
സീനിയര്‍ താരങ്ങളോടൊപ്പം മികച്ച യുവതാരനിരയും ഇന്ത്യക്കൊപ്പമുണ്ട്. ബാറ്റിങ് നിരയില്‍ സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ എന്നിവരാണ് ഏറ്റവും ഒടുവിലായി ടീമിലേക്കെത്തിയ രണ്ട് താരങ്ങള്‍. രണ്ടുപേരും ഒന്നിനൊന്ന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കെല്‍പ്പുള്ളവരാണ്. നാലാം നമ്പറില്‍ സൂര്യകുമാറിന് ഇന്ത്യ അവസരം നല്‍കാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ഇഷാന് ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ലഭിക്കുക പ്രയാസമാവും.
Also Read: T20 World Cup 2021: ഇന്ത്യ-പാക് നേര്‍ക്കുനേര്‍ പോരാട്ടങ്ങളിലെ അഞ്ച് വിവാദ സംഭവങ്ങള്‍ ഇതാ

ഇപ്പോഴിതാ ലോകകപ്പില്‍ ഇഷാന്‍ കിഷന് അധികം അവസങ്ങള്‍ ലഭിച്ചേക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. അതിന്റെ കാരണവും അദ്ദേഹം വ്യക്തമാക്കുന്നു. 'ഇഷാന് ഇന്ത്യന്‍ 11ല്‍ അധികം അവസരം ലഭിക്കാനുള്ള സാധ്യത കാണുന്നില്ല. മികച്ച ഫോമിലാണവന്‍. കളിച്ച് മികവ് കാട്ടുന്നുമുണ്ട്. എന്നാല്‍ ഇന്ത്യക്ക് നിലവില്‍ മൂന്ന് ഓപ്പണര്‍മാരുണ്ട്. വിരാട് കോലിയും ഓപ്പണ്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ട്. കാരണം ആര്‍സിബിക്കൊപ്പം അവന്‍ ഓപ്പണറായി മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. ഇന്ത്യക്കായി ഓപ്പണറെന്ന നിലയിലും തിളങ്ങിയിട്ടുണ്ട്. എന്നാല്‍ കോലിക്ക് ഓപ്പണറാവാന്‍ സാധിക്കില്ല.
Also Read: T20 World Cup 2021: ഇന്ത്യ-പാക് പോരാട്ടം ഇന്ന്, ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കണക്കുകളിതാ

രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ എന്നിവര്‍ തന്നെയാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. അഞ്ച് പോരാട്ടങ്ങളാണ് ഗ്രൂപ്പില്‍ ഇന്ത്യക്കുള്ളത്. ഇതില്‍ മൂന്നിലെങ്കിലും ജയിക്കേണ്ടതായുണ്ട്. അതിനാല്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതായില്ല. നമീബിയ,സ്‌കോട്‌ലന്‍ഡ് എന്നിവര്‍ക്കെതിരായ മത്സരത്തില്‍ വേണമെങ്കില്‍ മാറ്റമാവും. അല്ലാത്തപ്പോള്‍ രോഹിതും രാഹുലുമാണ് ഓപ്പണര്‍മാരാവേണ്ടത്'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: T20 World Cup: ഇത്തവണ പാകിസ്താനോടു ഇന്ത്യ തോറ്റേക്കും! അറിയാം കാരണങ്ങള്‍

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ഇഷാനെ ഓപ്പണറെന്ന നിലയിലാണ് ഇന്ത്യ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ നിലവില്‍ ഇന്ത്യക്ക് മികച്ച ഓപ്പണിങ് കൂട്ടുകെട്ടുണ്ട്. രോഹിത്,രാഹുല്‍ എന്നിവരിലാര്‍ക്കെങ്കിലും പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഓപ്പണിങ്ങിലേക്ക് ഇഷാനെ പരിഗണിച്ചേക്കും. അരങ്ങേറ്റ ടി20,ഏകദിന മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ള താരമാണ് ഇഷാന്‍. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തില്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറി നേടാനും അദ്ദേഹത്തിനായിരുന്നു.
Also Read: T20 World Cup: ഇന്ത്യ ഭയക്കേണ്ടത് മൂന്നു ടീമുകളെ!- റെയ്‌നയുടെ മുന്നറിയിപ്പ്

മധ്യനിരയിലും തിളങ്ങാന്‍ താരത്തിന് മികവുണ്ട്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നാലാം നമ്പറിലും അഞ്ചാം നമ്പറിലുമെല്ലാം തിളങ്ങാന്‍ ഇഷാന് സാധിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ ഇന്ത്യയുടെ മധ്യനിരയിലും ഇഷാന് ഇടം ലഭിക്കുക പ്രയാസമാണ്. സൂര്യകുമാര്‍ യാദവിന് പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായാല്‍ നാലാം നമ്പറിലേക്ക് ഇഷാനെ പരിഗണിച്ചേക്കും. മധ്യനിരയില്‍ താരത്തിന്റെ സാധ്യതയും ആകാശ് ചോപ്ര വിലയിരുത്തി.
Also Read: T20 World Cup: പാക് പടയ്ക്ക് ഉറപ്പായും അവസരം! ഇന്ത്യ-പാക് ക്ലാസിക്കിലെ വിജയിയെ പ്രവചിച്ച് ചോപ്ര

'ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ വലിയ ഫോം നഷ്ടം ഉണ്ടാവുകയോ ചെയ്താല്‍ ഇഷാന്‍ കിഷന് അവസരം നല്‍കാവുന്നതാണ്. എന്നാല്‍ അത് സംഭവിക്കാനുള്ള സാധ്യത കുറവാണ്. കാരണം നിലവിലെ ഇന്ത്യന്‍ ടീം മികച്ച പ്രകടനം നടത്താന്‍ കഴിവുള്ളവരാണെന്നാണ് വിശ്വാസം'-ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. നമീബിയ,സ്‌കോട്‌ലന്‍ഡ് പോലുള്ള ഗ്രൂപ്പിലെ കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ ഇഷാന് അവസരം നല്‍കാന്‍ സാധ്യതയുണ്ട്. മാറ്റിനിര്‍ത്താന്‍ കഴിയുന്നതിലും മികച്ച പ്രകടനമാണ് സമീപകാലത്തായി അദ്ദേഹം നടത്തിയിട്ടുള്ളത്. വെടിക്കെട്ട് ബാറ്റിങ്ങിലൂടെ എതിര്‍ ടീം ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാന്‍ ഇഷാന്‍ മിടുക്കനാണ്. എന്നാല്‍ താരസമ്പന്നമായ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ പ്രവേശിക്കുക എളുപ്പമാവില്ലെന്നുറപ്പ്.


Click it and Unblock the Notifications