Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ചാംപ്യന്‍മാരില്‍ നിന്നും 'ലോക ദുരന്തത്തിലേക്ക്'!! ഇന്ത്യയുടെ വീഴ്ചക്ക് പിന്നിലെന്ത്? അറിയാം

ടി20 ക്രിക്കറ്റിലെ ലോക ചാംപ്യന്‍മാരില്‍ നിന്നും കുറച്ചു മാസങ്ങള്‍ കൊണ്ടു തന്നെ എങ്ങനെ ലോക ദുരന്തമായി മാറാമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായി മാറിയിരിക്കുകയാണ് ടീം ഇന്ത്യ. കാരണം മാര്‍ച്ചില്‍ ഐസിസിയുടെ ടി20 ലോകകപ്പില്‍ കിരീടമുയര്‍ത്തിയ ശേഷമാണ് ജൂലൈ പകുതിയാവുമ്പോഴേക്കും തുടരെ രണ്ടു പരമ്പരകള്‍ ഇന്ത്യ കൈവിട്ടത്.

നേരത്തേ ഒരു ഫോര്‍മാറ്റിലും ഇന്ത്യ തോല്‍വിയറിഞ്ഞിട്ടില്ലാത്ത ടീമാണ് അയര്‍ലാന്‍ഡ്. പക്ഷെ അവര്‍ പോലും ഇന്ത്യയെ 0-2നു തൂത്തുവാരിയിരിക്കുകയാണ്. അതിനു ശേഷം ഇംഗ്ലണ്ടിനെതിരേയും വൈറ്റ് വാഷെന്ന നാണക്കേടിനും അരികിലാണ് ടീം.

SURYAKUMAR YADAV

അഞ്ചു മല്‍സരങ്ങളുടെ പരമ്പരയിലെ ആദ്യ കളി ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ശേഷിച്ച മൂന്നും തോറ്റ് പരമ്പരയും ഇന്ത്യ കൈവിട്ടു. ഇനി അവസാന മല്‍സരവും ഇന്ത്യ ജയിക്കാന്‍ സാധ്യത തീരെ കുറവുമാണ്. യഥാര്‍ഥത്തില്‍ എങ്ങനെയാണ് ആര്‍ക്കും തോല്‍പ്പിക്കാവുന്ന ടീമെന്ന നിലയിലേക്കു ഇന്ത്യ ഇങ്ങനെ അധപതിച്ചത്? ഇതിനു പിന്നിലെ കാരണങ്ങള്‍ നോക്കാം.

സൂര്യയുടെ പുറത്താവല്‍

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ ഈ വീഴ്ചയ്ക്കു പിന്നിലെ ഏറ്റവും പ്രധാനപ്പെട്ട കാരണം മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഒഴിവാക്കപ്പെട്ടതാണ്. ഇന്ത്യയെ ലോക ചാംപ്യന്‍മാരാക്കിയ ശേഷം തൊട്ടടുത്ത പരമ്പരയില്‍ (അയര്‍ലാന്‍ഡ് പര്യടനം) അദ്ദേഹത്തെ ഒഴിവാക്കിയത് വലിയ മണ്ടത്തരമാണ്. ഇപ്പോള്‍ സെലക്ടമാര്‍ക്കും ബിസിസിഐയ്ക്കുമെല്ലാം ഇതു ബോധ്യമായിട്ടുണ്ടാവും.

കാരണം ടീമിലെ മുഴുവന്‍ കളിക്കാരെയും ഒരുപോലെ കാണുന്ന, പിന്തുണയ്ക്കുകയും ചെയ്തിരുന്ന വളരെ കൂള്‍ ക്യാപ്റ്റനായിരുന്നു സ്‌കൈ. 2024ലെ ലോകകപ്പിനു ശേഷം അവസാന ലോകകപ്പ് ഒരു ടി20 പരമ്പര പോലും അദ്ദേഹത്തിനു കീഴില്‍ ഇന്ത്യ തോറ്റിട്ടില്ലെന്നത് അതിശയിപ്പിക്കുന്ന റെക്കോര്‍ഡ് തന്നെയാണ്.

ഇങ്ങനെയൊരു പെര്‍ഫെക്ട് ക്യാപ്റ്റനെ വ്യക്തിഗത ഫോമിന്റെ പേരില്‍ മാത്രം ഒഴിവാക്കിയത് വന്‍ മണ്ടത്തരമാണ്. ബാറ്റിങില്‍ സൂര്യക്കു അത്ര തിളങ്ങാനായിരുന്നെങ്കിലും അതു ടീമിനെ ഓവറോള്‍ ബാധിച്ചിരുന്നില്ല.

ഇന്ത്യ അപ്പോഴും ജയിച്ചു കൊണ്ടേയിരുന്നു ടീം മുന്നേറുമ്പോള്‍ പിന്നെ ഫോമില്ലെന്ന ഒറ്റക്കാരണത്താല്‍ നായകനെ മാത്രം മാറ്റുന്നത് ഒരിക്കലും അംഗീകരിക്കാനുമാവില്ല. അതിനുള്ള ശിക്ഷയാണ് ടീമിനു ലഭിച്ചു കൊണ്ടിരിക്കുന്നത്.

ശ്രേയസിന്റെ ക്യാപ്റ്റന്‍സി

സൂര്യകുമാര്‍ യാദവിനെ ഇന്ത്യന്‍ ടീമിന്റെ നായകസ്ഥാനത്തു നിന്നു നീക്കിയതു തന്നെ വലിയ മണ്ടത്തരമാണ്. അതിന ശേഷം ചെയ്തതാവട്ടെ അതിലും വലിയ ഭൂലോക അബദ്ധവും. സൂര്യക്കു പകരം ശ്രേയസ് അയ്യരെ നായകസ്ഥാനം ഏല്‍പ്പിച്ചതാണ് അത്. കാരണം നാലു വര്‍ഷത്തോളമായി ടി20 ടീമിന്റെ ഏഴയലത്തു പോലുമില്ലാത്തയാളാണ് അദ്ദേഹം.

അതിനാല്‍ ടി20യില്‍ ഇപ്പോള്‍ ടീമിനകത്തെ അന്തരീക്ഷത്തെ കുറിച്ച് ശ്രേയസിനു വലിയൊരു ധാരണയും കാണില്ല. ഇങ്ങനെ ഡ്രസിങ് റൂമില്‍ ഇതുവരെ ഇല്ലാതിരുന്ന ഒരാള്‍ പെട്ടെന്നു ഒരു സുപ്രഭാതത്തില്‍ ക്യാപ്റ്റനായി വന്നാല്‍ അതൊരിക്കലും ശരിയാവില്ല. ക്യാപ്റ്റനും ടീമും രണ്ടു ധ്രുവങ്ങളിലായിരിക്കും.

ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതും ഇതു തന്നെയാണ്. ശ്രേയസിന്റെ ക്യാപ്റ്റന്‍സി ഒരു വഴിക്കു പോവുമ്പോള്‍ ടീം മറ്റൊരു വഴിക്കാണ്. ക്യാപ്റ്റനും ടീമും ഒരേ തലത്തില്‍ വരികയും സിങ്കായി മുന്നോട്ടു പോവുകയും ചെയ്താല്‍ മാത്രമേ വിജയങ്ങളും വരികയുള്ളൂ. ഇന്ത്യയുടെ കാര്യത്തില്‍ സംഭവിക്കാത്തതും ഇതാണ്.

ശ്രേയസിനു പകരം ടി20യില്‍ കുറച്ചു കാലമായി ടീമിനൊപ്പം സഞ്ചരിക്കുന്ന, ഡ്രസിങ് റൂമിലെ വൈഭവ് അറിയാവുന്ന ഒരാളെയായിരുന്നു ഇന്ത്യ ക്യാപ്റ്റനാക്കേണ്ടിയിരുന്നത്. ഒരു പക്ഷെ ഈ കാരണത്താല്‍ തന്നെയാവാം സഞ്ജു സാംസണിനെ കോച്ച് ഗൗതം ഗംഭീര്‍ ഈ റോളിലേക്കു നിര്‍ദേശിക്കുകയും ചെയ്തത്.

SANJU ABHISHEK

ഓപ്പണിങ് ജോടി

ഇന്ത്യന്‍ പതനത്തിന്റെ മൂന്നാമത്തെ കാരണം ഓപ്പണിങ് കോമ്പിനേഷനില്‍ വരുത്തിയ അഴിച്ചുപണിയാണ്. ടി20യില്‍ ടീമിന്റെ ഏറ്റലും വിജയിച്ച ജോടിയാണ് അഭിഷേക് ശര്‍മ- സഞ്ജു സാംസണ്‍ സഖ്യം. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ തലവര മാറിയതും അഭിഷേകിനു കൂട്ടായി സഞ്ജു വന്നതോടെയാണ്.

പക്ഷെ ലോകകപ്പിനു ശേഷം കളിച്ച വെറും മൂന്ന് ഇന്നിങ്‌സുകളുടെ പേരില്‍ സഞ്ജു ഒഴിവാക്കപ്പെട്ടു. പകരം കൊണ്ടു വന്നതാവട്ടെ വീണ്ടുമൊരു ഇടംകൈയന്‍ ബാറ്റററയ വൈഭവ് സൂര്യവംശിയെ. 15 വയസ്സ് മാത്രമുള്ള വൈഭവ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും ഒന്നും തെളിയിച്ചിട്ടില്ല.

സഞ്ജുവാകട്ടെ കഴിവ് തെളിയിച്ച, അതോടൊപ്പം ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്ന ആളാണ്. ഇങ്ങനെയൊരാളെ വെറും മൂന്ന് ഇന്നിങ്‌സുകള്‍ കൊണ്ടാണോ അളക്കേണ്ടത്?

വൈഭവ് അന്താരാഷ്ട്ര ക്രിക്കറ്റിനു ഇനിയും പാകമായിട്ടില്ല. ജൂനിയര്‍ ടീമുകളിലും എ ടീമിലുമെല്ലാം നാട്ടിലും പുറത്തും ഒരുപാട് മല്‍സരങ്ങളില്‍ പെര്‍ഫോം ചെയ്ത് സ്വയം തെളിയിക്കണം. അതിനു ശേഷം മാത്രമേ സീനിയര്‍ ടീമിലേക്കു താരത്തെ പരിഗണിക്കാനും പാടുള്ളൂ.

Story first published: Saturday, July 11, 2026, 13:46 [IST]
Other articles published on Jul 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+