IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ
ചെസ്റ്റര്‍ ലെ സ്ട്രീറ്റ്: അയര്‍ലാന്‍ഡില്‍ നേരിട്ട വന്‍ നാണക്കേട് പുതിയൊരു തുടക്കം തേടിയാണ് ടീം ഇന്ത്യ ഇംഗ്ലീഷ് മണ്ണില്‍ എത്തിയിരിക്കുന്നത്. ഇംഗ്ലണ്ടുമായുള്ള ഇന്ത്യയുടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പര ബുധനാഴ്ച രാത്രി ആരംഭിക്കുകയാണ്. ഹാരി ബ്രൂക്കിന്റെ ക്യാപ്റ്റന്‍സിയില്‍ ജോസ് ബട്‌ലറും ഫില്‍ സാള്‍ട്ടും വില്‍ ജാക്‌സും ജോഫ്ര ആര്‍ച്ചറുമടങ്ങുന്ന ശക്തമായ ടീമിനെയാണ് ഇംഗ്ലണ്ട് അണിനിരത്തുന്നത്.
അതിനാല്‍ തന്നെ ശ്രേയസ് അയ്യരിനും സംഘത്തിനും കാര്യങ്ങള്‍ കടുപ്പം തന്നെയായിരിക്കും. അയര്‍ലാന്‍ഡിലേറ്റ പരാജയത്തില്‍ പാഠമുള്‍ക്കൊണ്ട് ഇവിടുത്ത സാഹചര്യങ്ങളും പിച്ചുമായെല്ലാം എത്രയും പെട്ടെന്നു പൊരുത്തപ്പെട്ടില്ലെങ്കില്‍ മറ്റൊരു വലിയ ദുരന്തമാവും ഇംഗ്ലണ്ടിലും ഇന്ത്യയെ കാത്തിരിക്കുന്നത്.

ദൈര്‍ഘ്യമേറിയ പരമ്പരയായതിനാല്‍ തന്നെ ഒന്നോ, രണ്ടോ കളി തോറ്റാലും രണ്ടു ടീമിനു ശക്തമായ തിരിച്ചുവരവ് നടത്താനുള്ള സമയമുണ്ട്. ടി20 പരമ്പരയില്‍ വിജയം ആര്‍ക്കൊപ്പമായിക്കുമെന്നും ആരാവും ഇന്ത്യയുടെ ടോപ് സ്‌കോററെന്നും പ്രവചിച്ചിരിക്കുകാണ് എഐ ടൂള്‍ ജെമിനൈ. ഇതേക്കുറിച്ചറിയാം.
പരമ്പരയാര്‍ക്ക്?
ലോകമെമ്പാടുമുള്ള ഇന്ത്യന്‍ ആരാധകര്‍ക്കു അത്ര സന്തോഷിക്കാന്‍ വക നല്‍കുന്ന പ്രവചനമല്ല ജെമിനൈ നടത്തിയിരിക്കുന്നത്. അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയ്ക്കു (0-2) പിന്നാലെ ഇംഗ്ലണ്ടുമായുള്ള അഞ്ചു മല്‍സരങ്ങളും ഇന്ത്യ പൊട്ടുമെന്നാണ് പ്രവചനം.
സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം തീര്‍ച്ചയായും ഇംഗ്ലണ്ടിനു ലഭിക്കും. ഹാരി ബ്രൂക്കിനെയും സംഘത്തെയും ഫേവറിറ്റുകളാക്കി മാറ്റുന്നതും ഇതാണ്. പക്ഷെ അയര്‍ലാന്‍ഡിലെതു പോലെ ഒരു സമ്പൂര്‍ണ പരാജയം ഇന്ത്യക്കുണ്ടാവില്ല. 3-2നോ, അല്ലെങ്കില്‍ 3-1നോ ഇംഗ്ലണ്ട് ജേതാക്കളാക്കുമെന്നാണ് ജെമിനൈയുടെ പ്രവചനം.
ഇതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് അയര്‍ലാന്‍ഡിനെതിരായ അവസാന പരമ്പരയിലുണ്ടായ 0-2ന്റെ ഷോക്കിങ് തോല്‍വിയാണ്. പുതിയ നായകന്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയുമായി ഇന്ത്യന്‍ താരങ്ങള്‍ ഇനിയും പൂര്‍ണമായും പൊരുത്തപ്പെട്ടിട്ടില്ല. കൂടാതെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഈ പരമ്പരയില്‍ ഇന്ത്യക്കായി കളിക്കുകയും ചെയ്യുന്നില്ല.
ടോപ്‌സ്‌കോറര്‍ ആവുകയാര്?
ഇംഗ്ലണ്ടിനെതിരേയുള്ള അഞ്ചു മല്‍സരങ്ങളുടെ ഈ പരമ്പരയില്‍ ഇന്ത്യന്‍ ടോപ്‌സ്‌കോററായി മാറുക വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയോ, മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണോ ആവില്ലെന്നാണ് ജെമിനൈ പ്രവചിക്കുന്നത്.
പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷനെയാണ് റണ്‍വേട്ടക്കാരനായി തിരഞ്ഞെടുത്തിരിക്കുന്നത്. അവിടുത്തെ ബാറ്റിങ് സാഹചര്യങ്ങളില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ അമരക്കാരനായി മാറുക അഗ്രസീവ് ഇടംകൈയന്‍ ബാറ്ററായിരിക്കുമെന്നും ഇതില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, അയര്‍ലാന്‍ഡുമായുള്ള കഴിഞ്ഞ പരമ്പരയില്‍ രണ്ടു ടി20കളിലും ബാറ്റിങില്‍ ഇഷാന്‍ വന്‍ തോല്‍വിയായിരുന്നു. ഈ വര്‍ഷം ദേശീയ ടീമിലേക്കു മടങ്ങിയെത്തിയ ശേഷമുള്ള അദ്ദേഹത്തിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു ഈ പരമ്പരയിലേത്.
ഇന്ത്യ 34 റണ്‍സിന്റെ പരാജയമേറ്റു വാങ്ങിയ ആദ്യ കളിയില്‍ ഇഷാന്റെ സംഭാവന വെറും ഒരു റണ്‍സ് മാത്രം. ഇന്ത്യ ഒരു റണ്‍സിനു പൊരുതി വീണ് നിര്‍ണായകമായ രണ്ടാമങ്കത്തിലാവട്ടെ 12 റണ്‍സിനും അദ്ദേഹം ക്രീസ് വിട്ടു. നിര്‍ഭാഗ്യകരമായ രീതിയില്‍ ഇഷാന്‍ റണ്ണട്ടാവുകയായിരുന്നു.
ഇംഗ്ലണ്ടിനെതിരേ ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് കണ്ടെത്തുക ഇഷാനായിരിക്കുമെന്നാണ് പ്രവചനമെങ്കിലും സിക്‌സര്‍ വേട്ടയില്‍ തലപ്പത്തുണ്ടാവുക അഭിഷേക് ശര്‍മയാവുമെന്നാണ് പ്രവചനം. ബൗളിങിലാവട്ടെ ഇംഗ്ലീഷ് സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചര്‍ കൂടുതല്‍ വിക്കറ്റുകള്‍ നേടുമെന്നും ജെമിനൈ പറയുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


