Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

ടീം ഇന്ത്യക്കു ഇതു തിരക്കേറിയ ക്രിക്കറ്റ് സീസണാണ്. അയര്‍ലാന്‍ഡ് പര്യടനത്തിനു തൊട്ടു പിന്നാലെ ഇംഗ്ലണ്ടില്‍ വൈറ്റ് ബോള്‍ പരമ്പര കളിക്കുകയാണ് മെന്‍ ഇന്‍ ബ്ലൂ. അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും ഇതിലുള്‍പ്പെടും. ഇംഗ്ലീഷ് ദൗത്യം പൂര്‍ത്തിയായാലുടന്‍ സിംബാബ്‌വെയിലേക്കാണ് ടീം പറക്കുക.

ഈ മാസം 23 മുതല്‍ അവിടെ മൂന്നു ടി20കളുടെ പരമ്പരയാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇവയ്ക്കുളള സ്‌ക്വാഡിനെയും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുള്‍പ്പെടെ ഇപ്പോള്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലുള്ള ഏഴു പേരെ ഇന്ത്യ കൈവിട്ടിരിക്കുകയാണ്.

SANJU SURYA

ഇവര്‍ക്കെല്ലാം വിശ്രമം നല്‍കിയിരിക്കുകയാണെന്നാണ് ഇപ്പോള്‍ ബിസിസിഐയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അനൗദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിംബാബ്‌വെ പര്യടനത്തിന്റെ ഭാഗമായിട്ടില്ലാത്ത താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു കിടിലന്‍ ടി20 ഇലവനെ ഇറക്കിയാല്‍ ആരെല്ലാം ഇടം പിടിക്കുമെന്നു നോക്കാം.

ടോപ്പ് സിക്‌സില്‍ ആരെല്ലാം?

തഴയപ്പെട്ടവരുടെ ഇന്ത്യന്‍ ടീമിനായി ഓപ്പണിങില്‍ ഇറങ്ങുക സഞ്ജു സാംസണും ഇടംകൈയന്‍ അഗ്രസീവ് ബാറ്ററായ യശസ്വി ജയ്‌സ്വാളുമാണ്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിലെ മുന്‍ ഓപ്പണിങ് ജോടികള്‍ കൂടിയാണ് ഇരുവരും.

സിംബാബ്‌വെ പര്യടനത്തില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാതെ പോയ താരമാണ് സഞ്ജു. വിശ്രമം നല്‍കിയതാണെന്നാണ് ഇപ്പോള്‍ വരുന്ന വിവരമെങ്കിലും അദ്ദേഹത്തിനു അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. വൈഭവ് സൂര്യവംശിക്ക് ഓപ്പണിങില്‍ കൂടുതല്‍ അവസരം നല്‍കുന്നതിനായാണ് മലയാളി താരത്തെ മാറ്റി നിര്‍ത്തിയതെന്നാണ് വ്യക്തമാവുന്നത്.

ജയ്‌സ്വാളിലേക്കു വന്നാല്‍ ടി20യില്‍ കസറാനുള്ള എല്ലാ മിടുക്കുണ്ടായിട്ടും ടീമിലെ കടുത്ത മല്‍സരം കാരണം ഇപ്പോള്‍ ടി20 പ്ലാനുകളുടെ ഭാഗമല്ലാത്ത നിര്‍ഭാഗ്യവാനാണ്. എങ്കിലും വീണ്ടുെ ഓപ്പണ്‍ ചെയ്യാന്‍ അവസരം നല്‍കിയാല്‍ മികച്ച പല ഇന്നിങ്‌സുകളും ജയ്‌സ്വാളില്‍ നിന്നും ടീമിന് പ്രതീക്ഷിക്കുകയും ചെയ്യാം.

