Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജു വീണ്ടും ഓപ്പണര്‍!! സൂര്യ ക്യാപ്റ്റനും, രജതും ക്രുനാലും ടീമില്‍; ചോപ്രയുടെ ബദല്‍ 11

ഇംഗ്ലണ്ട് പര്യടനത്തിനു പിന്നാല നടക്കാനിരിക്കുന്ന സിംബാബ്‌വെ ടൂറിനുള്ള ഇന്ത്യന്‍ ടി20 സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞു. ചില വമ്പന്‍ സര്‍പ്രൈസുകളുമായാണ് സെലക്ഷന്‍ കമ്മിറ്റി ഈ സ്‌ക്വാഡിനെ പുറത്തുവിട്ടത്. ടീമിലെ ഏറ്റവും വലിയ സര്‍പ്രൈസ് ടി20 ലോകകപ്പ് ഹീറോയും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ തഴയപ്പെട്ടുവെന്നതായിരുന്നു.

ഇപ്പോള്‍ ഇംഗ്ലണ്ടില്‍ അഞ്ചു ടി20കളുടെ പരമ്പരയില്‍ കളിക്കുന്ന സ്‌ക്വാഡിലെ ഏഴു പേരെയാണ് സിംബാബ്‌വെ ടൂറില്‍ മാറ്റി നിര്‍ത്തിയത്. ഇവര്‍ക്കു വിശ്രമം നല്‍കിയതാണെന്നാണ് അനൗദ്യോഗിക വിവരമെങ്കിലും ബിസിസിഐ ഇക്കാര്യത്തില്‍ വായ തുറന്നിട്ടില്ല.

SANJU SURYA

സിംബാബ്‌വെയിലേക്കുള്ള സ്‌ക്വാഡില്‍ ഇടം കിട്ടാതെ പോയിട്ടുള്ള പ്രധാനപ്പെട്ട കളിക്കാരെ ഉള്‍പ്പെടുത്തി ഒരു ബദല്‍ ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ആരൊക്കെയാണ് ഈ ടീമിന്റെ ഭാഗമായിട്ടുള്ളവരെന്നു പരിശോധിക്കാം.

ടോപ്പ് സിക്‌സിലുള്ളത് ഇവര്‍

ഇന്ത്യയുടെ ബദല്‍ ടി20 ഇലവനെ തിരഞ്ഞടുത്തപ്പോള്‍ ഓപ്പണിങില്‍ ആരൊക്കെയാണ് വേണ്ടതെന്ന കാര്യത്തില്‍ ആകാശ് ചോപ്രയ്ക്കു ഒരു സംശയവുമില്ലായിരുന്നു. ഇപ്പോള്‍ ഇന്ത്യക്കു ടീമില്‍ വേണ്ടാത്ത സഞ്ജു സാംസണിനെ തന്നെയാണ് തന്റെ ആദ്യ ഓപ്പണറായി ചോപ്ര കൊണ്ടുവന്നത്.

ടീമിന്റെ വിക്കറ്റ് കീപ്പറും അദ്ദേഹം തന്നെ. സഞ്ജുവിന്റെ ഒാപ്പണിങ് പങ്കാളിയായി ഇലവനിലുള്‍പ്പെടുത്തിയത് അഗ്രസീവ് ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനെയാണ്.

ടെസ്റ്റില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും ഏകദിനത്തില്‍ ബാക്കപ്പുമാണെങ്കിലും ടി20 ടീമിന്റെ ഏഴയലത്തു പോലും ഇപ്പോള്‍ ജയ്‌സ്വാളില്ലെന്നതാണ് കൗതുകകരമായ കാര്യം. സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ് ജോടിക്കു ശേഷം മൂന്നാം നമ്പറില്‍ മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണ്.

ടി20 ലോകകപ്പും ഏഷ്യാ കപ്പുമെല്ലാം നേടിത്തന്ന് ഇന്ത്യയെ അതി ഗംഭീരമായി നയിച്ചിട്ടും ബാറ്റിങില്‍ ഫോമില്ലെന്ന ഒറ്റക്കാരണത്തല്‍ പുറത്താക്കപ്പെട്ടയാളാണ് സ്‌കൈ. പകരമെത്തിയ ശ്രേയസ് അയ്യരാവട്ടെ ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും ഒരുപോലെ ദുരന്തമായെന്നത് മറ്റൊരു കൗതുകം.

നാലാം നമ്പറിലേക്കു ചോപ്ര കൊണ്ടുവന്നത് ഇനിയും ടി20യില്‍ അരങ്ങേറിയിട്ടില്ലാത്ത രജത് പാട്ടിദാറിനെയാണ്. ഈ ഇലവന്റെ വൈസ് ക്യാപ്റ്റന്‍സിയും അദ്ദേഹത്തെ ചോപ്ര ഏല്‍പ്പിച്ചിരിക്കുകയാണ്. തുടരെ രണ്ടു ഐപിഎല്‍ ട്രോഫികള്‍ നേടുന്നതിനൊപ്പം ബാറ്റിങിലും മിന്നിച്ചിട്ടും സെലക്ഷന്‍ കമ്മിറ്റിയുടെ ഫേവറിറ്റിസം കാരണം അവഗണിക്കപ്പെടുന്നയാളാണ് രജത്.

RAJAT PATIDAR

നാലു മുതല്‍ ആറു വരെ സ്ഥാനങ്ങളിലേക്കു ചോപ്ര കൊണ്ടുവന്നത് ധ്രുവ് ജുറേല്‍, നമന്‍ ധീര്‍, ക്രുനാല്‍ പാണ്ഡ്യ എന്നിവരെയാണ്. ടെസ്്റ്റില്‍ ബാക്കപ്പ് കീപ്പറാണെങ്കിലും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇപ്പോഴും വെയ്റ്റിങ് ലിസ്റ്റിലുള്ളയാളാണ് ജുറേല്‍. 26കാരനായ ധിറാവട്ടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനിയും അരങ്ങേറിയിട്ടില്ല.

രജത്തിനെ പോലെ തന്നെ ഫേവറിറ്റസിന്റെ ഫലം അനുഭവിക്കുന്ന മറ്റൊരു നിര്‍ഭാഗ്യവാനാണ് ക്രുനാല്‍. അല്ലായിരുന്നെങ്കില്‍ അദ്ദേഹം ഏറെ മുമ്പ് തന്നെ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിയേനെ. കഴിഞ്ഞ രണ്ടു ഐപിഎല്ലിലും ആര്‍സിബിയം ചാംപ്യന്‍മാരാക്കുന്നതില്‍ വളരെ വലിയ റോള്‍ തന്നെ ചോപ്രയ്ക്കുണ്ടായിരുന്നു.

ബൗളിങില്‍ ഇവര്‍

ആകാശ് ചോപ്രയുടെ ഇന്ത്യന്‍ ഇലവിനെ ബൗളിങ് ലൈനപ്പിലേക്കു വന്നാന്‍ ഏഴു മുതല്‍ 11 വരെയുള്ളത് അണ്‍ ക്യാപ്ഡ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ അനുകുല്‍ റോയ്, വെറ്ററന്‍മാരായ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചഹര്‍ എന്നിവരുമാണ്.

കഴിഞ്ഞ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇന്ത്യന്‍ ഫാസ്റ്റ് ബൗളറായിരുന്നു ഭുവി. പക്ഷെ ഇന്ത്യന്‍ ടീമിലേക്കു വന്നാല്‍ അദ്ദേഹത്തിന്റെ പൊടി പോലും കാണാനുമില്ല. സിറാജ് ഇപ്പോള്‍ ടി20 പ്ലാനുകളില്‍ നിന്നും പുറത്തായിക്കഴിഞ്ഞു. ചഹലിന്റെ അന്താരാഷ്ട്ര കരിയറാവട്ടെ അസ്തമിച്ച മട്ടുമാണ്.

ചോപ്രയുടെ ഇന്ത്യന്‍ ബദല്‍ ടി20 ടീം

സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), രജത് പാട്ടിദാര്‍ (വൈസ് ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, നമന്‍ ധീര്‍, ക്രുനാല്‍ പാണ്ഡ്യ, അനുകുല്‍ റോയ്, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍.

Story first published: Thursday, July 9, 2026, 20:48 [IST]
Other articles published on Jul 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+