For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: രാഹുല്‍ വേണ്ട, രോഹിത്തിനൊപ്പം ഇഷാന്‍ ഓപ്പണറാവണം- ഹര്‍ഭജന്‍ സിങ്

ദുബായ്: ടി20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്താനോട് തോല്‍ക്കേണ്ടി വന്നത് ഇന്ത്യയെ സംബന്ധിച്ച് വലിയ ക്ഷീണമാണ്. ചരിത്രത്തിലാദ്യമായി പാകിസ്താനോട് തോറ്റത് മാത്രമല്ല സെമി ഫൈനലിന്റെ സാധ്യകള്‍ക്കും കൂടിയാണ് അത് വലിയ തിരിച്ചടിയായിരിക്കുന്നത്. പാകിസ്താനോട് തോറ്റതോടെ ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായിരിക്കുകയാണ്. നാല് മത്സരങ്ങള്‍ ഇനിയും ഇന്ത്യക്ക് ഗ്രൂപ്പില്‍ ശേഷിക്കുന്നുണ്ട്.

1

31ന് നടക്കുന്ന മത്സരത്തില്‍ ശക്തരായ ന്യൂസീലന്‍ഡിനെയാണ് ഇന്ത്യ നേരിടേണ്ടത്. ആദ്യ മത്സരത്തില്‍ തോറ്റ ഇന്ത്യക്ക് കിവീസിനെതിരായ ജയം നിര്‍ണ്ണായകമാണ്. ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാനും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നു. പാകിസ്താനെതിരായ തോല്‍വിയില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. ന്യൂസീലന്‍ഡിനെതിരായ മത്സരത്തില്‍ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്കും സാധ്യത കൂടുതലാണ്.

Also Read: T20 World Cup: ഹാര്‍ദിക്കേ നീ തീര്‍ന്നു! പിടിച്ചു പുറത്തു 'കളയാന്‍' കോലിയും ശാസ്ത്രിയും

2

ഇപ്പോഴിതാ ഇന്ത്യ വരുത്തേണ്ട നിര്‍ണ്ണായക മാറ്റം എന്തായിരിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. കെ എല്‍ രാഹുലിന് പകരം രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കണമെന്നാണ് ഹര്‍ഭജന്‍ നിര്‍ദേശിച്ചിരിക്കുന്നത്. സന്നാഹ മത്സരത്തിലടക്കം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇഷാന്‍ ടീമിന് പുറത്താണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു മാറ്റം വേണമെന്ന് ഹര്‍ഭജന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

Also Read: T20 World Cup 2021: പാകിസ്ഥാനോട് തോറ്റു, സെമിയിലെത്താന്‍ ഇന്ത്യ എന്തുചെയ്യണം? മുന്നില്‍ വലിയ കടമ്പ

3

'ഇക്കാര്യം നേരത്തെ തന്നെ ഞാന്‍ പറയുന്നതാണ്. ഇഷാന്‍ കിഷനെ ഇന്ത്യ കളിപ്പിക്കണം. രോഹിത് ശര്‍മക്കൊപ്പം ഇഷാന്‍ കിഷനെ ഓപ്പണറാക്കണം. മൂന്നാം നമ്പറില്‍ വിരാട് കോലിയെത്തുമ്പോള്‍ നാലാം നമ്പറില്‍ രാഹുലിനെ കളിപ്പിക്കണം. അങ്ങനെയാണെങ്കില്‍ ശക്തമായ ബാറ്റിങ് നിരയെ അണിനിരത്താന്‍ ഇന്ത്യക്ക് സാധിക്കും. അഞ്ചാം നമ്പറില്‍ റിഷഭ് പന്ത് എത്തുമ്പോള്‍ ഫിറ്റാണെങ്കില്‍ ആറാമനായി ഹര്‍ദിക് പാണ്ഡ്യ കളിക്കണം. അവന്‍ മാച്ച് വിന്നറായ താരമാണ്. ഹര്‍ദിക്കിന് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കാം.

Also Read: T20 World Cup: ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വി- അഞ്ചു ചോദ്യങ്ങള്‍ക്കു കോലി ഉത്തരം നല്‍കണം!

