For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഹര്‍ദിക് പാണ്ഡ്യയെ കളിപ്പിച്ചതാണ് ഇന്ത്യ ചെയ്ത വലിയ തെറ്റ്'- ബ്രാഡ് ഹോഗ്

ദുബായ്: ടി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയെ 10 വിക്കറ്റിന് പാകിസ്താന്‍ തോല്‍പ്പിച്ചിരിക്കുകയാണ്. കണക്കിന്റെയും ചരിത്രത്തിന്റെയും ആധിപത്യത്തിലിറങ്ങിയ ഇന്ത്യയെ നാണംകെടുത്തുന്ന പ്രകടനമാണ് പാകിസ്താന്‍ കാഴ്ചവെച്ചത്. ലോകകപ്പ് ചരിത്രത്തിലാദ്യമായാണ് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിക്കുന്നത്. അതിനാല്‍ പാക് ടീമിനും ആരാധകര്‍ക്കും വലിയ ആഹ്ലാദം നല്‍കുന്ന ജയമാണിത്. ഷഹീന്‍ ഷാ അഫ്രീദിയുടെ ബൗളിങ് മികവിനും മുഹമ്മദ് റിസ്വാന്‍-ബാബര്‍ ആസം എന്നിവരുടെ ബാറ്റിങ് മികവിനും ഇന്ത്യക്ക് മറുപടിയില്ലായിരുന്നു.

1

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പാകിസ്താന്‍ 13 പന്ത് ബാക്കിനിര്‍ത്തിയാണ് വിജയം നേടിയത്. ഇന്ത്യയുടെ തോല്‍വിയുടെ കാരണങ്ങള്‍ പ്രമുഖര്‍ വിലയിരുത്തുമ്പോള്‍ യുഎഇയിലെ പാകിസ്താന്റെ പരിചയസമ്പത്താണ് പ്രധാനമായും ഉയര്‍ത്തിക്കാട്ടുന്നത്. ഇന്ത്യയുടെ ടീം കരുത്തില്‍ ആര്‍ക്കും സംശയമില്ലെങ്കിലും സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടത് തോല്‍വിക്ക് കാരണമായി.

Also Read: T20 World Cup 2021: 'പ്രവചന സിംഹമേ,വാ തുറക്കല്ല്', ഇന്ത്യയുടെ തോല്‍വിയില്‍ ഗൗതം ഗംഭീറിന് ട്രോള്‍

2

ഇപ്പോഴിതാ ഇന്ത്യക്ക് എവിടെയാണ് പിഴച്ചതെന്നത് സംബന്ധിച്ച് തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്പിന്നര്‍ ബ്രാഡ് ഹോഗ്. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ പ്ലേയിങ് 11ലേക്ക് പരിഗണിച്ചതാണ് ഇന്ത്യ ചെയ്ത തെറ്റെന്നാണ് ഹോഗ് അഭിപ്രായപ്പെട്ടത്. 'ഇന്ത്യ ചെയ്ത വലിയ തെറ്റ് ഹര്‍ദിക് പാണ്ഡ്യയെ കളിപ്പിച്ചുവെന്നതാണ്. എന്റെ അഭിപ്രായത്തില്‍ മുഹമ്മദ് ഷമിക്ക് പകരം ശര്‍ദുല്‍ ഠാക്കൂറും ഹര്‍ദിക് പാണ്ഡ്യക്ക് പകരം ആര്‍ അശ്വിനും കളിക്കണമായിരുന്നു. അങ്ങനെ വരുമ്പോള്‍ ജഡേജക്ക് ആറാം നമ്പറിലും ശര്‍ദുലിന് ഏഴാം നമ്പറിലും എട്ടാം നമ്പറില്‍ അശ്വിനും ബാറ്റ് ചെയ്യാനാവും. ഹര്‍ദിക്കിന് പന്തെറിയാനാവുമെങ്കില്‍ അവന്‍ പ്ലേയിങ് 11ല്‍ വേണമായിരുന്നു. വലിയ പ്രതിഭയുള്ള താരമാണവന്‍. എന്നാല്‍ മുന്നില്‍ നയിക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനല്ല'-ഹോഗ് പറഞ്ഞു.

