T20 World Cup 2021: ഫാബുലസ് ഫോറില്‍ കോലി ഏറ്റവും മികച്ചവന്‍, കാരണം ചൂണ്ടിക്കാട്ടി ആകാശ് ചോപ്ര
ദുബായ്: ടി20 ലോകകപ്പിലെ പോരാട്ടങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഗ്രൂപ്പ് രണ്ടില്‍ ഉള്‍പ്പെട്ട ഇന്ത്യ ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റിരുന്നു. 10 വിക്കറ്റിന്റെ വമ്പന്‍ തോല്‍വി വഴങ്ങിയ ഇന്ത്യ രണ്ടാം മത്സരത്തില്‍ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടുകയാണ്. ഈ മത്സരത്തെ ആശ്രയിച്ചാവും ഇന്ത്യയുടെ സെമി സാധ്യതകള്‍. ഫേവറേറ്റുകളെന്ന വിശേഷണത്തോടെയെത്തി ഇന്ത്യ സെമി കാണാതെ പുറത്താവുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഇന്ത്യന്‍ നായകന്‍ വിരാട് കോലി ടി20 നായകനായി കളിക്കുന്ന അവസാന ടൂര്‍ണമെന്റില്‍ ഇന്ത്യ നാണംകെട്ട് പുറത്താകുമോയെന്ന് കണ്ടറിയണം. ആധുനിക ക്രിക്കറ്റിലെ ബാറ്റിങ് ഇതിഹാസമെന്ന് വിളിക്കപ്പെടുന്ന കോലിയുടെ ബാറ്റിങ് പ്രകടനത്തില്‍ ടീം വളരെ പ്രതീക്ഷവെക്കുന്നുണ്ട്. ഇപ്പോഴിതാ ഫാബുലസ് ഫോറിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ വിരാട് കോലിയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസന്‍,ജോ റൂട്ട് എന്നിവരില്‍ നിന്ന് കോലി എങ്ങനെയാണ് വ്യത്യസ്തപ്പെട്ടിരിക്കുന്നതെന്ന് വിശദീകരിച്ചിരിക്കുകയാണ് ആകാശ്.
Also Read: T20 World Cup: വരുണിനെ കൈവിടരുത്, പക്ഷെ രണ്ടു മാറ്റങ്ങള്‍ ഇന്ത്യന്‍ ടീമില്‍ വേണമെന്നു ഭാജി

'വിരാട് കോലി എല്ലാ ഫോര്‍മാറ്റിനും അനുയോജ്യനായ താരമാണ്. ജോ റൂട്ടും ഏറെക്കുറെ അങ്ങനെ തന്നെയുള്ള താരമാണ്. ഫാബുലസ് ഫോറില്‍ സ്റ്റീവ് സ്മിത്ത്,ജോ റൂട്ട്,കെയ്ന്‍ വില്യംസന്‍ എന്നിവരെക്കാള്‍ നന്നായി മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്നത് കോലിയാണ്. മറ്റുള്ളവരെ കുറച്ച് കാണുകയല്ല,എന്നാലും കോലിയുടെ ക്ലാസ് സവിശേഷമായതാണ്. ഏത് വേഗത്തിലും ബാറ്റ് ചെയ്യാന്‍ കോലിക്കാവും. അത്തരത്തിലുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് കോലി.മൂന്ന് ഫോര്‍മാറ്റും പരിഗണിച്ചാല്‍ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് കോലി. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: T20 World Cup 2021: ഇന്ത്യ x ന്യൂസീലന്‍ഡ്, ഒരിക്കലും മറക്കാനാവാത്ത നേര്‍ക്കുനേര്‍ പോരാട്ടങ്ങളിതാ

നിലവില്‍ ഫാബുലസ് ഫോറില്‍ മൂന്ന് ഫോര്‍മാറ്റിലും 50ന് മുകളില്‍ ശരാശരിയുള്ള ഏക താരം വിരാട് കോലിയാണ്. ടെസ്റ്റിലും ഏകദിനത്തിലും ടി20യിലും മികച്ച റെക്കോഡ് കോലിക്കുണ്ട്. ടി20യില്‍ കൂടുതല്‍ അന്താരാഷ്ട്ര റണ്‍സ് കോലിക്കാണ്. ടെസ്റ്റില്‍ ഒട്ടുമിക്ക വിദേശ മൈതാനത്തും സെഞ്ച്വറി പ്രകടനം ഉള്‍പ്പെടെ കോലിക്ക് അവകാശപ്പെടാം. സമീപകാലത്തായി കോലിക്ക് പഴയ പ്രതാപമില്ലെങ്കിലും അദ്ദേഹം ശരാശരി പ്രകടനം തന്നെ നടത്താറുണ്ട്. രണ്ടര വര്‍ഷത്തോളമായി കോലിക്ക് സെഞ്ച്വറി നേടാനായിട്ടില്ല.
Also Read: T20 World Cup: 'കോലിയുടെ റെക്കോഡുകളെല്ലാം ബാബര്‍ തകര്‍ക്കും'- പാക് നായകനെ പ്രശംസിച്ച് ആകാശ്

സ്റ്റീവ് സ്മിത്ത് ടെസ്റ്റില്‍ കൂടുതല്‍ മികവ് കാട്ടുന്ന താരമാണ്. കണക്കുകള്‍ കോലിയേക്കാള്‍ മികച്ച ടെസ്റ്റ് പ്രകടനം സ്മിത്തിന് അവകാശപ്പെടാം. എന്നാല്‍ സ്മിത്തിന്റെ ഏകദിനത്തിലെയും ടി20യിലെയും പ്രകടനം അത്ര മികച്ചതല്ല. ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയന്‍ ടീമില്‍ സ്മിത്തുമുണ്ട്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനാവുന്നില്ല.
Also Read: T20 World Cup: ഇന്ത്യ x ന്യൂസീലന്‍ഡ്, ബാബറിനെ കടത്തിവെട്ടാന്‍ കോലി, കാത്തിരിക്കുന്ന റെക്കോഡുകളിതാ

ജോ റൂട്ട് ടെസ്റ്റിലും ഏകദിനത്തിലും മികവ് കാട്ടുന്നുണ്ടെങ്കിലും ടി20 ഫോര്‍മാറ്റില്‍ ഇംഗ്ലണ്ട് ടീമില്‍ അവസരം കുറവാണ്. ഇംഗ്ലണ്ടിന്റെ ടെസ്റ്റ് നായകനായ റൂട്ടിന് ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടമില്ല. ക്ലാസ് താരമാണെങ്കിലും അതിവേഗം റണ്‍സുയര്‍ത്താന്‍ റൂട്ട് പ്രയാസപ്പെടാറുണ്ട്. അതിനാല്‍ പലപ്പോഴും റൂട്ടിന് പലപ്പോഴും ടി20 ഫോര്‍മാറ്റില്‍ അവസരം ലഭിക്കാറില്ല. ഫാബുലസ് ഫോറില്‍ ഇതുവരെ ഐപിഎല്‍ കളിക്കാന്‍ അവസരം ലഭിക്കാത്ത താരവും റൂട്ടാണ്.
Also Read: T20 World Cup: ഹാര്‍ദിക് തുടരും, ശര്‍ദ്ദുല്‍ വന്നേക്കും- ടീമിനെക്കുറിച്ച് നിര്‍ണായക സൂചനകളുമായി കോലി

കെയ്ന്‍ വില്യംസന്‍ മൂന്ന് ഫോര്‍മാറ്റിലും മികവ് കാട്ടുന്നുണ്ട്. വമ്പനടിക്കാരനെന്ന് പറയാനാവില്ലെങ്കിലും ടി20 ഫോര്‍മാറ്റില്‍ ഭേദപ്പെട്ട പ്രകടനം വില്യംസന്‍ നടത്തുന്നുണ്ട്. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ കൂടിയാണ് വില്യംസന്‍. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോലിയോളം മികവ് വില്യംസനില്ലെന്ന് വ്യക്തം. ഇത്തവണ കോലി കപ്പുകൊണ്ട് ടി20 ഫോര്‍മാറ്റിലെ നായകസ്ഥാനം ഒഴിയുമോയെന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications