
ഇന്നത്തെ ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം സെമി ഫൈനലിലേക്കാരെന്നതിനെ തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും. ഫേവറേറ്റുകളായി ഇറങ്ങിയ കോലിയും സംഘവും സെമി കാണാതെ പുറത്താകാനുള്ള സാധ്യതകളും തള്ളിക്കളയാനാവില്ല. ഇപ്പോഴിതാ ന്യൂസീലന്‍ഡിനെതിരായ പോരാട്ടം ഇന്ത്യക്ക് ക്വാര്‍ട്ടര്‍ ഫൈനലാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പറും കമന്റേറ്ററുമായ ദിനേഷ് കാര്‍ത്തിക്.
Also Read: T20 World Cup: ഇന്ത്യക്കു ജയിക്കാം! ഈ കണക്കുകള്‍ മാത്രം നോക്കൂ, മറ്റേത് മറക്കാം

'ഇന്ത്യയെ സംബന്ധിച്ച് ഇത് ക്വാര്‍ട്ടര്‍ ഫൈനലാണ്. അവര്‍ക്കത് നന്നായി അറിയാം. അഫ്ഗാനിസ്ഥാന്‍ നന്നായി കളിക്കുന്നതിനാല്‍ സെമിയിലേക്കുള്ള മുന്നേറ്റത്തില്‍ ന്യൂസീലന്‍ഡിനെതിരായ മത്സരഫലം നിര്‍ണ്ണായകമാണ്. ന്യൂസീലന്‍ഡിനെതിരായ ഇന്ത്യയുടെ പ്രകടനം കാണാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യ ബാറ്റിങ്ങില്‍ അല്‍പ്പം കൂടി മെച്ചപ്പെടുകയാണ് വേണ്ടതെന്നാണ് കരുതുന്നത്. ഇന്ത്യക്ക് കിരീടം നേടണമെങ്കില്‍ ബാറ്റ്‌സ്മാന്‍മാര്‍ ഫോമിലേക്കെത്തേണ്ടതായുണ്ട്. മികച്ച പ്രതിഭാശാലികളായ താരങ്ങള്‍ ഇന്ത്യക്കൊപ്പമുണ്ട്. ആദ്യ ബോള്‍ മുതല്‍ ആക്രമണോത്സുകത കാട്ടാന്‍ ഇന്ത്യക്കാവും. മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ അവര്‍ക്കാവും. 6-12 ഓവറുകളില്‍ റണ്‍സുയര്‍ത്തേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്'-ദിനേഷ് കാര്‍ത്തിക് പറഞ്ഞു.
Also Read: T20 World Cup: വരുണിനെ കൈവിടരുത്, പക്ഷെ രണ്ടു മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വേണമെന്നു ഭാജി

ന്യൂസീലന്‍ഡിനോട് തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ക്കത് വലിയ തിരിച്ചടിയാവും. പിന്നെ ഇന്ത്യ സെമിയില്‍ കടക്കാന്‍ അഫ്ഗാനിസ്ഥാന്‍,സ്‌കോട്ട്‌ലന്‍ഡ്,നമീബിയ എന്നിവര്‍ക്കെതിരേ വമ്പന്‍ ജയം നേടുക മാത്രം ചെയ്താല്‍ പോരാ ന്യൂസീലന്‍ഡിനെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിക്കുകയും ചെയ്യേണ്ടതായുണ്ട്. അതിനുള്ള സാധ്യത വരളെ വിരളമായതിനാല്‍ത്തന്നെ ഇന്ത്യയുടെ സെമി സാധ്യതകള്‍ ഏറെക്കുറെ അവസാനിക്കുമെന്ന് തന്നെ പറയാം.
Also Read: T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, ഒരിക്കലും മറക്കാനാവാത്ത നേര്‍ക്കുനേര്‍ പോരാട്ടങ്ങളിതാ

അതുകൊണ്ടാണ് ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം ഗ്രൂപ്പില്‍ നിര്‍ണ്ണായകമാവുന്നത്. ആരാവും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പോകുന്നതെന്ന് കണ്ടിരുന്ന് തന്നെ അറിയാം. രണ്ട് ടീമും മികച്ച താരങ്ങളാല്‍ സമ്പന്നമാണ്. നേര്‍ക്കുനേര്‍ കണക്കില്‍ ന്യൂസീലന്‍ഡിന് ഇന്ത്യക്കെതിരേ വ്യക്തമായ മുന്‍തൂക്കമുണ്ട്. രണ്ട് തവണ ടി20 ലോകകപ്പില്‍ നേര്‍ക്കുനേര്‍ എത്തിയത്. ഈ രണ്ട് തവണയും ജയം ന്യൂസീലന്‍ഡിനൊപ്പമായിരുന്നു.
Also Read: T20 World Cup: 'കോലിയുടെ റെക്കോഡുകളെല്ലാം ബാബര്‍ തകര്‍ക്കും'- പാക് നായകനെ പ്രശംസിച്ച് ആകാശ്

ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഭുവനേശ്വര്‍ കുമാറിനോ മുഹമ്മദ് ഷമിക്കോ പകരക്കാരനായി ശര്‍ദുല്‍ ഠാക്കൂറിനെ പ്രതീക്ഷിക്കുന്നുവെന്നും കാര്‍ത്തിക് അഭിപ്രായപ്പെട്ടു. 'ഒരു മാറ്റം ഇന്ത്യന്‍ ടീമില്‍ കാണുന്നു. ഭുവിക്കോ ഷമിക്കോ പകരം ശര്‍ദുല്‍ ഠാക്കൂര്‍ കളിക്കണം. നിലവിലെ ഫോമില്‍ ശര്‍ദുലിന് കൂടുതല്‍ തിളങ്ങാനാവും. ആത്മവിശ്വാസത്തിന്റെ ഉന്നതിയിലാണ് ശര്‍ദുലുള്ളത്. വിക്കറ്റുകള്‍ വീഴ്ത്താനുള്ള കഴിവ് അവനുണ്ട്. ആര്‍ അശ്വിന്റെ പേര് ഉയര്‍ന്നുകേള്‍ക്കുന്നുണ്ടെങ്കിലും അവസരം ലഭിക്കുമെന്ന് കരുതുന്നില്ല. രക്ഷകനായി ശര്‍ദുല്‍ ഒപ്പമുണ്ട്. മൂന്ന് ഫോര്‍മാറ്റിലും തിളങ്ങാന്‍ ശര്‍ദുലിന് മികവുണ്ട്. തന്റെ മാജിക്ക് ഇന്ത്യക്കായി അവന്‍ ആവര്‍ത്തിക്കും'-കാര്‍ത്തിക് പറഞ്ഞു.
Also Read: T20 World Cup: ഇന്ത്യ x ന്യൂസീലന്‍ഡ്, ബാബറിനെ കടത്തിവെട്ടാന്‍ കോലി, കാത്തിരിക്കുന്ന റെക്കോഡുകളിതാ

ഇന്ത്യ ഒരു മാറ്റം മാത്രം വരുത്താണ് സാധ്യത. ഭുവിക്ക് പകരം ശര്‍ദുല്‍ ടീമിലേക്കെത്തിയേക്കും. ഹര്‍ദിക് പാണ്ഡ്യ ബൗളിങ് പരിശീലനമടക്കം ആരംഭിച്ച സാഹചര്യത്തില്‍ താരം ടീമില്‍ തുടര്‍ന്നേക്കും. കിവീസിനെതിരേ ആറാം ബൗളറായി ഹര്‍ദിക് ഉണ്ടാവും. വരുണ്‍ ചക്രവര്‍ത്തിക്ക് പാകിസ്താനെതിരേ തിളങ്ങാനായിരുന്നില്ല. എന്നാല്‍ ന്യൂസീലന്‍ഡിനെതിരേയും വരുണ്‍ തന്നെ ഇന്ത്യയുടെ സ്പിന്‍ നിരയില്‍ തുടര്‍ന്നേക്കുമെന്നാണ് സൂചന.അന്തിമമായ ടീമിനെ കാത്തിരുന്ന് തന്നെ കാണാം.


Click it and Unblock the Notifications











