T20 World Cup: ഇത്തവണ പാകിസ്താനോടു ഇന്ത്യ തോറ്റേക്കും! അറിയാം കാരണങ്ങള്‍
ലോകം കാത്തിരിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ഫൈനലിനേക്കാള്‍ കൂടുതല്‍ ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്ന ക്ലാസിക്ക് കൂടിയാണിത്. ഇതുവരെ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോഴൊന്നും നിരാശപ്പെടേണ്ടി വന്നിട്ടില്ല. എല്ലം ത്രില്ലിങ് പോരാട്ടങ്ങളായിരുന്നു. ഇത്തവണയും കണക്കുകൂട്ടലുകള്‍ തെറ്റാനിടയില്ല.
ലോകകപ്പിന്റെ ചരിത്രത്തിലേക്കു വരികയാണെങ്കില്‍ ഇതുവരെ 12 തവണയാണ് ഇന്ത്യയും പാകിസ്താനും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇവയിലെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു. ഏഴെണ്ണം ഏകദിന ലോകകപ്പിലായിരുന്നെങ്കില്‍ അഞ്ചെണ്ണം ടി20 ലോകകപ്പിലായിരുന്നു. ഈ റെക്കോര്‍ഡ് കാത്തുസൂക്ഷിക്കാനുറച്ച് തന്നെയാണ് ഇന്ത്യ ഇത്തവണയിറങ്ങുക. ചരിത്രം തിരുത്തി പാക് പട ഇന്ത്യക്കെതിരേ ഇത്തവണ കന്നി ജയം നേടിയേക്കും. ഇതിനുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്നു പരിശോധിക്കാം.

ശക്തമായ ബൗളിങ് നിര
വളരെ ശക്തമായ ബൗളിങ് നിരയാണ് ഇത്തവണ പാകിസ്താന്റേത്. എല്ലാ കാലത്തും മികച്ച ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ പാക് ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. ഇപ്പോഴും സ്ഥിതി വ്യത്യസ്തമല്ല. മികച്ച യുവ ഫാസ്റ്റ് ബൗളര്‍മാര്‍ പാക് സംഘത്തിലുണ്ട്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാരുടെ അഭാവം ഏറെക്കാലമായി ഇന്ത്യ അലട്ടുകയാണ്. ഇന്ത്യയെ സംബന്ധിച്ച് ഒരേയൊരു ദൗര്‍ബല്യവും ഇതു തന്നെയാണ്.
ഇന്ത്യന്‍ സംഘത്തില്‍ ഒരേയൊരു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മാത്രമേയുള്ളൂ. നെറ്റ് ബൗളര്‍മാരില്‍ ഒരാളായ ലുക്മാന്‍ മെരിവാലയാണിത്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യ എത്രത്തോളം തയ്യാറെടുപ്പ് നടത്തിയിട്ടുണ്ട് പാകിസ്താനെതിരായ മല്‍സരത്തോടെ അറിയാനാവും.
ഇന്ത്യയുടെ ഓപ്പണിങ് ജോടികളായ രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ എന്നിവര്‍ക്കു ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ അത്ര മികച്ച റെക്കോര്‍ഡല്ലയുള്ളത്. ഇതു നന്നായി മുതലെടുക്കാന്‍ പാക് ഇടംകൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീഡിക്കു കഴിഞ്ഞാല്‍ ഇന്ത്യ പതറിയേക്കും. ഇമാദ് വസീം മികച്ച ന്യൂബോള്‍ ബൗളറാണ്. ഹസന്‍ അലി, ഹാരിസ് റൗഫ് എന്നിവരുടെ ബൗളിങിലെ വേരിയേഷനുകളും ഇന്ത്യക്കു കുഴപ്പങ്ങള്‍ സൃഷ്ടിച്ചേക്കും. ഷദാബ് ഖാന്റെ ലെഗ് സ്പിന്നും പരിചയസമ്പന്നനായ മുഹമ്മദ് ഹഫീസിന്റെ സിപ്ന്‍ ബൗിങും ചേരുന്നതോടെ പാക് ബൗളിങിന് മൂര്‍ച്ച കൂടും.

ആറാം ബൗളറുടെ അഭാവം
മികച്ചൊരു ആറാം ബൗളറുടെ അഭാവം പാകിസ്താനതിരേ ഇന്ത്യക്കു വിനയായി മാറിയേക്കും. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ലോകകപ്പില്‍ ആറാം ബൗളറാക്കമെന്ന കണക്കുകൂട്ടലിലായിരുന്നു ഇന്ത്യ. പക്ഷെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്ന് അദ്ദേഹം ഇനിയും ബൗളിങ് ആരംഭിച്ചിട്ടില്ല. പാകിസ്താനെതിരേ ഹാര്‍ദിക് ബൗള്‍ ചെയ്യാനുമിടയില്ല. ടൂര്‍ണമെന്റിന്റെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ അദ്ദേഹം രണ്ടോവറെങ്കിലും ബൗള്‍ ചെയ്‌തേക്കുമെന്നാണ് ക്യാപ്റ്റന്‍ വിരാട് കോലി പറഞ്ഞിരിക്കുന്നത്.
നേരത്തേ ഇന്ത്യക്കു വേണ്ടി ആറാം ബൗളറായി മികച്ച പ്രകടനം നടത്തിയിട്ടുള്ള താരമാണ് ഹാര്‍ദിക്. ഇത്തവണ അദ്ദേഹത്തിന്റെ റോള്‍ ഏറ്റെടുക്കാന്‍ കഴിയുന്ന ഒരാള്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നത് ക്ഷീണമാണ്. അഞ്ചു ബൗളര്‍മാരെയാവും ഇന്ത്യ ഞായറാഴ്ചത്തെ കളിയില്‍ ഇറക്കുക. അങ്ങനെയെങ്കില്‍ രണ്ടോ, മൂന്നോ ബൗളര്‍മാരെയായിരിക്കും പാക് ബാറ്റ്‌സ്മാന്‍മാര്‍ തിരഞ്ഞു പിടിച്ച് ആക്രമിക്കുക. ഇത്തരം ഘട്ടത്തില്‍ ആറാമത്തെ ബൗളിങ് ഓപ്ഷനായി ഇന്ത്യ ആരെ പരീക്ഷിക്കുമെന്നത് ചോദ്യചിഹ്നമാണ്. ഈ റോളില്‍ മികച്ചയൊരാളെ തന്നെ ഇന്ത്യക്കു ആവശ്യമായിരുന്നു. നേരത്തേ സന്നാഹ മല്‍സരത്തില്‍ കോലി രണ്ടോവര്‍ ബൗള്‍ ചെയ്തിരുന്നു. ഒരുപക്ഷെ പാകിസ്താനെതിരേയും ഈ റോള്‍ അദ്ദേഹം ഏറ്റെടുത്തേക്കും.

ഫഖര്‍ സമാന്റെ ഫോം
ഇന്ത്യ മറക്കാന്‍ സാധ്യതയില്ലാത്ത പാക് താരങ്ങളിലൊരാളാണ് ഫഖര്‍ സമാന്‍. 2017ലെ ഐസിസി ചാംപ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചയാള്‍ കൂടയിയാണ് അദ്ദേഹം. അന്നു ഓപ്പണറായി ഇറങ്ങിയ സമാന്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി പാക് വിജയത്തിനു ചുക്കാന്‍ പിടിച്ചിരുന്നു. ഇപ്പോള്‍ മൂന്നാം നമ്പറില്‍ കളിക്കുന്ന അദ്ദേഹം ഉജ്ജ്വല ഫോമിലാണ്. കഴിഞ്ഞ രണ്ടു സന്നാഹ മല്‍സരങ്ങളില്‍ സമാന്‍ 24 ബോളില്‍ പുറത്താവാതെ 46ഉം 28 ബോളില്‍ 52ഉം റണ്‍സ് അടിച്ചെടുത്തിരുന്നു.
പാകിസ്താന്റെ ഗെയിം ചേഞ്ചറാവാന്‍ സാധ്യതയുള്ള താരം കൂടിയാണ് സമാന്‍. ഇന്ത്യന്‍ ടീം മുഴുവന്‍ പാക് ക്യാപ്റ്റന്‍ ബാബര്‍ ആസമിനെ ലക്ഷ്യമിട്ട് കളിക്കുമ്പോള്‍ ഇതു മുതലെടുത്ത് സമാന്‍ അവരുടെ ഹീറോയാവാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരെ നന്നായി കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് അദ്ദേഹം. സമാനം തുടക്കത്തില്‍ പുറത്താക്കാനായില്ലെങ്കില്‍ ഇന്ത്യക്കു കാര്യങ്ങള്‍ കൂടുതല്‍ ദുഷ്‌കരമായി മാറിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications