Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ZIM: സഞ്ജുവിനെ തഴഞ്ഞത് നന്നായി!! അത് അര്‍ഹിച്ചു, ഞെട്ടിച്ച് ശ്രീശാന്ത്, പറഞ്ഞ കാരണമിങ്ങനെ

സിംബാബ്‌വെ പര്യനത്തിനുളള ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും നാട്ടുകാരനും സൂപ്പര്‍ താരവുമായ സഞ്ജു സാംസണിനെ ഒഴിവാക്കിയ തീരുമാനത്തെ സ്വാഗതം ചെയ്ത് ഞെട്ടിച്ചിരിക്കുകയാണ് മുന്‍ മലയാളി പേസര്‍ ശ്രീശാന്ത്.

ടി20 ലോകകപ്പ് ഹീറോയോയിട്ടും സഞ്ജുവിനെ ടീമില്‍ നിന്നും പുറത്താക്കിയതിനെതിരേ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം രൂക്ഷമാകവെയാണ് വിചിത്രമായ പ്രതികരണവുമായി ശ്രീശാന്ത് രംഗത്തു വന്നിരിക്കുന്നത്.

SREESANTH

ഈ മാസ 23 മുതലാണ് സിംബാബ്‌വെയില്‍ മൂന്നു ടി20കളുടെ പരമ്പരയില്‍ ഇന്ത്യ കളിക്കുന്നത്. ഇപ്പോള്‍ യുകെയില്‍ പര്യടനം നടത്തുന്ന ടീമില്‍ വന്‍ അഴിച്ചുപണി നടത്തിയാണ് സിംബാബ്‌വെയിലേക്കുള്ള സംഘത്തെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തിട്ടുള്ളത്. ഇപ്പോഴത്തെ സ്‌ക്വാഡില്‍ ഏഴു മാറ്റങ്ങള്‍ ഇന്ത്യ വരുത്തിയെന്നാണ് ശ്രദ്ധേയമായ കാര്യം.

IND vs ZIM: സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു!! ശ്രേയസ് ഈ ടീമിനെ തകര്‍ക്കും, വന്‍ ആരാധകരോഷം

IND vs ZIM: സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു!! ശ്രേയസ് ഈ ടീമിനെ തകര്‍ക്കും, വന്‍ ആരാധകരോഷം

സഞ്ജു അര്‍ഹിച്ചു

സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജു സാംസണിനു ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം നഷ്ടമായത് മോശം പ്രകടനം കാരണമാണെന്നു ചൂണ്ടിക്കാണിച്ചിരിക്കുകയാണ് എസ് ശ്രീശാന്ത്. എബിപി ന്യൂസ് (ABP News) മാധ്യമപ്രവര്‍ത്തകനായ രവിഷ് ബിഷ്തിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സഞ്ജുവിനെ ഇന്ത്യന്‍ ടി20 സ്ക്വാഡില്‍ നിന്നും ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. പകരം സൂര്യവംശി ആ സ്ഥാനത്തേക്കു വന്നതിനെ കുറിച്ച് എന്താണ് അഭിപ്രായമെന്നായിരുന്നു ശ്രീശാന്തിനോടുള്ള ചോദ്യം. ഈ നീക്കത്തോടു വളരെ പോസിറ്റീവായാണ് മുന്‍ ലോകകപ്പ് വിന്നര്‍ കൂടിയിയായ ഫാസ്റ്റ് ബൗളര്‍ പ്രതികരിച്ചത്.

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

'നോക്കൂ, സഞ്ജു കുറേക്കൂടി മെച്ചപ്പെട്ട പ്രകടനം നടത്തേണ്ടത് ആവശ്യമാണ്. അയര്‍ലാന്‍ഡിനെതിരേ പോലും നിങ്ങള്‍ സ്ഥിരയാര്‍ന്ന പ്രകടനം നടത്തിയില്ലെങ്കില്‍ ഇതാണ് സംഭവിക്കുക. ഇന്ത്യന്‍ ക്രിക്കറ്റില്‍ ടാലന്റിന് ഒരു പഞ്ഞവുമില്ല.

ഈ ഐിഎല്ലില്‍ വൈഭവ് സൂര്യവംശി എങ്ങനെയാണ് പെര്‍ഫോം ചെയ്തിട്ടുള്ളതെന്നു നമുക്കെല്ലാം അറിയാം. അവന്‍ അവസരം അര്‍ഹിക്കുന്നു. ജോഫ്ര ആര്‍ച്ചറിനെ കഴിഞ്ഞ കളിയില്‍ വൈഭവ് നേരിട്ട രീതി അതിശയിപ്പിക്കുന്നതായിരുന്നു. സഞ്ജുവും ഒരുപാട് ചെയ്തിട്ടുണ്ട്' - ശ്രീശാന്ത് പറയുന്നു.

'കഴിഞ്ഞ ടി20 ലോകകപ്പില്‍ സഞ്ജു വളരെ നല്ല പ്രകടനം നടത്തി. പക്ഷെ അതിനു ശേഷം കുറച്ചായി മികച്ച ഇന്നിങ്‌സുകളൊന്നും തന്നെയില്ല. സൂര്യകുമാര്‍ യാദവിനെ കുറിച്ച് ഞാന്‍ പറഞ്ഞതു പോലെ തന്നെയാണ് സഞ്ജുവിനെപ്പറ്റിയും പറയാനുള്ളത്. അവസരം ലഭിക്കുമ്പോള്‍ സഞ്ജു നന്നായി പെര്‍ഫോം ചെയ്യണം.

SANJU SAMSON

ഇന്ത്യന്‍ ക്രിക്കറ്റില്‍ കുറച്ചു മല്‍സരങ്ങളില്‍ നന്നായി പെര്‍ഫോം ചെയ്തിട്ടില്ലെങ്കില്‍ എന്താണ് സംഭവിക്കുകയെന്നു അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവും. ടീമിലെ വിവിധ സ്ഥാനങ്ങളിലേക്ക് അത്രയുമധികം മല്‍സരമാണ് നടക്കുന്നത്. ഇതു സഞ്ജുവിന് നല്ലതാണ് (ടീമില്‍ നിന്നുള്ള പുറത്താവല്‍). താന്‍ കൂടുതല്‍ സ്ഥിരത പുലര്‍ത്തേണ്ടതുണ്ടെന്നു അദ്ദേഹം തിരിച്ചറിഞ്ഞിട്ടുമുണ്ടാവും'- ശ്രീശാന്ത് പറയുന്നു.

IND vs ENG: സഞ്ജു റിട്ടേണ്‍സ്!! മറ്റൊരു മാറ്റം കൂടി, മൂന്നാമങ്കം ജയിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഈ 11

IND vs ENG: സഞ്ജു റിട്ടേണ്‍സ്!! മറ്റൊരു മാറ്റം കൂടി, മൂന്നാമങ്കം ജയിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഈ 11

വൈഭവിന് അവസരങ്ങള്‍ നല്‍കൂ

മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ഇംഗ്ലണ്ടുമായുള്ള രണ്ടാം ടി20യിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ ഇന്ത്യന്‍ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിക്കു വളരെ മികച്ച ഭാവിയാണുള്ളതെന്നു ശ്രീശാന്ത് ചൂണ്ടിക്കട്ടി. 15 കാരനു കൂടുതല്‍ അവസരങ്ങള്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

'വൈഭവ് സൂര്യവംശിയാണ് ഭാവി. അവനു ഇനിയും ഒരുപാട് അവസരങ്ങള്‍ ലഭിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. അവന്‍ വളരെ ബ്രില്ല്യന്റാണ്, കൂടാതെ മാനസികാവസ്ഥയും അവിശ്വസനീയമാണ്.

അടുത്ത ഒളിംപിക്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പങ്കെടുക്കുമ്പോള്‍ സൂര്യവംശിയായിരിക്കും നമുക്കു സ്വര്‍ണം നേടിത്തരുന്നയാളെന്നു എനിക്ക് ആത്മവിശ്വാസമുണ്ട്. സൂര്യവംശിക്കും അതു പോലെയുള്ള മറ്റു കളിക്കാര്‍ക്കു കൂടുതല്‍ അവസരങള്‍ നല്‍കുകയും വേണം'- ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, July 7, 2026, 19:41 [IST]
Other articles published on Jul 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+