Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജു റിട്ടേണ്‍സ്!! മറ്റൊരു മാറ്റം കൂടി, മൂന്നാമങ്കം ജയിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഈ 11

ട്രെന്റ് ബ്രിഡ്ജ്: മാഞ്ചസ്റ്ററിലെ രണ്ടാമങ്കത്തിലേറ്റ പരാജയം മറന്ന് മൂന്നാം ടി20യില്‍ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് ടീം ഇന്ത്യ. കഴിഞ്ഞ കളിയില്‍ നാലു വിക്കറ്റിന്റെ തോല്‍വിയാണ് ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും നേരിട്ടത്.

ബാറ്റിങില്‍ മോശമല്ലാത്ത പ്രകടനം ടീം കാഴ്ചവച്ചെങ്കിലും ബൗളിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയരാന്‍ കഴിയാതെ പോയത് ടീമിനു വിനയായി. ചൊവ്വാഴ്ച രാത്രി 10 മണി മുതല്‍ നോട്ടിങ്ങ്ഹാമിലെ ട്രെന്റ് ബ്രിഡ്ജിലാണ് അടുത്ത മല്‍സരം നടക്കാനിരിക്കുന്നത്.

SANJU SAMSON

ഇതില്‍ മികച്ചൊരു വിജയവുമായി പരമ്പരയില്‍ 1-1നു ഒപ്പമെത്തുകയാവും ഇന്ത്യയുടെ ലക്ഷ്യം. പക്ഷെ ശക്തമായൊരു തിരിച്ചുവരവ് നടത്തണമെങ്കില്‍ ടീമില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയേ തീരൂ. ശക്തമായ ഇലവനില്‍ ആരൊക്കെയാണ് വേണ്ടതെന്നു നോക്കാം.

ടീം കോമ്പിനേഷന്‍

രണ്ടാം ടി20യില്‍ ഇന്ത്യന്‍ ടീം കോമ്പിനേഷനില്‍ വരുത്തേണ്ടത് പ്രധാനമായും രണ്ടു മാറ്റങ്ങളാണ്. ഒന്ന് ബാറ്റിങിലാണെങ്കില്‍ മറ്റൊന്ന് ബൗളിങിലുമാണ്. വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിക്കു അരങ്ങേറാന്‍ അവസരമൊരുക്കുന്നതിനായി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഇന്ത്യ ഒഴിവാക്കിയിരുന്നു.

ഈ അബദ്ധം അടുത്ത കളിയില്‍ ഇന്ത്യ ഉറപ്പായും തിരുത്തേണ്ടതുണ്ട്. അടുത്ത മാച്ചില്‍ സഞ്ജുവിനെ തിരികെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടുവരേണ്ടത് ആവശ്യമാണ്. അപ്പോള്‍ പകരം ആരെ പുറത്തിരുത്തുമെന്നതാണ് ചോദ്യം. വൈഭവിനെ എന്തായാലും ഇനി തഴയാന്‍ കഴിയില്ല, മികച്ച ഫോമിലുളള അഭിഷേക് ശര്‍മയും നിര്‍ബന്ധമായി ടീമില്‍ വേണ്ടയാളാണ്.

അതിനാല്‍ ബാറ്റിങ് നിരയിലെ മറ്റൊരാളെ മാത്രമേ ഇന്ത്യക്കു മാറ്റി നിര്‍ത്താന്‍ സാധിക്കുകയുള്ളൂ. ഇതു അര്‍ഹിക്കുന്നയാളാവട്ടെ തിലക് വര്‍മയാണ്. കഴിഞ്ഞ മാച്ചില്‍ ഫിനിഷറായി അദ്ദേഹം ഭേദപ്പെട്ട പ്രകടനം (11 ബോളില്‍ 24) നടത്തിെയന്നത് ശരിയാണ്. പക്ഷെ സമീപകാല സ്‌കോറുകളെടുത്താല്‍ ടി20യില്‍ ടീമിനു ബാധ്യതയായി മാറിയിരിക്കുകയാണ് തിലക്.

മുന്‍ താരങ്ങളായ രവി ശാസ്ത്രി, കെ ശ്രീകാന്ത് ഉള്‍പ്പെടെയുള്ളവരെല്ലാം തിലകിനെ ഒഴിവാക്കണമെന്ന അഭിപ്രായ പ്രകടനം ഇതിനകം നടത്തിക്കഴിഞ്ഞു. പക്ഷെ വൈസ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹത്തെ കൈവിടാന്‍ ടീം മാനേജ്‌മെന്റ് തയ്യാറാവുമോയെന്നതാണ് അടുത്ത ചോദ്യം.

PRINCE YADAV

സഞ്ജു നിര്‍ബന്ധമായും ടവേണ്ടതിന്റെ മറ്റൊരു കാരണം ടീമില്‍ ഇടംകൈയന്‍ ബാറ്റര്‍മാരുടെ കുത്തക തകര്‍ക്കുകയെന്നതാണ്. ഇതു എതിരാളികള്‍ക്കു പ്ലാനിങ് എളുപ്പമാക്കി മാറ്റുന്നു. ടീമിന്റെ ടോപ്പ് 7 എടുത്താല്‍ ആറും ഇടംകൈയന്‍മാരാണ്. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മാത്രമാണ് ഏക വലംകൈ ബാറ്റര്‍. അതു കളിഞ്ഞാല്‍ പിന്നെ വാലറ്റത്ത് ഹര്‍ഷിത് റാണയാണ് അടുത്ത വലംകൈ ബാറ്ററായുള്ളത്.

അഭിഷേക്- വൈഭവ് ഓപ്പണിങ് ജോടിക്കുശേഷം മൂന്നാമനായി സഞ്ജു ബാറ്റ് ചെയ്യണം. നാല്, അഞ്ച് സ്ഥാനങ്ങളില്‍ ശ്രേയസും ഇഷാന്‍ കിഷനുമായിരിക്കും. ആറാമനായി ശിവം ദുബെയും ഏഴാം നമ്പില്‍ അക്ഷര്‍ പട്ടേലും ബാറ്റ് ചെയ്യു. എട്ടില്‍ ഹര്‍ഷിത്താണ്. തുടര്‍ന്ന് ബൗളര്‍മാരുടെ ഊഴമാണ്.

കഴിഞ്ഞ മാച്ചില്‍ അക്ഷറിനെ കുടാതെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി വരുണ്‍ ചക്രവര്‍ത്തിയെയും രവി ബിഷ്‌നോയിയെയും ഇന്ത്യ ഇറക്കിയിരുന്നു. പക്ഷെ ഇംഗ്ലണ്ടില്‍ മൂന്നു സ്ലോ ബൗളര്‍മാരെ കളിപ്പിക്കുന്നത് മണ്ടത്തരമാണ്. ബിഷ്‌നോയിയെ ഒഴിവാക്കി പേസര്‍ പ്രിന്‍സ് യാദവിനെ തിരികെ കൊണ്ടു വരണം. അര്‍ഷ്ജദീപ് സിങായിരിക്കും ടീമിലെ മൂന്നാമത്തെ പേസര്‍.

മൂന്നാം ടി20യിലെ ബെസ്റ്റ് 11

അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിങ്.

Story first published: Sunday, July 5, 2026, 15:42 [IST]
Other articles published on Jul 5, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+