
പല തവണ ജയത്തിന്റെ വക്കോളമെത്തിയിട്ടും നിര്‍ഭാഗ്യം വേട്ടയാടിയ നിരയാണ് പാകിസ്താന്റേത്. 2007ലെ ടി20 ലോകകപ്പിലെ രണ്ട് മത്സരങ്ങളും അതിനുദാഹരണമാണ്. ഗ്രൂപ്പുഘട്ടത്തില്‍ പാകിസ്താന്‍ ജയിക്കുമെന്നുറച്ച മത്സരം സമനിലയാവുകയും പിന്നീട് ബോള്‍ഔട്ടില്‍ ഇന്ത്യ ജയിക്കുകയും ചെയ്തു. ഫൈനലില്‍ മൂന്ന് പന്തുകള്‍ ബാക്കിനിര്‍ത്തിയാണ് കൈയകലെ പാകിസ്താന്‍ വീണത്. നീണ്ടകാലത്തെ പാകിസ്താന്‍ ആരാധകരുടെ കാത്തിരിപ്പിന്റെയും കണ്ണീരിന്റെയും പ്രാര്‍ത്ഥനയുടെയും ഫലം കൂടിയാണ് ഈ ചരിത്ര ജയം.
Also Read: T20 World Cup 2021: 'പ്രവചന സിംഹമേ,വാ തുറക്കല്ല്', ഇന്ത്യയുടെ തോല്‍വിയില്‍ ഗൗതം ഗംഭീറിന് ട്രോള്‍

ഇന്ത്യയുടെ വിജയത്തുടര്‍ച്ച പ്രതീക്ഷിച്ചവരായിരുന്നു ഗ്യാലറിയിലെ ഭൂരിപക്ഷവും. ബോളിവുഡ് താരങ്ങളുള്‍പ്പെടെ പല സൂപ്പര്‍ താരങ്ങളും ഇന്ത്യയെ പിന്തുണച്ച് ഗ്യാലറിയിലുണ്ടായിരുന്നു. ഇവരെയെല്ലാം സാക്ഷിയാക്കിയാണ് ഇന്ത്യയെ പാകിസ്താന്‍ നിഷ്പ്രഭമാക്കിയത്. ഇന്ത്യയുടെ തോല്‍വിക്ക് പിന്നാലെ പല വിധ അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഇന്ത്യയുടെ അമിത ആത്മവിശ്വാസമാണ് തോല്‍വിക്ക് കാരണമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്.
Also Read: രോഹിത്തിന് പകരം ഇഷാന്‍ വേണമെന്ന് തോന്നിയോ? പാക് മാധ്യമപ്രവര്‍ത്തകന് കോലിയുടെ മറുപടി

എന്നാല്‍ ഇത് ക്രിക്കറ്റാണെന്നതിനാല്‍ ചരിത്രത്തിന്റെയും മുന്‍ കണക്കുകളുടെയും അടിസ്ഥാനത്തില്‍ എല്ലാ കളികളും ഇന്ത്യ ജയിക്കണമെന്ന് വാശി പിടിക്കാനാവില്ല. ഇന്ത്യ തങ്ങളുടെ ഏറ്റവും മികച്ച ക്രിക്കറ്റാണ് കാഴ്ചവെച്ചതെന്ന് പറയാനാവില്ല. എന്നാല്‍ പാകിസ്താന്‍ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഇന്ത്യയെ കീഴടക്കിയതെന്ന് പറയാം.
Also Read: T20 World Cup: ഹിറ്റ്മാന്‍ മാത്രമല്ല ഡെക്ക്മാനും! നാണക്കേടിന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്തി രോഹിത്

ഇത്തവണ ഭാഗ്യവും പാകിസ്താനൊപ്പം നിന്നു. ദുബായിലെ പിച്ചിന്റെ സാഹചര്യം വിലയിരുത്തുമ്പോള്‍ ടോസ് നിര്‍ണ്ണായകമായിരുന്നു. ആദ്യം ബാറ്റ് ചെയ്യുകയെന്നത് ദുഷ്‌കരമാണെന്ന സത്യം ദുബായ് പിച്ചിലെ മുന്‍ കണക്കുകളില്‍ നിന്ന് വ്യക്തം. ടോസ് നേടി രണ്ടാമതൊന്നും ആലോചിക്കാതെ പാക് നായകന്‍ ബാബര്‍ ആസം ബൗളിങ് തിരഞ്ഞെടുത്തു. ഇവിടെത്തന്നെ തുടങ്ങിയിരുന്നു ഇന്ത്യയുടെ തോല്‍വി. ദുബായില്‍ ആദ്യം പന്തെറിയുമ്പോള്‍ ലഭിക്കുന്ന വേഗവും സ്വിങ്ങും ഏറ്റവും മനോഹരമായിത്തന്നെ മുതലാക്കിയ പാക് പേസര്‍മാര്‍ക്ക് കൈയടിക്കാതെ തരമില്ല.
Also Read: T20 World Cup 2021: അഫ്ഗാനിസ്ഥാന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ, സാധ്യതാ ഇലവനും കണക്കുകളുമിതാ

ഇന്ത്യയെ സംബന്ധിച്ച് കാര്യങ്ങള്‍ എളുപ്പമായിരുന്നില്ല. ഷഹീന്‍ ഷാ അഫ്രീദിയെന്ന വളര്‍ന്നുവരുന്ന ഏറ്റവും മികച്ച പേസര്‍മാരിലൊരാളെയായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് തുടക്കത്തിലേ മറികടക്കേണ്ടി വന്നത്. ഇടം കൈയന്‍ പേസറായ ഷഹീന്‍ മികച്ച വേഗതയ്‌ക്കൊപ്പം പിച്ചിലെ സ്വിങ് സാഹചര്യവും മുതലാക്കിയതോടെ ഇന്ത്യയുടെ വന്‍ പ്രതീക്ഷകളായിരുന്ന രോഹിത് ശര്‍മയും കെ എല്‍ രാഹുലും കൂടാരം കയറി.
Also Read: T20 World Cup 2021: 'ഇഷാന്‍ കിഷന് അധികം അവസരങ്ങള്‍ ലഭിക്കില്ല', കാരണം ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര

ഇൗ സമ്മര്‍ദ്ദത്തില്‍ നിന്ന് കരകയറാന്‍ ഇന്ത്യയെ പാകിസ്താന്‍ അനുവദിച്ചില്ല. വിരാട് കോലി ഒരു വശത്ത് വിക്കറ്റ് കാത്ത് കളിക്കാന്‍ നിര്‍ബന്ധിതനായപ്പോള്‍ മറ്റുള്ളവര്‍ക്കെതിരേ കൃത്യമായ പദ്ധതി മെനയാനും അത് നടപ്പിലാക്കാനും പാകിസ്താന് സാധിച്ചു. ബാബര്‍ ആസം നായകനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും മികവ് കാട്ടിയപ്പോള്‍ ബാറ്റിങ്ങിലെ മിന്നും ഫോം മുഹമ്മദ് റിസ്വാന്‍ തുടര്‍ന്നു.
Also Read: T20 world cup 2021: കോലി ഒരിക്കല്‍ ചൂടറിഞ്ഞു, പാകിസ്താനോട് ജയിക്കാന്‍ ഒറ്റ വഴി, പാളിയാല്‍ തോല്‍വി

പാകിസ്താന്റെ ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ലെന്നതാണ് ഇന്ത്യയുടെ മനോവീര്യം കെടുത്തുന്ന കാര്യം. ലോകോത്തര ബൗളര്‍മാരെന്ന് വിശേഷിപ്പിക്കാവുന്ന ജസ്പ്രീത് ബൂംറയും മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറുമെല്ലാം ഉണ്ടായിട്ടും ഒരു വിക്കറ്റ് പോലും നേടാനായില്ലെന്നത് വലിയ നാണക്കേട് സൃഷ്ടിക്കുന്നതാണ്. എന്നാല്‍ ദുബായിലെ മഞ്ഞിന്റെ സാഹചര്യം ബൗളര്‍മാരെ പ്രയാസപ്പെടുത്തുന്നതാണ്. തെന്നി മാറുന്ന പന്തുകള്‍ക്ക് കൃത്യത നഷ്ടമാവുന്നതോടെ ബാബറിനെപ്പോലെയും റിസ്വാനെപ്പോലെയുമുള്ള പ്രതിഭാശാലികള്‍ക്ക് കാര്യങ്ങള്‍ എളുപ്പം.
Also Read: T20 World Cup 2021: ഇന്ത്യ-പാക് പോരാട്ടം ഇന്ന്, ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കണക്കുകളിതാ

ഇന്ത്യയുടെ തോല്‍വികളില്‍ വിമര്‍ശനം ഉന്നയിക്കുന്നവരില്‍ മുന്‍ സൂപ്പര്‍ താരങ്ങള്‍ വരെ ഉണ്ടെന്നതാണ് കൗതുകകരം. മത്സരമാവുമ്പോള്‍ ജയവും തോല്‍വിയും സ്വാഭാവികം. ഇന്ത്യക്ക് ഇനിയും ഏറെ ദൂരം പോകാനുണ്ടെന്നിരിക്കെ ഈ ദിനം ഇന്ത്യയെക്കാള്‍ കളിച്ച പാകിസ്താന് കൈയടിക്കുകയാണ് വേണ്ടത്. അതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. മത്സരശേഷം ഇന്ത്യന്‍ നായകന്‍ വിരാട് കോലി മുഹമ്മദ് റിസ്വാനെ ചേര്‍ത്ത് പിടിച്ച് അഭിനന്ദിച്ചതും അതുകൊണ്ടാണ്. ഇതുകൊണ്ടൊക്കെയാണ് ക്രിക്കറ്റ് മാന്യന്മാരുടെ കളിയാവുന്നത്.


Click it and Unblock the Notifications