IND vs ENG: വൈഭവിനെ ആഘോഷിച്ചോളൂ, പക്ഷെ സഞ്ജുവിന മറക്കരുത്!! റായുഡു രംഗത്ത്
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20 പോരാട്ടത്തില്‍ തഴയപ്പെട്ട ലോകകപ്പ് ഹീറോയും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ പിന്തുണച്ച് രംഗത്തു വന്നിരിക്കുകയാണ് മുന്‍ മധ്യനിര ബാറ്റര്‍ അമ്പാട്ടി റായുഡു. സഞ്ജുവിനെ ബെഞ്ചില്‍ ഇരുത്തിയ ഇന്ത്യ പകരം വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിക്ക് അരങ്ങേറാന്‍ അവസരമൊരുക്കുകയായിരുന്നു.
പക്ഷെ ലോകം കാണാനാഗ്രഹിച്ചതു പോലെയൊരു ഇന്നിങ്‌സ് കളിക്കാന്‍ 15കാരനു സാധിച്ചതുമില്ല. 10 ബോളില്‍ 14 റണ്‍സ് മാത്രമെടുത്ത് വൈഭവ് മടങ്ങുകയായിരുന്നു. മല്‍സരത്തില്‍ നാലു വിക്കറ്റിന്റെ തോല്‍ലിയിലേക്കു ശ്രേയസ് അയ്യരും സംഘവും വീഴുകയും ചെയ്തു. സോഷ്യല്‍ മീഡിയയിലൂടെയാണ് സഞ്ജുവിനു റായുഡു പിന്തുണ അറിയിച്ചിരിക്കുന്നത്.

സഞ്ജുവിനെ മറക്കരുത്
വൈഭവ് സൂര്യവംശി തീര്‍ച്ചയായും ആഘോഷിക്കപ്പെടേണ്ട പ്ലെയര്‍ തന്നെയാണെങ്കിലും അതിന്റെ പേരില്‍ സഞ്ജു സാംസണിനെ മറക്കാന്‍ പാടില്ലെന്നാണ് അമ്പാട്ടി റായുഡുവിന്റെ അഭിപ്രായം.
'സഞ്ജു സാംസണിനെ കുറിച്ച് നമുക്കു ചിന്തിക്കാം. വൈഭവ് അരങ്ങേറ്റം നടത്തിയതു കാണുമ്പോള്‍ വളരെയധികം സന്തോഷമുണ്ട്. മാത്രമല്ല അതു ആഘോഷിക്കപ്പെടേണ്ടതുമാണ്. എന്നാല്‍ വെറും മൂന്നു ടി20കള്‍ക്കു മുമ്പ് ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നു സഞ്ജുവെന്നത് മറക്കാന്‍ പാടില്ല.
ചങ്കു തകര്‍ന്ന് സഞ്ജു!! ഈ ചതി പ്രതീക്ഷിച്ചില്ല? ഗംഭീറിനോടു പ്രതികരിച്ചതിങ്ങനെ, വീഡിയോ
അദ്ദേഹം ശക്തമായി തിരിച്ചുവരട്ടെയെന്നു ഞാന്‍ പ്രതീക്ഷിക്കുകയാണ്. അതോടൊപ്പം വൈഭവിനു റെക്കോര്‍ഡുകള്‍ തകര്‍ക്കുന്ന ദൈര്‍ഘ്യമേറിയ കരിയര്‍ ആശംസിക്കുകയും ചെയ്യുകയാണ്'- ഇങ്ങനെയായിരുന്നു എക്‌സില്‍ റായുഡു കുറിച്ചത്.
റായുഡു മാത്രമല്ല പല മുന്‍ താരങ്ങളും സഞ്ജുവിനെ ഒഴിവാക്കിയതില്‍ പരസ്യമായ അതൃപ്തി തുറന്നു പറഞ്ഞു കഴിഞ്ഞു. വൈഭവ് അരങ്ങേറ്റം അര്‍ഹിക്കുന്നയാളാണെങ്കിലു അതിന്റെ പേരില്‍ ബലിയാടാക്കേണ്ടത് സഞ്ജുവിനെയല്ല എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്.
എന്തുകൊണ്ട് സഞ്ജു പുറത്തായി?
ഇന്ത്യക്കു വേണ്ടി അവസാനമായി കളിച്ച മൂന്ന് ടി20കളിലും ബാറ്റിങില്‍ കാര്യമായ സംഭാവ ന നല്‍കാന്‍ കഴിയാത്തതിന്റെ പേരിലാണ് സഞ്ജു സാംസണ്‍ പുറത്താക്കപ്പെട്ടത്. ഐസിസി ടി20 ലോകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായ ശേഷം അദ്ദേഹം കളിച്ച ആദ്യ പരമ്പരയായിരുന്നു കഴിഞ്ഞ അയര്‍ലാന്‍ഡ് പര്യടനം.

പക്ഷെ ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന സാഹചര്യങ്ങളില്‍ രണ്ടു ടി20കളിലും സഞ്ജുവിനു തിളങ്ങാനായില്ല. ആദ്യ മാച്ചില്‍ അഞ്ചു റണ്‍സ് മാത്രമെടുത്ത ശേഷം ഇന്‍സൈഡ് എഡ്ജായി ബൗള്‍ഡാവുകയായിരുന്നു. രണ്ടാമാത്തേതിലാവട്ടെ നേരിട്ട ആദ്യ ബോളില്‍ തന്ന വിക്കറ്റിനു മുന്നിലും കുരുങ്ങി. രണ്ടിലും ഇന്ത്യന്‍ വംശജനായ ജയ് മൂന്ദ്രയ്ക്കായിരുന്നു വിക്കറ്റ്.
ഈ പരമ്പരയ്ക്കു പിന്നാലെ തന്നെ സഞ്ജുവിനു മേല്‍ പുറത്താക്കലിന്റെ കരിനിഴല്‍ വീണു തുടങ്ങിയിരുന്നു. ഇതു ഒഴിവാക്കാന്‍ ഒറ്റ വഴി മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ കളിയില്‍ മികച്ചൊരു ഇന്നിങ്‌സ്.
പക്ഷെ ആ പ്രതീക്ഷയും നടന്നില്ല. വെറും ഒരു റണ്‍സ മാത്രമേ അദ്ദേഹം നേടിയുള്ളൂ. ഒരു അസാധാരണ ക്യാച്ചിലൂടെ ടോം ബാന്റണ്‍ സഞ്ജുവിനെ വീഴത്തി. ഉറപ്പായും ബൗണ്ടറി അര്‍ഹിച്ച ഒരു ഷോട്ടായിരുന്നു അത്. പക്ഷെ അദ്ദേഹത്തിന്റെ ഭാഗ്യക്കേട് കാരണം അതു വിക്കറ്റില്‍ കലാശാക്കുകയായിരുന്നു.
എങ്കിലും സഞ്ജുവിനെ രണ്ടാം ടി20യില്‍ തന്നെ പുറത്താക്കുമെന്നു ഒരു സൂചനകളുമില്ലായിരുന്നു. ഇനിയും ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ കൂടി അവസരം നല്‍കിയേക്കുമെന്നും പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഗൗതം ഗംഭീറും ശ്രേയസ് അയ്യരും ചേര്‍ന്ന് വെറും മൂന്ന് ഇന്നിങ്‌സുകളുടെ പേരില്‍ അദ്ദേഹത്തിന്റെ വിധി കുറിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

