Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: എപ്പോഴും എന്തുകൊണ്ട് സഞ്ജു? ഇതു നന്ദികേട്, പുറത്താക്കേണ്ടത് തിലകിനെ!!! ആരാധകരോഷം

മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20 പോരാട്ടത്തില്‍ ഇ്ന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഒഴിവാക്കിയതിനെതിരേ വന്‍ ആരാധകരോഷം. ലോക ക്രിക്കറ്റിലെ തന്നെ വണ്ടര്‍ കിഡായി മാറിയ വൈഭവ് സൂര്യവംശി അരങ്ങേറിയതോടെയാണ് പകരം സഞ്ജുവിന് ടീമിനു പുറത്തു പോവേണ്ടി വന്നത്.

ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യന്മാരാക്കുന്നതിനു ചുക്കാന്‍ പിടിച്ച അദ്ദേഹം പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിരുന്നു. പക്ഷെ അതിനു ശേഷം കളി കഴിഞ്ഞ മൂന്നു ടി20കളിലും സഞ്ജുവിനു ബാറ്റിങില്‍ തിളങ്ങാനായില്ല. അയര്‍ലാന്‍ഡിനെതിരേ ഇന്ത്യ 0-2നു തൂത്തുവാരപ്പെട്ട പരമ്പരയില്‍ 5, ഗോള്‍ഡന്‍ ഡെക്ക് എന്നിങ്ങനെയായിരുന്നു പ്രകടനം.

SANJU SAMSON

ഇതിനു ശേഷം ഇംഗ്ലണ്ടുമായി ദിവസങ്ങള്‍ക്കു മുമ്പ് ചെസ്റ്റര്‍ ലെ സ്ട്രീറ്റില്‍നടന്ന കളിയിലും അദ്ദേഹം നിരാശപ്പെടുത്തി. നേടാനായത് ഒരു റണ്‍സ് മാത്രം. ഇതിനു പിറകെയാണ് സഞ്ജുവിനെ പുറത്താക്കി വൈഭവിനെ കൊണ്ടു വന്നിരിക്കുന്നത്.

IND vs ENG: ഈ 3 പേര്‍ എന്തിന് ടീമില്‍? വെറും വേസ്റ്റ്!! പകരം ഇതാ കിടിലന്‍ താരങ്ങള്‍

IND vs ENG: ഈ 3 പേര്‍ എന്തിന് ടീമില്‍? വെറും വേസ്റ്റ്!! പകരം ഇതാ കിടിലന്‍ താരങ്ങള്‍

പക്ഷെ വെറും മൂന്ന് മോശം ഇന്നിങ്‌സുകളുടെ പേരില്‍ ഒഴിവാക്കപ്പെടേണ്ടയാളല്ല സഞ്ജുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആഞ്ഞടിക്കുന്നത്. അങ്ങനെയെങ്കില്‍ ഇഷാന്‍ കിഷനും കഴിഞ്ഞ മൂന്നു മാച്ചിലും തിളങ്ങിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. യഥാര്‍ഥത്തില്‍ ടീമില്‍ നിന്നും പുറത്താക്കപ്പെടേണ്ടയാള്‍ തിലക് വര്‍മയാണെന്നാണ് പലരും ആഞ്ഞടിക്കുന്നത്.

ആഞ്ഞടിച്ച് ആരാധകര്‍

'ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഒട്ടും ബഹുമാനിക്കപ്പെട്ടിട്ടില്ലാത്ത കളിക്കാരന്‍ സഞ്ജു സാംസണായിരിക്കും. ഈ വര്‍ഷം നമുക്ക് ലോകകപ്പ് നേടിത്തന്ന സഞ്ജു വെറും ചില പരാജയങ്ങള്‍ക്ക് ശേഷം ടി20 ടീമില്‍ നിന്ന് പുറത്തായി. സ്ഥിരതയില്ലെന്നു പറഞ്ഞാണ് ടി20 ടീമില്‍ നിന്നൊഴിവാക്കിയത്. പക്ഷെ വളരെയധികം സ്ഥിരത പുലര്‍ത്തിയിട്ടും ഏകദിന ടീമില്‍ സഞ്ജുവിനെ എടുക്കാറുമില്ല'.

'സഞ്ജു സാംസണെ മൂന്നാം സ്ഥാനത്തേക്ക് മാറ്റി വൈഭവ് സൂര്യവംശിക്ക് അരങ്ങേറ്റം നല്‍കിയാല്‍ അവര്‍ക്ക് രണ്ട് കളിക്കാരെയും എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്നു. പകരം, സഞ്ജുവിനെ പൂര്‍ണ്ണമായും ഒഴിവാക്കാനാണ് അവര്‍ തീരുമാനിച്ചത്. ഗൗതം ഗംഭീര്‍ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇന്ത്യക്കു ലോകകപ്പ് നേടിത്തന്ന സഞ്ജുവിനോടു ഈ തരത്തിലാണോ നന്ദി കാണിക്കേണ്ടത്?'.

IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ

IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ

' സഞ്ജു സാംസണെ എപ്പോഴും ലക്ഷ്യം വച്ചിരുന്ന പിആര്‍ മീഡിയയാണ് ഗെയിം ജയിച്ചത്.. അഭിനന്ദനങ്ങള്‍ @Sahil_Malhotra1 @kushansarkar @rohitjuglan @AnkanKar നിങ്ങളെല്ലാവരും സഞ്ജു സാംസണിന് പിന്നിലായിരുന്നു. ഇനി സന്തോഷത്തോടെ ഉറങ്ങൂ, ഇന്ന് രാത്രി സമാധാനത്തോടെ ഉറങ്ങൂ, സഞ്ജു സാംസണ്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് വേണ്ടി മിശിഹയായിരുന്നു. ഇന്ത്യ ഇതില്‍ ഖേദിക്കും'.

SANJU SAMSON

വെറും മൂന്നു ടി20 മല്‍സരങ്ങളില്‍ തിളങ്ങാന്‍ കഴിയാത്തതു കാരണം സഞ്ജു സാംസണിനെ തഴഞ്ഞത് കടുത്ത അനീതിയാണ്. ദീര്‍ഘാകാലമായി ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലും കളിച്ചിട്ടില്ലാത്തയാളാണ് തിലക് വര്‍മ. ഫോമാണ് മാനദണ്ഡമെങ്കില്‍ ആദ്യം ഒഴിവാക്കേണ്ടത് അദ്ദേഹത്തെയാണ്. സഞ്ജു മാത്രമല്ല, കഴിഞ്ഞ മൂന്ന് ഇന്നിങ്‌സുകളില്‍ ഇഷാന്‍ കിഷനും ഫ്‌ളോപ്പാണ്. പിന്നെ സഞ്ജുവിനെ മാത്രം ബലിയാടാക്കുന്നത് എന്തിനാണ്?'.

കഴിഞ്ഞ ആറ് മത്സരങ്ങളിലെ ടീം ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനം-

സഞ്ജു സാംസണ്‍ 1(7), 0(1), 5(4), 89(46), 89(42) & 97*(50).
അഭിഷേക് ശര്‍മ്മ 59(24), 0(1), 50(20), 52(21), 9(7), 10(11).
ഇഷാന്‍ കിഷന്‍ 0(2), 12(11), 1(5), 54(29), 39(18) & 10(6).
തിലക് വര്‍മ്മ 13(13), 55(47), 19(21), 8*(6), 21(7), 26(15) & 44*(16).

ടി20 ലോകകപ്പില്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധ സെഞ്ച്വറി നേടി. ട്വന്റി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായി മാറുകയും ചെയ്തു. കഴിഞ്ഞ ആറ് ഇന്നിങ്‌സുകളില്‍ ഇഷാന്‍, തിലക് വര്‍മ എന്നിവരുടെ പ്രകടനവും വട്ടപ്പൂജ്യമാണ്. എന്നിട്ടും പുറത്താക്കപ്പെട്ടില്ല'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ ആരാധക പ്രതികരണങ്ങള്‍.

Story first published: Saturday, July 4, 2026, 19:31 [IST]
Other articles published on Jul 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+