T20 World Cup 2021: കിവീസിനെതിരേ ഇന്ത്യക്ക് നിര്‍ണ്ണായകം, രണ്ട് മാറ്റം വേണം, നിര്‍ദേശിച്ച് ആകാശ് ചോപ്ര
ദുബായ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ തുടക്കം പിഴച്ചിരിക്കുകയാണ്. ആദ്യ മത്സരത്തില്‍ പാകിസ്താനോട് തോറ്റ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. 13 പന്ത് ബാക്കിനിര്‍ത്തി 10 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചത്. ഇതിന്റെ ക്ഷീണം ഇന്ത്യക്ക് എളുപ്പം മറികടക്കാവുന്നതല്ല. അടുത്ത എതിരാളി ന്യൂസീലന്‍ഡാണ്. ശക്തരായ കിവീസിനെതിരേ ഇന്ത്യക്ക് ജീവന്‍ മരണ പോരാട്ടമാണെന്ന് പറയാം. തോറ്റാല്‍ ഇന്ത്യയുടെ സെമി സാധ്യതകള്‍ മങ്ങും.

അതിനാല്‍ എന്തുവിലകൊടുത്തും ജയിക്കാനുറച്ചാവും ഇന്ത്യയുടെ വരവ്. ന്യൂസീലന്‍ഡിനെതിരേ ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങളുറപ്പാണ്. ശക്തമായ താരനിര ഇന്ത്യക്കുണ്ടെങ്കിലും ടീമില്‍ അഴിച്ചുപണി അത്യാവശ്യമാണെന്ന് ആദ്യ മത്സരത്തിലൂടെ വ്യക്തം. എവിടെയാണ് ഇന്ത്യ മാറ്റം വരുത്തേണ്ടതെന്നതാണ് പ്രസക്തമായ ചോദ്യം. ഇപ്പോഴിതാ ഇന്ത്യ എവിടെയൊക്കെയാണ് മാറ്റം വരുത്തേണ്ടതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.
Also Read: T20 World Cup: ബാബര്‍ കോലിയേക്കാള്‍ ബെസ്റ്റ്! ഈ ജയം എല്ലാവക്കും മുന്നറിയിപ്പെന്നു ഇന്‍സമാം

'ഈ അഞ്ച് ബൗളര്‍മാരുമായി ഇന്ത്യക്ക് ന്യൂസീലന്‍ഡിനെതിരേ ഇറങ്ങാനാവില്ല. ഇതിനെ രണ്ട് തരത്തില്‍ നോക്കാം. ആറാം ബൗളര്‍ ഇന്ത്യക്ക് ആവിശ്യമാണെങ്കില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരം ശര്‍ദുല്‍ ഠാക്കൂറിനെ കളിപ്പിക്കാം. എന്നാല്‍ ഹര്‍ദിക്കിന്റെ ഉത്തമ പകരക്കാരനായി ശര്‍ദുലിനെ വിശേഷിപ്പിക്കാനാവില്ല. ഹര്‍ദിക്കിനെ കളിപ്പിക്കണമെന്ന് തന്നെയാണ് എന്റെ അഭിപ്രായം. എന്നാല്‍ ഈ നിരയില്‍ മാറ്റം അത്യാവശ്യമാണ്. കാരണം ഭുവനേശ്വര്‍ കുമാറിനെ പഴയ മികവുള്ള ബൗളറായി ഇപ്പോള്‍ കാണാനാവില്ല. ഷമി നന്നായി പന്തെറിയും. ജഡേജ നാല് ഓവര്‍ പന്തെറിയാന്‍ കെല്‍പ്പുള്ള ബൗളറാണ്. എന്നാല്‍ വിക്കറ്റ് വീഴ്ത്താന്‍ കഴിവുള്ളവനായി പറയാനാവില്ല. രാഹുല്‍ ചഹാര്‍,യുസ് വേന്ദ്ര ചഹാല്‍ എന്നിവരെപ്പോലെ വിക്കറ്റ് വീഴ്ത്താനുള്ള മികവ് അവനില്ല'-ആകാശ് പറഞ്ഞു.

ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് ഇന്ത്യക്ക് വലിയ തലവേദനയാണ്. പരിക്കിന്റെ പിടിയിലുള്ള താരത്തിന് പന്തെറിയാനാവുന്നില്ല. ബാറ്റിങ്ങിലും ഫോമിലല്ല. ഇന്ത്യ ഫിനിഷര്‍ റോളിലാണ് ഹര്‍ദിക്കിനെ പരിഗണിച്ചിരിക്കുന്നത്. എന്നാല്‍ ഈ സ്ഥാനത്തോട് നീതി പുലര്‍ത്താന്‍ ഹര്‍ദിക്കിനാവുന്നില്ല. പാകിസ്താനെതിരായ മത്സരത്തിനിടെ തോളിന് പരിക്കേറ്റ ഹര്‍ദിക്ക് ന്യൂസീലന്‍ഡിനെതിരായ മത്സരം കളിക്കാന്‍ ഫിറ്റാണെന്നാണ് സ്‌കാനിങ് റിപ്പോര്‍ട്ട്. എന്നാല്‍ പരിശീലകന്റെയും ക്യാപ്റ്റന്റെയും തീരുമാനം നിര്‍ണ്ണായകമാവും.
Also Read: T20 World Cup: ഹാര്‍ദിക്കേ നീ തീര്‍ന്നു! പിടിച്ചു പുറത്തു 'കളയാന്‍' കോലിയും ശാസ്ത്രിയും

ഭുവനേശ്വര്‍ കുമാറിന് പഴയ മികവില്ല. ന്യൂബോളില്‍ നന്നായി തല്ല് വാങ്ങുന്ന താരത്തിന് സമ്മര്‍ദ്ദം സൃഷ്ടിക്കാനാവുന്നില്ല. ഇത്തവണത്തെ ഐപിഎല്ലിലും മികച്ച പ്രകടനമായിരുന്നില്ല താരം നടത്തിയിരുന്നത്. മുന്‍ കണക്കുകളെ വിലയിരുത്തി സീനിയര്‍ താരമെന്ന നിലയില്‍ ഭുവിയെ ടീമിലേക്ക് പരിഗണിക്കുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല.
Also Read: T20 World Cup 2021: പാകിസ്ഥാനോട് തോറ്റു, സെമിയിലെത്താന്‍ ഇന്ത്യ എന്തുചെയ്യണം? മുന്നില്‍ വലിയ കടമ്പ

സിഎസ്‌കെയ്‌ക്കൊപ്പം മാച്ച് വിന്നിങ് പ്രകടനം നടത്തിയെത്തുന്ന ശര്‍ദുല്‍ ഠാക്കൂറിനെ പ്ലേയിങ് 11ല്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് വലിയ ഗുണം ചെയ്‌തേക്കില്ല. ശര്‍ദുല്‍ ബാറ്റ് ചെയ്യാന്‍ കെല്‍പ്പുള്ള താരം കൂടിയായതിനാല്‍ താരത്തിന്റെ വരവ് ബാറ്റിങ്ങിലെ സംതുലിതാവസ്ഥയും മെച്ചപ്പെടുത്തും. മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള ശര്‍ദുലിന്റെ വരവ് ഇന്ത്യക്ക് ഗുണകരമാവാനാണ് സാധ്യത.
Also Read: T20 World Cup: ഇന്ത്യ ചോദിച്ചു വാങ്ങിയ തോല്‍വി- അഞ്ചു ചോദ്യങ്ങള്‍ക്കു കോലി ഉത്തരം നല്‍കണം!

വരുണ്‍ ചക്രവര്‍ത്തിക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ പരിചയസമ്പത്ത് കുറവുള്ളത് തിരിച്ചടിയാണെന്നും അല്‍പ്പം കൂടി സമയം നല്‍കൂവെന്നും ആകാശ് പറഞ്ഞു. 'വരുണ്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ അധികം കളിച്ചിട്ടില്ല. അതിനാല്‍ അവന് അല്‍പ്പം കൂടി സമയം നല്‍കൂ. വരുണാണോ ഇന്ത്യയുടെ വിക്കറ്റ് ടേക്കര്‍ ബൗളര്‍?. പാകിസ്താനെതിരായ മത്സരത്തോടെ ഈ ബൗളിങ് കൂട്ടുകെട്ടില്‍ മാറ്റം വേണമെന്ന് വ്യക്തമാണ്. അതിനാല്‍ വ്യക്തമായ ബൗളിങ് കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇന്ത്യ ശ്രമിക്കണം'-ആകാശ് കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications