For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ആരും സര്‍പ്രൈസ് ആവരുത്, ഈ മൂന്ന് പേര്‍ ഇന്ത്യന്‍ ടീമിലിടം പിടിച്ചേക്കും

മുംബൈ:ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്കൊടുവില്‍ ടി20 ലോകകപ്പ് വരികയാണ്. ഒക്ടോബര്‍ 17 മുതല്‍ യുഎഇയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് കോവിഡ് സാഹചര്യം വിലയിരുത്തിയാണ് യുഎഇയിലേക്ക് മാറ്റിയത്. ബിസിസിഐയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ തട്ടകത്തിന്റെ ആധിപത്യം ആര്‍ക്കും അവകാശപ്പെടാനാവില്ല. അതിനാല്‍ത്തന്നെ പോരാട്ടം കടുക്കും.

1

സെപ്തംബര്‍ 10നകം ടീമുകള്‍ അവസാന ഘട്ട ടീം പട്ടിക നല്‍കണമെന്ന് ഐസിസി ആവിശ്യപ്പെട്ടിട്ടുണ്ട്. ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയും ഇതിനോടകം 15 അംഗ ടീമിനെ പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ ടീമുകളും ലോകകപ്പിനായുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചേക്കും. ഇന്ത്യന്‍ ടീമില്‍ ഏറെക്കുറെ സ്ഥാനം പിടിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് വ്യക്തമാണ്. എന്നാല്‍ വിരാട് കോലിയും രവി ശാസ്ത്രിയും ചേര്‍ന്ന് ചില സര്‍പ്രൈസ് നീക്കങ്ങളും നടത്താന്‍ സാധ്യതയുണ്ട്. അത്തരത്തില്‍ ടീമിലിടം പിടിക്കാന്‍ സാധ്യതയുള്ള മൂന്ന് ഇന്ത്യന്‍ താരങ്ങളിതാ.

Also Read: IND vs ENG: മൂന്നാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജ വേണ്ട, അശ്വിന്‍ വരണം, മൂന്ന് കാരണങ്ങളിതാ

ക്രുണാല്‍ പാണ്ഡ്യ

ക്രുണാല്‍ പാണ്ഡ്യ

സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ രവീന്ദ്ര ജഡേജയുടെ ടീമിലെ സ്ഥാനത്തെക്കുറിച്ച് സംശയമില്ല. യുഎഇയിലെ പിച്ചില്‍ വെടിക്കെട്ട് പ്രകടനം നടത്തി തെളിയിച്ചിട്ടുള്ള താരമാണ് ജഡേജ. വാഷിങ്ടണ്‍ സുന്ദര്‍ പരിക്കിന്റെ പിടിയിലായതിനാല്‍ ടി20 ലോകകപ്പ് കളിക്കില്ലെന്ന് ഉറപ്പാണ്. അതിനാല്‍ പകരക്കാരനായി ക്രുണാല്‍ പാണ്ഡ്യ ടീമിലിടം പിടിച്ചേക്കും. മുംബൈ ഇന്ത്യന്‍സ് താരമായ ക്രുണാള്‍ ടീമിനായി ശ്രദ്ധേയ പ്രകടനമാണ് നടത്തുന്നത്. മധ്യനിരയില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തി മികച്ച രീതിയില്‍ ഫിനിഷ് ചെയ്യിക്കാന്‍ അദ്ദേഹത്തിന് മിടുക്കുണ്ട്.

Also Read: IPL 2021: മൂന്ന് താരങ്ങളെ ടീമിലെത്തിച്ച് ആര്‍സിബി, തകര്‍പ്പന്‍ നീക്കമെന്ന് ആരാധകര്‍

3

അവസാന ശ്രീലങ്കന്‍ പര്യടനത്തില്‍ ക്രുണാല്‍ പാണ്ഡ്യ ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനവും കാഴ്ചവെച്ചിരുന്നു. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ ക്രുണാല്‍ പാണ്ഡ്യ 19 ടി20യില്‍ നിന്ന് 124 റണ്‍സും 15 വിക്കറ്റും ഇന്ത്യക്കായി നേടിയിട്ടുണ്ട്. 78 ഐപിഎല്ലില്‍ നിന്ന് 1100 റണ്‍സും 49 വിക്കറ്റുമാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. മാച്ച് വിന്നറായി തിളങ്ങാന്‍ ക്രുണാലിന് സാധിക്കും.

