IND vs ENG: സഞ്ജു വീണ്ടും ഓപ്പണര്‍!! തെറിക്കുക 2 പേര്‍, ഈ 11 ഇറക്കാന്‍ ധൈര്യമുണ്ടോ? ജയമുറപ്പ്
ബ്രിസ്റ്റള്‍: പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴില്‍ തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയും പരാജത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടുമായുള്ള ജീവന്‍ മരണ പോരാട്ടങ്ങളാണ് ഇനി ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും മുന്നിള്ളത്. 0-2നു പിന്നിലായതിനാല്‍ ശേഷിച്ച രണ്ടു മല്‍സരങ്ങളിലും ജയിക്കുകല്ലാതെ മറ്റു വഴികളുമില്ല.
മൂന്നാം ടി20യില്‍ 125 റണ്‍സിന്റെ നാണംകെട്ട തോല്‍വിയാണ് ടീമിനു നേരിട്ടത്. സ്‌കോര്‍ ബോര്‍ഡില്‍ രണ്ടക്കം പോലും തികയ്ക്കാന്‍ ഇന്ത്യക്കു സാധിച്ചതുമില്ല. ഈ ദുരന്തം മറന്ന് എത്രയും വേഗത്തില്‍ അടുത്ത മല്‍സരത്തിന് ടീം തയ്യാറെടുത്തേ തീരൂ. നാളെ (വ്യാഴം) രാത്രി 10 മുതല്‍ ബ്രിസ്റ്റളിലെ കൗണ്ടി ഗ്രൗണ്ടിലാണ് നാലാമങ്കം.

മുന്‍ മല്‍സരങ്ങളിലെ പരാജയത്തില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ശക്തമായൊരു തിരിച്ചുവരവ് നടത്താനായാല്‍ മാത്രമേ ഇന്ത്യക്കു തിരിച്ചുവരവ് സാധ്യമാവുകയുള്ളൂ. ഇല്ലെങ്കില്‍ മറ്റൊരു തൂത്തുവാരലാവും ടീമിനെ കാത്തിരിക്കുക. ഇതിനായി ചില അഴിച്ചുപണികള്‍ തീര്‍ച്ചയായും ടീമില്‍ വരുത്തുകയും വേണം. ഇതു എന്തൊക്കെയാണന്നു നോക്കാം.
ഈ മാറ്റങ്ങള്‍ ഉറപ്പായും വേണം
ഏറെ കൊട്ടിഘോഷിക്കപ്പെട്ട അഭിഷേക് ശര്‍മ- വൈഭവ് സൂര്യവംശി ഓപ്പണിങ് ജോടി വന്‍ പരാജയമായി മാറിയിരിക്കുകയാണ്. അടുത്ത കളിയില്‍ ഈ കോംബോ മാറ്റിയേ തീരൂ. രണ്ടുപേരും ഇടംകൈയന്‍മായത് ഇംഗ്ലണ്ടിന് പ്ലാനിങ് എളുപ്പമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ടി20 ലോകകപ്പിന്റെ തുടക്കത്തില്‍ കാണിച്ചതും ഇതേ അബദ്ധം. അന്നു അഭിഷേകും മറ്റൊരു ഇടംകൈയനായ ഇഷാന്‍ കിഷനുമായിരുന്നു ഓപ്പണിങ് സഖ്യം. ഒടുവില്‍ അബദ്ധം മനസ്സിലാക്കി ഗൗതം ഗംഭീര്‍ തെറ്റ് തിരുത്തുകയായിരുന്നു.
ഇംഗ്ലണ്ടുമായുള്ള അടുത്ത മാച്ചില്‍ ഈ പ്രതിസന്ധി തീര്‍ക്കാന്‍ സഞ്ജു സാംസണിനെ ഓപ്പണിങിലക്കു ഇന്ത്യ തിരികെ വിളിക്കണം. അപ്പോള്‍ അഭിഷേകിനാവും സ്ഥാനം നഷ്ടമാവുക. അദ്ദേഹത്തിനു ശേഷിച്ച രണ്ടു കളിയില്‍ വിശ്രമം നല്‍കാം. ഒരു സ്ഥാനം താഴേക്ക് ഇറക്കി മൂന്നാം നമ്പറില്‍ അഭിഷേക് തിളങ്ങുമോയെന്നത് സംശയമാണ്. അതിനാല്‍ വിശ്രമമാണ് നല്ല ഓപ്ഷന്‍.

മൂന്നാം നമ്പറില്‍ ഇഷാന്‍ കിഷനു പകരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ക്രീസിലെത്തണം. ഈ റോളില്‍ അദ്ദേഹത്തിനു കുറേക്കൂടി മികച്ച ഇന്നിങ്‌സുകള്‍ കളിക്കാനായേക്കും. നേരത്തേ പഞ്ചാബ് കിങ്‌സില്‍ നമ്മള്‍ ഇതു കണ്ടിട്ടുള്ളതുമാണ്. നാലാമനായിട്ടാണ് ഇഷാന്‍ ബാറ്റ് ചെയ്യേണ്ടത്.
വളരെ മോശം ഫോമിലുള്ള തിലക് വര്‍മയെ അടുത്ത മാച്ചില്‍ ഇന്ത്യ പുറത്തിരുത്തണം. അഭിഷേകിനെ പോലെ അദ്ദേഹത്തിനും ഇനിയുള്ള രണ്ടു മാച്ചിലും ബ്രേക്ക് നല്‍കാം.
തിലകിന് പകരം അഞ്ചാം നമ്പറില്‍ വലംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ സൂര്യാന്‍ഷ് ഷെഡ്‌ഗെയെ പരീക്ഷിക്കാം. ബാറ്റിങില്‍ നിലകിനേക്കാള്‍ നല്ല പ്രകടനം നടത്താന്‍ അദ്ദേഹത്തിനു കഴിഞ്ഞേക്കും. ആറാമത്തെ ബൗളിങ് ഓപ്ഷനായും പരീക്ഷിക്കാം.
ഇതിനു ശേഷം ആറ്, ഏഴ് സ്ഥാനങ്ങളില്‍ ഓള്‍റൗണ്ടര്‍മാരായ ശിവം ദുബെയും അക്ഷര്‍ പട്ടേലുമാണ് കളിക്കുക. എട്ടില്‍ ഹര്‍ഷിത് റാണയെത്തും. വരുണ്‍ ചക്രവര്‍ത്തി തന്നെയാണ് ഏക സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. തുടര്‍ന്ന് അവസാനത്തെ രണ്ടു പേസര്‍മാരായ അര്‍ഷ്ദീപ് സിങിനെയും പ്രിന്‍സ് യാദവിനെയും ഇന്ത്യ നിലനിര്‍ത്തുകയും വേണം.
ഇന്ത്യ പരീക്ഷിക്കേണ്ടത് ഈ 11
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), വൈഭവ് സൂര്യവംശി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, സൂര്യാന്‍ഷ് ഷെഡ്‌ഗെ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, പ്രിന്‍സ് യാദവ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