Also Read: രോഹിത്തിന് പകരം ഇഷാന്‍ വേണമെന്ന് തോന്നിയോ? പാക് മാധ്യമപ്രവര്‍ത്തകന് കോലിയുടെ മറുപടി

3

പരിക്കിന്റെ പ്രയാസം ഹര്‍ദിക്കിനെ ഏറെ നാളുകളായി പ്രയാസപ്പെടുത്തുന്നുണ്ട്. പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക്കിനെ ഫിനിഷര്‍ റോളിലാണ് ഇന്ത്യ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ ബാറ്റിങ്ങിലും മോശം ഫോമിലുള്ള ഹര്‍ദിക്കിനെ ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് പരിഗണിക്കുന്നതിലും അര്‍ത്ഥമില്ല. പാകിസ്താനെതിരേ അവസാന ഓവറില്‍ വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ ഹര്‍ദിക്കിനായില്ല. കൂടാതെ തോളിന് പരിക്കേറ്റതിനെത്തുടര്‍ന്ന് ഫീല്‍ഡിങ്ങിനും ഇറങ്ങിയില്ല. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിനെ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്തുന്നതാണ് അനുയോജ്യം.

Also Read: T20 World Cup: ഹിറ്റ്മാന്‍ മാത്രമല്ല ഡെക്ക്മാനും! നാണക്കേടിന്റെ റെക്കോര്‍ഡ് മെച്ചപ്പെടുത്തി രോഹിത്

4

ഇന്ത്യക്ക് ആറാം ബൗളറുടെ കുറവുമുണ്ട്. ഹര്‍ദിക്കിന് പകരം അശ്വിനെത്താനുള്ള സാധ്യതയാണ് കൂടുതല്‍. മുഹമ്മദ് ഷമി ടീമില്‍ തുടര്‍ന്നേക്കും. മോശം ഫോമിലുള്ള ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ ഠാക്കൂറെത്താനാണ് സാധ്യത. ഭുവനേശ്വര്‍ കുമാറിന്റെ സമീപകാല പ്രകടനം വളരെ മോശമാണ്. പരിക്കിന് ശേഷം തിരിച്ചെത്തിയ അദ്ദേഹത്തിന് പിന്നീടങ്ങോട്ട് പഴയ പ്രതാപം കാട്ടാനായിട്ടില്ല. പാകിസ്താനെതിരേ ആദ്യ ഓവറില്‍ത്തന്നെ സിക്‌സും ഫോറും വഴങ്ങിയ ഭുവി ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയുടെ പ്ലേയിങ് 11ല്‍ കണ്ടേക്കില്ല.

Also Read: T20 World Cup 2021: അഫ്ഗാനിസ്ഥാന്‍ സ്‌കോട്ട്‌ലന്‍ഡിനെതിരേ, സാധ്യതാ ഇലവനും കണക്കുകളുമിതാ

5

ഇന്ത്യ-പാക് മത്സരത്തിലെ വഴിത്തിരിവിനെക്കുറിച്ചും ഹോഗ് പറഞ്ഞു. റിഷഭ് പന്തിന്റെ വിക്കറ്റാണ് ഹോഗ് നിര്‍ണ്ണായക വഴിത്തിരിവായി തിരഞ്ഞെടുത്തത്. 'മത്സരത്തിലെ വഴിത്തിരിവ് റിഷഭ് പന്തും പാക് സ്പിന്നര്‍മാരും തമ്മിലുള്ള പോരാട്ടാമാണ്.ഷദാബ് ഖാന്‍ പന്തെറിയാനെത്തിയപ്പോള്‍ അല്‍പ്പം ഭയപ്പെട്ടു. എന്നാല്‍ പിന്നീട് ആത്മധൈര്യം വീണ്ടെടുത്ത് എറിഞ്ഞ പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച റിഷഭിന്റെ ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് അവന്‍ പുറത്താവുകയായിരുന്നു'-ഹോഗ് കൂട്ടിച്ചേര്‍ത്തു. റിഷഭ് പന്ത്-വിരാട് കോലി കൂട്ടുകെട്ടാണ് വന്‍ തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത്. കോലി 57 റണ്‍സ് നേടിയപ്പോള്‍ രണ്ട് വീതം ഫോറും സിക്‌സും പറത്തി നിര്‍ണ്ണായകമായ 39 റണ്‍സാണ് റിഷഭ് പന്തിന് നേടാനായത്.

Story first published: Monday, October 25, 2021, 15:41 [IST]
Other articles published on Oct 25, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+