Also Read: 'എല്ലാവരും റോബോട്ട് പോലെ', ആധുനിക പേസര്‍മാരുടെ പോരായ്മ ചൂണ്ടിക്കാട്ടി ഷോണ്‍ ടെയ്റ്റ്

ശര്‍ദുല്‍ ഠാക്കൂര്‍

ശര്‍ദുല്‍ ഠാക്കൂര്‍

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് ശര്‍ദുല്‍ ഠാക്കൂര്‍. അതി വേഗമുള്ള ബൗളറല്ലെങ്കിലും വിക്കറ്റ് വീഴ്ത്താന്‍ താരം മിടുക്കനാണ്. കൂടാതെ വാലറ്റത്ത് മാച്ച് വിന്നിങ് പ്രകടനം കാഴ്ചവെക്കാനും കരുത്തുണ്ട്. നിലവിലെ സൂചനകള്‍ പ്രകാരം ദീപക് ചഹാറിനെ ഇന്ത്യ പേസ് ഓള്‍റൗണ്ടറായ പരിഗണിച്ചേക്കും. അതേ സമയം ശര്‍ദുല്‍ ഠാക്കൂറിനും ടീമില്‍ അവസരം നല്‍കിയാല്‍ അത്ഭുതപ്പെടാനാവില്ല.

Also Read: 293 റണ്‍സില്‍ പുറത്താക്കി, അന്ന് സെവാഗ് പറഞ്ഞത് വെളിപ്പെടുത്തി മുത്തയ്യ മുരളീധരന്‍

4

ന്യൂബോളില്‍ ബുവനേശ്വര്‍ കുമാറും ദീപക് ചഹാറും ജസ്പ്രീത് ബുംറയുമെല്ലാം ടീമില്‍ ഉണ്ടെങ്കിലും മധ്യ ഓവറുകളിലെ വിശ്വസ്തനായ ശര്‍ദുലിനെ പൂര്‍ണ്ണമായും തഴയാനുള്ള സാധ്യത കുറവാണ്. യുഎഇയില്‍ ഐപിഎല്‍ കളിച്ച് പരിചയസമ്പത്തുള്ള താരം കൂടിയാണ് അദ്ദേഹം. 21 ടി20യില്‍ നിന്ന് 69 റണ്‍സും 31 വിക്കറ്റും 52 ഐപിഎല്ലില്‍ നിന്ന് 49 റണ്‍സും 51 വിക്കറ്റുമാണ് അദ്ദേഹം വീഴ്ത്തിയിട്ടുള്ളത്.

Also Read: IND vs ENG: ലീഡ്‌സ് ടെസ്റ്റില്‍ അശ്വിന്‍ തിരിച്ചെത്തുമോ? ഇന്ത്യയുടെ സാധ്യതാ ഇലവന്‍ അറിയാം

മുഹമ്മദ് സിറാജ്

മുഹമ്മദ് സിറാജ്

നിലവിലെ ഇന്ത്യയുടെ യുവ പേസര്‍മാരില്‍ ശ്രദ്ധേയനാണ് മുഹമ്മദ് സിറാജ്. ടെസ്റ്റ് നിരയിലെ വിശ്വസ്തനാണെങ്കിലും പരിമിത ഓവറിലെ സജീവ സാന്നിധ്യമല്ല. എന്നാല്‍ വിരാട് കോലി നയിക്കുന്ന ആര്‍സിബിക്കൊപ്പം മിന്നും പ്രകടനം നടത്തുന്ന താരമാണ് മുഹമ്മദ് സിറാജ്. 2020ലെ യുഎഇ ഐപിഎല്ലില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ താരം 2021 സീസണിന്റെ ആദ്യ പാദവും മോശമാക്കിയില്ല. രണ്ടാം പാദത്തിലും മികവ് കാട്ടിയാല്‍ സിറാജിനെ കോലി ടീമിലേക്ക് പരിഗണിക്കാന്‍ ആവിശ്യപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍ രണ്ടാം പാദത്തിലെ അദ്ദേഹത്തിന്റെ പ്രകടനം നിര്‍ണ്ണായകമാവും. മൂന്ന് ടി20യില്‍ നിന്ന് മൂന്ന് വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. 42 ഐപിഎല്ലില്‍ നിന്നായി 45 വിക്കറ്റും അദ്ദേഹത്തിന്റെ പേരിലുണ്ട്.

Story first published: Sunday, August 22, 2021, 12:39 [IST]
Other articles published on Aug 22, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+