Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ഈ 3 പേര്‍ എന്തിന് ടീമില്‍? വെറും വേസ്റ്റ്!! പകരം ഇതാ കിടിലന്‍ താരങ്ങള്‍

ഐസിസി ടി20 ലോകകപ്പ് നേട്ടത്തിനു പിന്നാലെ പുതിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു കീഴില്‍ വന്‍ തകര്‍ച്ചയുടെ പടുകുഴിയിലേക്കു വീണിരിക്കുകയാണ് ടീം ഇന്ത്യ. കുഞ്ഞന്‍ ടീമെന്നു വിളിക്കപ്പെടുന്ന അയര്‍ലാന്‍ഡിനോടേറ്റ 0-2ന്റെ തൂത്തുവാരല്‍ ടീമിനു ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല. അവരെ ഒരു സ്‌കൂള്‍ ടീമിന്റെ ലാഘവത്തോടെ നേരിട്ട ഇന്ത്യ അക്ഷരാര്‍ഥത്തില്‍ നാണംകെട്ടുവെന്നു തന്നെ പറയാം.

ഇനിയിപ്പോള്‍ കൂടുല്‍ കടുപ്പമേറിയ ഇംഗ്ലണ്ടുമായുള്ള അഞ്ചു ടി20കളുടെ പരമ്പരയ്്ക്കാണ് ഇന്ത്യ കച്ചമുറുക്കുന്നത്. ഐറിഷ് ദുരന്തം മറന്ന് മികച്ചൊരു തിരിച്ചുവരവ് തന്നെ ശ്രേയസും സംഘവും നടത്തുമെന്നാണ് ആരാധകരും ഉറച്ചു വിശ്വസിക്കുന്നത്.

TILAK VARMA

ഈ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ എടുത്താല്‍ ചില താരങ്ങള്‍ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ടോയെന്നു ആരും സംശയിച്ചു പോവും. കാരണം അത്ര മാത്രം മോശം പ്രകടനം നടത്തിയിട്ടും വീണ്ടും അവസരങ്ങള്‍ ലഭിച്ചു കൊണ്ടേയിരിക്കുന്നു.

IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ

IND vs ENG: ടി20 പരമ്പര ആരു തൂക്കും? ടോപ്‌സ്‌കോറര്‍ അഭിയും സഞ്ജുവുമല്ല!! എഐ പ്രവചനമിങ്ങനെ

ഇവരേക്കാള്‍ ഫോമിലുള്ള, മിടുക്കരായ കളിക്കാര്‍ അവസരമില്ലാതെ പുറത്തുമിരിക്കുകയാണ്. ഈ തരത്തില്‍ പുറത്തു പോവേണ്ടവരും പകരം ടീമിലെത്തേണ്ടവരും ആരൊക്കെയാണെന്നു നോക്കാം.

ഒഴിവാക്കേണ്ടത് ആരെയെല്ലാം?

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും പ്രധാനമായും ഒഴിവാക്കപ്പെടേണ്ടത് മൂന്നു താങ്ങളാണ്. വൈസ് ക്യാപ്റ്റന്‍ തിലക് വര്‍മ, സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദര്‍, ഫാസ്റ്റ് ബൗളര്‍ പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ടീമിനു ബാധ്യതമായി മാറിക്കൊണ്ടിരിക്കുന്ന കളിക്കാര്‍.

ഈ മൂന്നു പേരും അടുത്ത കാലത്തൊന്നും ടി20യില്‍ ഇന്ത്യക്കായി ഒരു മാച്ച് വിന്നിങ് പ്രകടനം പോലും നടത്തിയിട്ടില്ല. പക്ഷെ ഇവര്‍ക്കു പിന്നെയും അവസരങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു. ടി20യില്‍ തിലകിന്റെ ഓര്‍മയില്‍ നില്‍ക്കുന്ന അവസാനത്തെ മികച്ചൊരു ഇന്നിങ്‌സ് കഴിഞ്ഞ ആഗസ്റ്റില്‍ യുഎഇയില്‍ നടന്ന ഏഷ്യാ കപ്പിലായിരുന്നു.

ചിരവൈരികളായ പാകിസ്താനുമായുള്ള കലാശക്കളിയില്‍ റണ്‍ചേസില്‍ ടീം പതറവെ അപരാജിത ഫിഫ്റ്റിയോടെ തിലക് ടീമിന്റെ ഹീറോയായി മാറി. പക്ഷെ അതിനു ശേഷം ബാറ്റിങില്‍ അദ്ദേഹത്തിന്റെ ഗ്രാഫ് കുത്തനെ താഴേക്കാണ്. സ്ഥിരതയാര്‍ന്ന വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ സാധിക്കുന്നില്ലെന്നു മാത്രമല്ല, സ്‌ട്രൈക്ക് റേറ്റും ഇടിഞ്ഞിരിക്കുകയാണ്. പ്രത്യേകിച്ചും സ്പിന്‍ ബൗളിങിനെതിര തിലക് ശരിക്കും പതറുകയാണ്.