4

റിഷഭ് ആറാം നമ്പറിലും രവീന്ദ്ര ജഡേജ ഏഴാം നമ്പറിലും കളിക്കണം. എട്ടാം നമ്പറില്‍ ശര്‍ദുല്‍ ഠാക്കൂര്‍ വേണം. ബാറ്റിങ്ങും ബൗളിങ്ങും ചെയ്യാന്‍ കഴിവുള്ള താരമാണവന്‍. നന്നായി തന്നെ അവന്‍ കളിക്കുന്നുമുണ്ട്. സിഎസ്‌കെയ്‌ക്കൊപ്പം കിരീടം നേടാനും അവന് സാധിച്ചു. മികച്ച ആത്മവിശ്വാസത്തിലുള്ള അവനെ ഇന്ത്യ ഉപയോഗപ്പെടുത്തേണ്ടതായുണ്ട്.ബുംറ,വരുണ്‍,ഷമി എന്നിവര്‍ പിന്നീടുള്ള മൂന്ന് സ്ഥാനങ്ങളില്‍ കളിക്കണം'-ഹര്‍ഭജന്‍ സിങ് പറഞ്ഞു.

Also Read: T20 World Cup 2021: ഇന്ത്യയെ ചതിച്ചത് അമിത ആത്മവിശ്വാസമല്ല, പാകിസ്താന്റെ പോരാട്ട വീര്യമാണ്

5

സൂര്യകുമാര്‍ യാദവിനെ നിലവില്‍ ഇന്ത്യ നാലാം നമ്പറിലേക്ക് പരിഗണിക്കുന്നുണ്ട്. പാകിസ്താനെതിരേ നാലാം നമ്പറില്‍ കളിച്ച സൂര്യക്ക് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല. അതേ സമയം മികച്ച ഫോമിലുള്ള ഇഷാന്‍ ടീമിന് പുറത്താണുള്ളത്. ഓപ്പണിങ്ങില്‍ മികച്ച റെക്കോഡുള്ള താരമാണ് രാഹുല്‍. എന്നാല്‍ ഐപിഎല്ലിലെ ഓപ്പണിങ് മികവ് ഇന്ത്യക്കൊപ്പം കാട്ടാന്‍ പലപ്പോഴും രാഹുലിന് സാധിക്കുന്നില്ലെന്നത് വസ്തുതയാണ്. ഇത് വിലയിരുത്തുമ്പോള്‍ മികച്ച ഫോമിലുള്ള ഇഷാനെ ഓപ്പണിങ്ങിലേക്കെത്തിച്ച് നാലാം നമ്പറില്‍ രാഹുലിനെ കളിപ്പിക്കാവുന്നതാണ്.

Also Read: T20 World Cup 2021: 'ഹര്‍ദിക് പാണ്ഡ്യയെ കളിപ്പിച്ചതാണ് ഇന്ത്യ ചെയ്ത വലിയ തെറ്റ്'- ബ്രാഡ് ഹോഗ്

6

ഹര്‍ദിക് പാണ്ഡ്യക്ക് പന്തെറിയാന്‍ സാധിക്കാത്തതിനാല്‍ ഫിനിഷര്‍ റോളില്‍ താരത്തെ വിശ്വസിക്കുന്നതില്‍ അര്‍ത്ഥമില്ല. സമീപകാല പ്രകടനവും മോശമാണ്. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിനെ മാറ്റിനിര്‍ത്തിയുകയും അഞ്ചാം നമ്പറില്‍ സൂര്യകുമാര്‍ കളിക്കുകയും ചെയ്താല്‍ ടീം കൂടുതല്‍ കരുത്തുറ്റതായേക്കും. സീനിയര്‍ താരം ഭുവനേശ്വര്‍ കുമാറിന്റെ പന്തുകള്‍ക്ക് പഴയ മൂര്‍ച്ചയില്ല. ന്യൂബോളില്‍ നന്നായി തല്ലുവാങ്ങുന്ന ഭുവിയെ പുറത്തിരുത്തി ശര്‍ദുല്‍ ഠാക്കൂറിനെ ഇന്ത്യക്ക് പരിഗണിക്കാവുന്നത്. ശര്‍ദുല്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ്. കൂടാതെ യുഎഇ പിച്ചുകളില്‍ അനുഭവസമ്പത്തുമുണ്ട്. എന്തായാലും കിവീസിനെതിരായ മത്സരത്തിന് മുമ്പ് നിര്‍ണ്ണായക മാറ്റങ്ങളുറപ്പാണ്.

Story first published: Tuesday, October 26, 2021, 15:21 [IST]
Other articles published on Oct 26, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+