്കൂറും ദീപക് ചഹാറുമെല്ലാം ആ സ്ഥാനത്തേക്ക് ഉയര്‍ന്നുവരാന്‍ ഇനിയും സമയമെടുക്കും. ഹര്‍ദിക്ക് പരിക്കിന്റെ പിടിയിലായതോടെ പകരക്കാരനായി ആളില്ലാത്ത അവസ്ഥയാണ് ഇന്ത്യന്‍ ടീമിലുള്ളത്. ചുരുക്കിപ്പറഞ്ഞാല്‍ ഓള്‍റൗണ്ടര്‍മാരുടെ ദാരിദ്ര്യം ഇന്ത്യക്കുണ്ട്. ഇതിന് പരിഹാരം കാണുക എളപ്പവുമല്ല.
Also Read: T20 World Cup: അശ്വിനെ ടീമിലെടുക്കാന്‍ കാരണമുണ്ട്, തുറന്നു പറഞ്ഞ് മുഖ്യ സെലക്ടര്‍

ഇപ്പോഴിതാ ഇന്ത്യന്‍ നിരയില്‍ ഓള്‍റൗണ്ടര്‍മാരുടെ കുറവുണ്ടെന്നും രോഹിതും വിരാട് കോലിയുമെല്ലാം അല്‍പ്പം ഓവര്‍ പന്തെറിയാന്‍ കൂടി തയ്യാറാവണമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് കപില്‍ ദേവ്. 'ഒരു നായകനെന്ന നിലയില്‍ ചിന്തിക്കുമ്പോള്‍ രണ്ട് ഓള്‍റൗണ്ടര്‍മാര്‍ ടീമില്‍ അത്യാവശ്യമാണ്. ഒന്ന് ബൗളിങ് ഓള്‍റൗണ്ടറാണെങ്കില്‍ രണ്ടാമത്തേത് ബാറ്റിങ് ഓള്‍റൗണ്ടര്‍.
Also Read: IND vs ENG: കോലിക്കെതിരേ പന്തെറിയാന്‍ പ്രയാസം, ഇന്ത്യയുടെ വാലറ്റം കഷ്ടപ്പെടുത്തുന്നു- മാര്‍ക്ക് വുഡ്

ഹര്‍ദിക് ഒരു ബാറ്റിങ് ഓള്‍റൗണ്ടറാണ്. ഞാന്‍ ഒരു ബൗളിങ് ഓള്‍റൗണ്ടറാണ്. ഇത്തരത്തിലുള്ള രണ്ട് ഓള്‍റൗണ്ടര്‍മാര്‍ ടീമിലുണ്ടെങ്കില്‍ നായകന്മാരെ അത് വളരെ അധികം സഹായിക്കും. ടീമിന്റെ ഉത്തരവാദിത്തം ഏല്‍ക്കാന്‍ കെല്‍പ്പുള്ള രണ്ട് താരങ്ങളെ പരിഗണിക്കാന്‍ നായകന് സാധിക്കും. എന്നാല്‍ ഒരു ഓള്‍റൗണ്ടര്‍ മാത്രമാണുള്ളതെങ്കില്‍ അത് പ്രയാസം സൃഷ്ടിക്കും'-കപില്‍ ദേവ് പറഞ്ഞു.
Also Read: T20 World Cup: ഡുപ്ലെസിയെ തഴഞ്ഞു! സൗത്താഫ്രിക്കന്‍ ടീമിനെ പ്രഖ്യാപിച്ചു- ബവുമ നയിക്കും

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ്. ദീപക് ചഹാറിനെയും ശര്‍ദുല്‍ ഠാക്കൂറിനെയും റിസര്‍വ് താരങ്ങളായും പരിഗണിച്ചിട്ടുണ്ട്. പാര്‍ട് ടൈം സ്പിന്നര്‍മാരായി ഉപയോഗിക്കാന്‍ ഇന്ത്യന്‍ നിരയില്‍ താരമില്ലെന്നത് വലിയ പ്രശ്‌നമാണ്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി,വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെല്ലാം ഭേദപ്പെട്ട ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ള താരങ്ങളാണ്. എന്നാല്‍ ഇവര്‍ ഏറെ നാളുകളായി പന്തെറിയാറേയില്ല.
Also Read: IPL 2021: 'ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചാലും മനോഭാവത്തില്‍ മാറ്റമില്ല', മുന്നറിയിപ്പുമായി സഞ്ജു സാംസണ്‍

'ഒരു ഓള്‍റൗണ്ടര്‍ക്ക് പരിക്കേറ്റാലും മറ്റൊരാളെവെച്ച് പൊരുത്തപ്പെട്ട് പോകാം. എന്നാല്‍ രണ്ട് ഓള്‍റൗണ്ടര്‍ക്കും പരിക്കേറ്റാല്‍ കാര്യങ്ങള്‍ അങ്ങനെയാവില്ല.ഞാന്‍ പറഞ്ഞുവരുന്നത് ഓള്‍റൗണ്ടര്‍മാരുടെ കാര്യത്തെക്കുറിച്ചാണ്. രണ്ട് ഓള്‍റൗണ്ടര്‍മാര്‍ ഇന്ത്യന്‍ ടീമില്‍ ആവിശ്യമാണ്. സച്ചിനും ഗാംഗുലിയും ഓള്‍റൗണ്ടര്‍മാരായിരുന്നു. ബാറ്റിങ്ങിലാണ് ഇവര്‍ കൂടുതല്‍ തിളങ്ങിയതെങ്കിലും കുറച്ച് ഓവറുകളും ചെയ്യാനുള്ള മികവ് ഉണ്ടായിരുന്നു.
Also Read: T20 World Cup 2021: ഇംഗ്ലണ്ടില്‍ കളിപ്പിക്കാത്തതിന്റെ പരിഹാരമായാണോ അശ്വിന് ഇടം നല്‍കിയത്- ഗവാസ്‌കര്‍

രോഹിതിനെപ്പോലെയും കോലിയെപ്പോലെയുമുള്ളവര്‍ക്കും കുറച്ച് ഓവറുകള്‍ പന്തെറിയാവുന്നതാണ്. നിലവില്‍ ഇവര്‍ പന്തെറിയുന്നില്ല. അതിനാല്‍ത്തന്നെ ടി20യില്‍ പന്തെറിയുക പ്രയാസമാവും. എന്നാല്‍ എല്ലാവരും ദിവസവും കുറച്ച് നേരം പന്തെറിയുന്നത് ബൗളിങ്ങിലെ താളം കാത്ത് സൂക്ഷിക്കാന്‍ സഹായിക്കും'-കപില്‍ ദേവ് കൂട്ടിച്ചേര്‍ത്തു.
Also Read: T20 World Cup: സ്റ്റോക്‌സില്ലാതെ ഇംഗ്ലീഷ് ടീം, 15 അംഗ സംഘത്തെ പ്രഖ്യാപിച്ചു

Also Read: T20 World Cup 2021: എംഎസ് ധോണി ഇന്ത്യയുടെ ഉപദേഷ്ടാവ്, ഗംഭീറിനെതിരേ ട്രോളുമായി ആരാധകര്‍
ധോണി ക്യാപ്റ്റനായിരിക്കെ കോലി ടി20യിലടക്കം പന്തെറിഞ്ഞ് വിക്കറ്റ് നേടിയിട്ടുണ്ട്. എന്നാല്‍ നായകസ്ഥാനം കോലിയിലേക്കെത്തിയതോടെ പന്തെറിയുന്നത് വളരെ കുറഞ്ഞു. രോഹിത് ശര്‍മയുടെ കരിയറിന്റെ തുടക്കം സ്പിന്‍ ബൗളറെന്ന നിലയിലായിരുന്നു. പിന്നീടാണ് ബാറ്റിങ്ങിലേക്ക് തിരിഞ്ഞത്. ഐപിഎല്ലില്‍ ഹാട്രിക് വിക്കറ്റുകള്‍ നേടിയിട്ടുള്ള താരമാണ് രോഹിത്. എന്നാല്‍ സച്ചിനും സെവാഗും ഗാംഗുലിയുമെല്ലാം പന്തെറിഞ്ഞ പോലെ നിലവിലെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പന്തെറിയാന്‍ തയ്യാറാകുന്നില്ല എന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications