For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: 'ഇത് ശരിയായ രീതിയല്ല', ഇന്ത്യ ഓപ്പണര്‍മാരെ അമിതമായി ആശ്രയിക്കുന്നു- ആകാശ് ചോപ്ര

ദുബായ്: ടി20 ലോകകപ്പില്‍ സെമി സാധ്യത അവസാനിക്കാതിരിക്കാനുള്ള അവസാന പോരാട്ടത്തിലാണ് ഇന്ത്യ. പാകിസ്താനോട് 10 വിക്കറ്റിനും ന്യൂസീലന്‍ഡിനോട് എട്ട് വിക്കറ്റിനും തോറ്റ ഇന്ത്യ അഫ്ഗാനിസ്ഥാനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ 66 റണ്‍സിന്റെ ജയം നേടി. ഇതോടെ ടീമിന്റെ സെമി സാധ്യതയ്ക്കും പുനര്‍ ജീവന്‍ ലഭിച്ചിരിക്കുകയാണ്. ഇന്ന് സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇറങ്ങുമ്പോഴും ഇന്ത്യ വമ്പന്‍ ജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്.

1

വലിയ ജയം നേടിയാലും ന്യൂസീലന്‍ഡ്-അഫ്ഗാനിസ്ഥാന്‍ മത്സരഫലത്തിനെ അനുസരിച്ചാവും ഇന്ത്യയുടെ സെമി സാധ്യതകള്‍. താരങ്ങളുടെ ആത്മവിശ്വാസക്കുറവും അനാവശ്യ പരീക്ഷണങ്ങളും ഇന്ത്യക്ക് തിരിച്ചടിയായെന്ന് തന്നെ പറയാം. ആദ്യ രണ്ട് മത്സരത്തിലും ഇന്ത്യയുടെ ഓപ്പണര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ മൂന്നാം മത്സരത്തില്‍ മികച്ച പ്രകടനത്തോടെ കൈയടി നേടി. മികച്ച തുടക്കം ലഭിക്കാത്ത പക്ഷം ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിടുന്ന അവസ്ഥ തുടരുകയാണ്.

Also Read: T20 World Cup 2021: ഇന്ത്യ X സ്‌കോട്ട്‌ലന്‍ഡ്, സിക്‌സില്‍ റെക്കോഡിടാന്‍ രോഹിത്, കാത്തിരിക്കുന്ന റെക്കോഡുകളിതാ

2

ഇപ്പോഴിതാ ഇന്ത്യ കെ എല്‍ രാഹുല്‍-രോഹിത് ശര്‍മ എന്നീ ഓപ്പണര്‍മാരെ അമിതമായി ആശ്രയിക്കുകയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. 'ഇന്ത്യന്‍ ടീമിലെ താരക്കരുത്തുവെച്ച് ഇത് ശരിയായ രീതിയല്ല. ഇന്ത്യയുടെ പരിമിത ഓവറിലെ സംസ്‌കാരം നോക്കുമ്പോള്‍ എപ്പോഴും വ്യക്തികള്‍ക്ക് പ്രാധാന്യം നല്‍കുന്നതായി കാണാം. രാഹുലും രോഹിത്തും നന്നായി തുടങ്ങിയാല്‍ ടീം മികച്ച ടോട്ടലിലേക്കെത്തുകയും ജയിക്കുകയും ചെയ്യുന്നു. അല്ലാത്ത മത്സരങ്ങളില്‍ തോല്‍ക്കുന്നു. അഫ്ഗാനിസ്ഥാനെതിരായ ബാറ്റിങ് നോക്കുക. ഇന്ത്യയുടെ ഓപ്പണര്‍മാര്‍ തിളങ്ങി മികച്ച സ്‌കോറിലേക്ക് ടീമുമെത്തി'-ആകാശ് പറഞ്ഞു.

Also Read: ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആരൊക്കെ? ദ്രാവിഡിന്റെ മനസ്സില്‍ രണ്ടു പേരുണ്ട്

3

നിലവിലെ ഇന്ത്യന്‍ താരങ്ങളില്‍ പലരും വലിയ സമ്മര്‍ദ്ദത്തോടെയാണ് കളിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഇത് പ്രകടമായിരുന്നു. അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യ ഭയമില്ലാതെ കളിച്ചത്. ഇതാണ് ഇന്ത്യക്ക് അനുകൂലമായതും. ഇതിന്റെ നാലിലൊന്ന് പോരാട്ട വീര്യം ആദ്യ രണ്ട് മത്സരത്തിലും കാട്ടിയിരുന്നെങ്കില്‍ ഇന്ത്യക്ക് സെമിയില്‍ പ്രവേശിക്കാന്‍ ഇത്രയും സമ്മര്‍ദ്ദം അനുഭവിക്കേണ്ടി വരില്ലായിരുന്നു.

Also Read: T20 World Cup 2021: 'ശക്തരായ ബൗളര്‍മാരെ ആക്രമിക്കുന്നവനാണ് രോഹിത്', പ്രശംസിച്ച് ഇന്‍സമാം ഉല്‍ ഹഖ്

4

സ്‌കോട്ട്‌ലന്‍ഡ്,നമീബിയ എന്നീ ടീമുകളോടെ വലിയ സ്‌കോറിന് ജയിച്ചാലും മറ്റ് ടീമിന്റെ പ്രകടനത്തെ ആശ്രയിക്കേണ്ട അവസ്ഥയിലേക്കാണ് ഇന്ത്യ എത്തിയിരിക്കുന്നത്. സ്‌കോട്ട്‌ലന്‍ഡിനെതിരേ ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമല്ല. ന്യൂസീലന്‍ഡിനെതിരേ മികച്ച പോരാട്ടം കാഴ്ചവെച്ച സ്‌കോട്ട്‌ലന്‍ഡ് ഇന്ത്യക്കെതിരെയും അത് ആവര്‍ത്തിച്ചാല്‍ കോലിയും സംഘവും പാടുപെടും.

Also Read: 'അവന് കഴിവ് തെളിയിക്കാനുള്ള അവസരം നല്‍കൂ', ഇന്ത്യയുടെ പുതിയ ക്യാപ്റ്റനെ നിര്‍ദേശിച്ച് കാര്‍ത്തിക്

5

ഇത്തവണത്തെ ഫേവറേറ്റുകളായാണ് ഇന്ത്യ ടൂര്‍ണമെന്റിനെത്തിയത്. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനം പുറത്തെടുത്തു. ഐപിഎല്ലില്‍ കളിച്ചതിന് പിന്നാലെ ലോകകപ്പിന് ഇറങ്ങിയത് ഇന്ത്യയെ തുണച്ചില്ല. ടീമിലേക്ക് നോക്കുമ്പോള്‍ ലോകോത്തര താരങ്ങളുടെ നീണ്ടനിര. എന്നാല്‍ ഒരാള്‍ക്കും പോലും അവസരത്തിനൊത്ത് ഉയരാനായില്ല. വലിയ സ്‌കോര്‍ നേടാനുള്ള ടീം കരുത്ത് ഇന്ത്യക്കുണ്ടെങ്കിലും ആരില്‍ നിന്നും ഇത്തരമൊരു ശ്രമം ഉണ്ടാകുന്നില്ലെന്നതാണ് വാസ്തവം. 'ഇന്ത്യയുടെ ബാറ്റിങ്ങിനെക്കുറിച്ച് സംസാരിച്ചാല്‍ ഓരോ മത്സരത്തിലും 200 റണ്‍സടിക്കാനുള്ള കഴിവുണ്ട്. എന്നാല്‍ പിച്ച് സഹായകരമായ മൈതാനത്ത് മാത്രമെ ഇന്ത്യക്കതിന് സാധിക്കുന്നുള്ളു.

Also Read: T20 World Cup: അഫ്ഗാനെ 'തീര്‍ത്തു', ഇനി സ്‌കോട്ട്‌ലാന്‍ഡ്- പുത്തനുണര്‍വോടെ ഇന്ത്യ, സാധ്യതാ ടീം

6

മറ്റ് വേദികളില്‍ ഇന്ത്യക്ക് തിളങ്ങാനാവാത്തതിന്റെ കാരണമെന്തെന്ന് അറിയില്ല. അതിനുള്ള ശ്രമം ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. അത്തരമൊരു ബ്രാന്റ് ക്രിക്കറ്റാണ് നമ്മള്‍ കളിക്കുന്നത്. ഓപ്പണര്‍മാര്‍ തിളങ്ങിയാല്‍ ബാക്കിയുള്ളവരും തിളങ്ങും. ടോപ് ത്രീ നിരാശപ്പെടുത്തിയാല്‍ ടീം തകരും. ഈ സാഹചര്യം മാറേണ്ടതായുണ്ട്. എല്ലാവരും തങ്ങളുടെതായ പ്രകടനം നടത്തേണ്ടതായുണ്ട്. ഒരു താരത്തെ ആശ്രയിച്ച് നില്‍ക്കാനാവില്ല'-ആകാശ് കൂട്ടിച്ചേര്‍ത്തു. ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനത്തേക്കെത്തുകയാണ്. ഇതോടെ വലിയ മാറ്റം ടീമിലുണ്ടാവുമെന്ന കാര്യം ഉറപ്പാണ്. നിലവില്‍ ഇന്ത്യ ഒന്നോ രണ്ടോ താരങ്ങളെ അമിതമായി ആശ്രയിക്കുന്ന രീതിയാണുള്ളത്.

Story first published: Friday, November 5, 2021, 15:49 [IST]
Other articles published on Nov 5, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+