സഞ്ജു- ജയ്‌സ്വാള്‍ ജോടിക്കു ശേഷം ടീമില്‍ മൂന്ന്, നാല് സ്ഥാനങ്ങളില്‍ മുന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും രജത് പാട്ടിദാറുമാണ്. ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്‍മാരാക്കിയിട്ടും അതിനു തൊട്ടുപിന്നാലെ ടീമില്‍ നിന്നും പുറത്താക്കപ്പെട്ടയാളാണ് സ്‌കൈ.

വ്യക്തിഗത ഫോമിലുണ്ടായ വലിയ രീതിയിലുള്ള ഇടിവാണ് കാരണം. എങ്കിലും സൂര്യക്കു ഫോം വീണ്ടെടുക്കാനും ഇനിയും മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാനും ഉറപ്പായും സാധിക്കും.

പാട്ടിദാറിലേക്കു വന്നാല്‍ ഈ ഫോര്‍മാറ്റില്‍ ഗംഭീര ഫോമിലായിട്ടും, കഴിഞ്ഞ രണ്ടു തവണയും റോയല്‍ ചാലഞ്ചേ്‌സ് ബെംഗളൂരുവിനെ ചംപ്യന്‍മാരാക്കിയിട്ടും ഇന്ത്യന്‍ സെലക്ടര്‍മാര്‍ നിരന്തരം അവഗണിച്ചു കൊണ്ടിരിക്കുകയാണ്.

അദ്ദേഹം തീര്‍ച്ചയായും ഇന്ത്യന്‍ മധ്യനിരയില്‍ സ്ഥാനമര്‍ഹിക്കുന്നുണ്ട്. തിലക് വര്‍മയ്ക്കു പകരം രജത് പാട്ടിദാറിനെ ഇറക്കിയാല്‍ ബാറ്റിങും കൂടുതല്‍ കരുത്തുറ്റതായി മാറിയേനെ.

ടീമിലെ അഞ്ചും ആറും സ്ഥാനങ്ങളില്‍ സഹോദരങ്ങള്‍ കൂടിയായ രണ്ടു കിടിലന്‍ ഓള്‍റൗണ്ടര്‍മാരാണ്. ഒന്ന് ഹാര്‍ദിക് പാണ്ഡ്യയാണെങ്കില്‍ മറ്റൊന്ന് ക്രുനാല്‍ പാണ്ഡ്യയുമാണ്.

JASPRIT BUMRAH

പരിക്കു കാരണം ഇപ്പോള്‍ വിശ്രമത്തിലാണ് ടീമിന്റെ പ്രീമിയം ഓള്‍റൗണ്ടര്‍ കൂടിയായ ഹാര്‍ദിക്. എന്നാല്‍ ക്രുനാലാവട്ടെ ഇപ്പോള്‍ ടി20 ടീമിന്റെ ഭാഗവുമല്ല. ഇനിയൊരു തിരിച്ചുവരവ് അദ്ദേഹത്തിനു സാധ്യമാവുമോയെന്നതും സംശയമാണ്.

ബൗളിങില്‍ ഇവര്‍

ഇന്ത്യന്‍ ലൈനപ്പില്‍ ഏഴു മുതല്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍, സ്റ്റാര്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്, പേസ് ത്രയങ്ങളായ ഹര്‍ഷിത് റാണ, സൂപ്പര്‍ താരം ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവരാണ്.

ഇവരെല്ലാം ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമാിയിട്ടുള്ളവര്‍ തന്നെയാണെങ്കിലും സിംബാബ്‌വെയില്‍ വിശ്രമം നല്‍കിയിരിക്കുകയാണ്. അടുത്ത പരമ്പര കഴിഞ്ഞാല്‍ ഇവരെല്ലാം ടീമിലേക്കു തിരികെ വിളിക്കപ്പെട്ടേക്കുകയും ചെയ്യും.

തഴയപ്പെട്ടവരുടെ ഇന്ത്യന്‍ ടി20 11

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), രജത് പാട്ടിദാര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍ ഹര്‍ഷിത് റാണ, കുല്‍ദീപ് യാദവ്. അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

Story first published: Tuesday, July 7, 2026, 16:58 [IST]
Other articles published on Jul 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+