IND vs ZIM: സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു!! ശ്രേയസ് ഈ ടീമിനെ തകര്‍ക്കും, വന്‍ ആരാധകരോഷം
മുംബൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ഹീറോയും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കിയതിനെതിരേ വന്‍ ആരാധകരോഷം. വലിയ ഞെട്ടലും നിരാശയും ദുഖവുമാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പ്രകടിപ്പിച്ചിരുക്കുന്നത്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെയും കോച്ച് ഗൗതം ഗംഭീറിനെയുമെല്ലാം ആരാധകര്‍ പൊങ്കാലിടുകും ചെയ്തിരിക്കുകയാണ്.
ഇപ്പോള്‍ ഇംഗ്ലണ്ട് പര്യടനത്തിലെ ടി20 പരമ്പരയുടെ ഭാഗമായ ഏഴു താരങ്ങളാണ് സിംബാബ്‌വെയിലേക്കുള്ള സ്‌ക്വാഡില്‍ നിന്നും മാറ്റി നിര്‍ത്തിപ്പെട്ടത്. അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ തുടങ്ങിയവരും ഇന്ത്യന്‍ സംഘത്തില്‍ ഇല്ല.

ഇവരില്‍ പലര്‍ക്കും വിശ്രമം നല്‍കിയതാണെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. പക്ഷെ ഈ ഫോര്‍മാറ്റില്‍ മാത്രം ടീമിലുള്ള, ഇംഗ്ലണ്ട് പര്യടനത്തില്‍ ആദ്യ മാച്ചിനു ശേഷം ഒഴിവാക്കപ്പെട്ട സഞ്ജുവിന് എന്തിനാണ് വിശ്രമമെന്നതാണ് ആരാധകരുന്നയിക്കുന്ന ചോദ്യം.
വാളെടുത്ത് ആരാധകര്‍
'ടി20 ലോകകപ്പ് നോക്കൗട്ടുകളില്‍ 3 നിര്‍ണായക മത്സരങ്ങള്‍ കളിച്ചു.
- ടി20 ലോകകപ്പ് നേടി
- പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടി
- അതിനുശേഷം കളിച്ചത് 3 മത്സരങ്ങള്‍ മാത്രം
- ടീമില്‍ നിന്ന് പുറത്തായി.
ടി20 ലോകകപ്പിലെ ഇന്ത്യയുടെ നായകന്‍ സഞ്ജു സാംസണ്‍ സിംബാബ്വെയ്ക്കെതിരെ പുറത്തായി'.
'ലോകകപ്പ് ഹീറോകളില്‍ നിന്ന് പുറത്തായവരിലേക്ക്: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ക്രൂരമായ യാഥാര്‍ത്ഥ്യം.
-മാര്‍ച്ചില്‍, സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചു, അതേസമയം സഞ്ജു സാംസണ്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് സ്വന്തമാക്കി.
-ജൂലൈയില്‍, രണ്ട് കളിക്കാരും ഇന്ത്യന്‍ ടി20ഐ ടീമില്‍ നിന്ന് പൂര്‍ണ്ണമായും പുറത്തായി'.
'ടി20 ലോകകപ്പ് നേടിയ ക്യാപ്റ്റന്‍- അടുത്ത പരമ്പരയില്‍ തന്നെ പുറത്താക്കപ്പെട്ടു.
ടി20 ലോകകപ്പിലെ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്- രണ്ട് പരമ്പരകളിലെ മൂന്ന് പരാജയങ്ങള്‍ക്കും ശേഷം പുറത്താക്കപ്പെട്ടു.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഭ്രാന്തമായ ദിവസങ്ങള്‍'.

'2026ലെ ടി20 ലോകകപ്പിലെ മികച്ച കളിക്കാരനില്‍ സിംബാബ്വെ പര്യടനത്തിനുള്ള ടി20 ടീമില്‍ നിന്ന് പുറത്തേക്ക്. ഇന്ത്യന്‍ ക്രിക്കറ്റില്‍ കാര്യങ്ങള്‍ എത്ര പെട്ടെന്നാണ് മാറുന്നത്. ഒരു മോശം സമയം വന്നപ്പോഴേക്കും പെട്ടെന്ന് ഹീറോയെ മറന്നുപോകുന്നു. സഞ്ജു സാംസണ്‍ ഇതിലും മികച്ചത് അര്‍ഹിക്കുന്നു'.
'സിംബാബ്‌വെപരമ്പരയില്‍ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കി. സെലക്ടര്‍മാരുടെ ഭാഗത്ത് നിന്ന് വളരെ മോശം കോളാണ് വന്നിരിക്കുന്നത്. ഇത് ക്രൂരത മാത്രമല്ല,, ഒരു കളിക്കാരനെ ഉപയോഗിച്ച ശേഷം ചവറ്റുകുട്ടയില്‍ കളയുകയാണ്. ഏഷ്യന്‍ ഗെയിംസ് വരെയെങ്കിലും അദ്ദേഹത്തിനു സമയം നല്‍കണമായിരുന്നു'.
'സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചിരിക്കുകയാണെന്നു തന്നെ പറയാം. ആദ്യം ടി20 ലോകകപ്പ് നേടിത്തന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനോടു യാതൊരു നന്ദിയും കാണിക്കാതെ പുറത്താക്കി.
ഇപ്പോള്‍ ലോകകപ്പ് ഹീറോയായ സഞ്ജുവിനോടും ഇതു ചെയ്തിരിക്കുകയാണ്. ബിസിസിഐയെ പോലെ അവസരവാദികളായ മറ്റൊരു ക്രിക്കറ്റ് ബോര്‍ഡ് ലോകത്ത് എവിടെയും കാണില്ല'- സോഷ്യല്‍ മീഡിയയില്‍ ഈ തരത്തിലായിരുന്നു വിവിധ ആരാധക പ്രതികരണങ്ങള്‍.
സിംബാബ്‌വെയിലേക്കുള്ള ഇന്ത്യന്‍ ടി20 സ്ക്വാഡ്
ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ്മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യാന്‍ഷ് ഷെഡ്ഗെ, റിങ്കു സിംഗ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യാഷ് ടാക്കൂര്‍, അശോക് ശര്‍മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍).
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications