Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ചങ്കു തകര്‍ന്ന് സഞ്ജു!! ഈ ചതി പ്രതീക്ഷിച്ചില്ല? ഗംഭീറിനോടു പ്രതികരിച്ചതിങ്ങനെ, വീഡിയോ

മാഞ്ചസ്റ്റര്‍: ഭയപ്പെട്ടത് തന്നെ ഒടുവില്‍ സംഭവിച്ചിരിക്കുകയാണ്. ടി20 ലോകകപ്പിലെ വന്‍ ഹീറോയിസത്തിനു ശേഷം വെറും മൂന്ന് കളികള്‍ക്കു ശേഷം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ഒഴിവാക്കപ്പെട്ടിരിക്കുകയാണ്. കൗമാര ബാറ്റിങ് സെന്‍സേഷന്‍ വൈഭവ് സൂര്യവംശി അരങ്ങേറിയതോടെയാണ് സഞ്ജുവിന്റെ സ്ഥാനം തെറിച്ചത്.

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയിലെ അടുത്ത ഒന്നോ, രണ്ടോ മല്‍സരങ്ങളില്‍ കൂടി അദ്ദേഹത്തിനു അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അതിനു ശേഷവമാവും വൈഭവിനെ കൊണ്ടു വരികയുമെന്നാണ് കരുതപ്പെട്ടിരുന്നത്. പക്ഷെ ടീം മാനേജ്‌മെന്റിനു അത്രത്തോളം ക്ഷമയില്ലായിരുന്നു.

ഇതിനേക്കാള്‍ മോശം ഫോമിലുളളവര്‍ ടീമിലുണ്ടായിട്ടും സഞ്ജുവാണ് ഒരിക്കല്‍ക്കൂടി ബലിയാക്കപ്പെട്ടത്. ടോസിനു മുമ്പ് കോച്ച് ഗൗതം ഗംഭീറാണ് ടീമില്‍ നിന്നും ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോടു നേരിട്ടു സംസാരിച്ചതെന്നാണ് വ്യക്തമാവുന്നത്. ഇതിന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

SANJU GAMBHIR

Photocredit/X

സഞ്ജു നിരാശയില്‍?

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോര്‍ഡില്‍ നടന്ന കളിയില്‍ ടോസിനു മുന്നോടിയായി സഞ്ജു സാംസണിനോടു ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ തനിച്ചു സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുുള്ളത്. ഈ വീഡിയോയില്‍ സഞ്ജുവിന്റെ മുഖഭാവം അത്ര വ്യക്തമല്ല.

കാരണം പുറം തിരിഞ്ഞു നില്‍ക്കുന്ന അദ്ദേഹത്തോടു വളരെ ഗൗരവത്തിലാണ് ഗംഭീര്‍ സംസാരിക്കുന്നതെന്നു വ്യക്തമായി കാണം. പക്ഷെ ടീം മാനേജ്‌മെന്റിന്റെ ഈ കടുപ്പമേറിയ തീരുമാനത്തില്‍ സഞ്ജു ഏറെ നിരാശനും ദുഖിതനുമാണെന്നു ശരീര ഭാഷയില്‍ നിന്നും നമുക്കു വായിച്ചെടുക്കാം.

ഗ്രൗണ്ടില്‍ വച്ച് സഞ്ജുവിനോടു ഗംഭീര്‍ സംസാരിക്കുന്നു. വീഡിയോ കാണാം

അരക്കെട്ടിന്റെ ഇരുവശത്തും കൈവച്ച് ഗംഭീറിന്റെ വാക്കുകള്‍ കേട്ടു നില്‍ക്കുന്ന അദ്ദേഹം ഇടയ്ക്കു തല താഴ്ത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. പ്ലെയിങ് ഇലവനില്‍ നിന്നും സഞ്ജുവിനെ മാറ്റി നിര്‍ത്താനിടയായ സാഹചര്യങ്ങളെ കുറിച്ചായിരിക്കാം ഗംഭീര്‍ വിശദീകരിച്ചതെന്നു ഉറപ്പിക്കാം.

SANJU SAMSON

ഗംഭീര്‍ എന്തായിരിക്കാം സഞ്ജുവിനോടു സംസാരിച്ചതെന്നു ഓണ്‍ എയറില്‍ മുന്‍ ഇന്ത്യന്‍ താരവും ബാറ്റിങ് കോച്ചുമായിരുന്ന അഭിഷേക് നായര്‍ സംസാരിക്കുന്നുതും വീഡിയോയില്‍ കേള്‍ക്കാം.

'സഞ്ജൂ, വിഷമിക്കാതിരിക്കൂ. എന്തൊക്കെ സംഭവിച്ചാലും ഞാന്‍ നിന്നെ പിന്തുണയ്ക്കുക തന്നെ ചെയ്യും. അതായിരിക്കും ഗൗതം ഗംഭീര്‍ പറഞ്ഞിട്ടുണ്ടാവുകയെന്നു എനിക്കു 100 ശതമാനവും ഉറപ്പാണ്. ഗംഭീറിന് സഞ്ജു സാംസണിനെ വലിയ ഇഷ്ടമാണ്. എല്ലായ്‌പ്പോഴും അദ്ദേഹത്തെ കുറിച്ച് കോച്ച് സംസാരിക്കാറുമുണ്ട്.

ടി20 ലോകകകപ്പില്‍ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റായിരുന്നയാളാണ് സഞ്ജു. മാത്രമല്ല, സൗത്താഫ്രിക്കയില്‍ മൂന്നു സെഞ്ച്വറികളും വേറിട്ടു നില്‍ക്കുന്ന പ്രകടനങ്ങളാണെന്നു ഞാന്‍ പറയും. അതുകൊണ്ടു തന്നെ വലിയ ഇംപാക്ടുണ്ടാക്കിയ താരം തന്നെയാണ് അദ്ദേഹം'- ഇങ്ങനെയായിരുന്നു ഓണ്‍ എയറില്‍ അഭിഷേകിന്റെ വാക്കുകള്‍.

രണ്ടാം ടി20യിലെ പ്ലെയിങ് 11

ഇന്ത്യ- വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്നോയ്, അര്‍ഷ്ദീപ് സിങ്.

ഇംഗ്ലണ്ട്- ഫിലിപ്പ് സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറെന്‍, വില്‍ ജാക്ക്സ്, ലിയാം ഡോസണ്‍, ആദില്‍ റഷീദ്, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടോങ്.

Story first published: Saturday, July 4, 2026, 20:28 [IST]
Other articles published on Jul 4, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+