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

IND vs ENG: വൈഭവെത്തും, സഞ്ജുവിന് ന്യൂ റോള്‍! ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ ഈ ടീം ഇറക്കൂ, ബെസ്റ്റ് 11

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിലും ബാറ്റിങില്‍ പ്രതീക്ഷിച്ചതു പോലെയൊരു പ്രകടനം കണ്ടില്ല. ഒടുലില്‍ ടോപ് ഓര്‍ഡറില്‍ നിന്നും മാറ്റി ഫിനിഷിങിലേക്കു വന്നപ്പോഴാണ് പ്രകടനം അല്‍പ്പമെങ്കിലും മെച്ചപ്പെട്ടത്. ഈ ഫോമില്‍ നില്‍ക്കനെത തിലകിനെ വൈസ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചതും വളരെ വിചിത്രമാണ്.

വാഷിങ്ടണിന്റെ കാര്യമെടുത്താല്‍ ടീമില്‍ തന്റെ റോളെന്താണെന്നു പോലും അദ്ദഹേത്തിനറിയില്ല. പല പൊസിഷനിലും ബാറ്റ് ചെയ്യുന്നതിനൊപ്പം വല്ലപ്പോഴും മാത്രം ചില ഓവറുകളുകള്‍ ബൗള്‍ ചെയ്യുകയുമാണ് ജോലി. ഒടുവില്‍ ഇപ്പോള്‍ എങ്ങനെ ബൗള്‍ ചെയ്യണമെന്നു പോലിും വാഷി മറന്ന മട്ടാണ്.

പ്രസിദ്ധിനെ ലോകോത്തര ബൗളറായി വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ടീം മാനേജ്‌മെന്റ് തുടങ്ങിയത് കാലം കുറേയായി. പക്ഷെ അദ്ദേഹം ഇപ്പോഴും തുടങ്ങിയ ഇടത്തു തന്നെ നില്‍ക്കുന്നു. ഇടയ്ക്കു ചില മല്‍സരങ്ങളില്‍ വളരെ നന്നായി പന്തെറിയും. പിന്നാലെ തനി ചെണ്ടയുമായി മാറും. ഇങ്ങനെയൊരാളെ എന്തു ധൈര്യത്തില്‍ വിശ്വസിച്ച് പന്തേല്‍പ്പിക്കും?

പകരം ഇവര്‍ വരട്ടെ

തിലക് വര്‍മയ്ക്കു പകരം ഇന്ത്യന്‍ ടി20 ടീമിലേക്കു വരേണ്ടയാള്‍ മിന്നുന്ന ഫോമിലുള്ള രജത് പാട്ടിദാറാണ്. അദ്ദേഹത്തിനു വൈസ് ക്യാപ്റ്റന്‍സി നല്‍കിയാലും യാതൊരു തെറ്റുമില്ല. കാരണം ഐപിഎല്ലല്‍ തുടര്‍ച്ചയായി രണ്ടു തവണ റോയല്‍ ചാലഞ്ചേഴ്‌സിനെ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനും കൂിയാണ് പാട്ടിദാര്‍.

RAJAT PATIDAR

ശ്രേയസ് അയ്യര്‍ക്കു ഇന്ത്യന്‍ നായകനാവാന്‍ എത്രത്തോളം അര്‍ഹതയുണ്ടോ അത്ര തന്നെ പാട്ടിദാറിനുമുണ്ട്. തിലകിനേക്കാള്‍ എല്ലാം കൊണ്ടും മികച്ച ബാറ്ററാണ് അദ്ദേഹം. പേസും സ്പിന്നും ഒരുപോലെ കൈകാര്യം ചെയ്യാനും കേമന്‍.

വാഷിങ്ടണ്‍ സുന്ദറിനു പകരം ടീമിലെത്തേണ്ടത് ക്രുനാല്‍ പാണ്ഡ്യയാണ്. വിക്കറ്റെടുക്കുന്ന ബൗളര്‍ മാത്രമല്ല, പ്രതിസന്ധി ഘട്ടങ്ങളില്‍ വിശ്വസിക്കാവുന്ന ബാറ്ററുമാണ് അദ്ദേഹം. ഐപിഎല്ലില്‍ സ്ഥിരതയാര്‍ന്ന പ്രകചനങ്ങള്‍ നടത്തിക്കൊണ്ടിരുന്നിട്ടും ക്രുനാലിനു നേരെ സെലക്ടര്‍മാര്‍ കണ്ണടച്ച് കൊണ്ടേയിരിക്കുന്നു.

പ്രസിദ്ധിനെ ഒഴിവാക്കി പകരം സ്വിങ് സ്‌പെഷ്യലിസ്റ്റും സ്റ്റാര്‍ പേസറുമായ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ തിരികെ വിളിക്കണം. കഴിഞ്ഞ രണ്ടു സീസണിലും ആര്‍സിബിക്കായി അ്‌ദ്ദേഹത്തിന്റെ ഗംഭീര പ്രകടനം ലോകം മുഴുവന്‍ കണ്ടതും അഭിനന്ദിച്ചതുമാണ്. പക്ഷെ സെലക്ടര്‍മാര്‍ക്കു മാത്രം ഇതൊന്നും വലിയ കാര്യമല്ലെന്നതാണ് നിരാശാജനകമായ കാര്യം.

Story first published: Wednesday, July 1, 2026, 14:13 [IST]
Other articles published on Jul 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+