Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷോക്കിങ്... സഞ്ജുവിന് അടുത്ത പണി വരുന്നു!! ഏഷ്യന്‍ ഗെയിംസിലും തെറിച്ചേക്കും? നീക്കങ്ങളിങ്ങനെ

ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും മലയാളി സൂപ്പര്‍ താരം എന്നെന്നേക്കുമായി അപ്രത്യക്ഷനായി മാറിയേക്കുമെന്ന തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങളുടെ പോക്കെന്നു സംശയിക്കേണ്ടി വരും. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സിംബാബ്‌വെ പര്യടനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത് ഇതിന്റെ ആദ്യ പടിയാണെന്നു തന്നെ ഉറപ്പിക്കാം

പക്ഷെ ഇതു കൊണ്ടും കാര്യങ്ങള്‍ തീരാനിടയില്ല. നേരത്തേ പ്രഖ്യാപിച്ച ഏഷ്യന്‍ ഗെയിംസിലെ ക്രിക്കറ്റിലെ ഇന്ത്യന്‍ ടി20 സ്‌ക്വാഡിലുള്ള സഞ്ജുവിനെ അവിടെ നിന്നും ഒഴിവാക്കാനുള്ള സാധ്യതകളുമുണ്ടെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. ടൈംസ് ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന മാധ്യപ്രവര്‍ത്തകനായ സാഹില്‍ മല്‍ഹോത്രയാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

SANJU GAMBHIR

ടീമില്‍ മാറ്റം

ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കി ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിനെ നേരത്തേ തന്നെ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടത്തിരുന്നു. യുകെ പര്യടനത്തിനുള്ള ടീമിനോടൊപ്പം തന്നെയാണ് ഗെയിംസില്‍ സ്വര്‍ണം നിലനിര്‍ത്താനൊരുങ്ങുന്ന സ്‌ക്വാഡിനെയും ബിസിസിഐ പുറത്തുവിട്ടത്.

IND vs ZIM: സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു!! ശ്രേയസ് ഈ ടീമിനെ തകര്‍ക്കും, വന്‍ ആരാധകരോഷം

IND vs ZIM: സഞ്ജുവിന്റെ കരിയര്‍ തീര്‍ന്നു!! ശ്രേയസ് ഈ ടീമിനെ തകര്‍ക്കും, വന്‍ ആരാധകരോഷം

ഇപ്പോള്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തുന്ന ഏറെക്കുറെ അതേ സംഘം തന്നെയാണ് ഏഷ്യാഡിനായി ജപ്പാനിലേക്കു പറക്കുക. രണ്ടു ടീമിലെയും പ്രധാനപ്പെട്ട ഒരു മാറ്റം വിശ്രമമനുവദിക്കപ്പെട്ട സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഗെയിംസിനുള്ള ടീമില്‍ ഉണ്ടെന്നതാണ്. ഗെയിംസിനുള്ള ടീം ലിസ്റ്റ് സമര്‍പ്പിക്കേണ്ട തിയ്യതി നേരത്തേ ആയതു കാരണമാണ് ഏഷ്യാഡ് സ്‌ക്വാഡിനെ നേരത്തേ തന്നെ തിരഞ്ഞെടുക്കേണ്ടി വന്നത്.

പക്ഷെ ഈ സ്‌ക്വാഡ് അന്തിമമല്ലെന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതില്‍ മാറ്റം വരുത്തിയേക്കാമെന്നും അതു സംബന്ധിച്ച് ഗെയിംസിന്റെ അധികൃതര്‍ക്കു ബിസിസിഐ അപേക്ഷ നല്‍കുമെന്നും ഇതില്‍ വിശദീകരിക്കുന്നു. നിയമപരമായി ടീമില്‍ മാറ്റം വരുത്താനുള്ള അനുവാദവുമുണ്ട്.

ഈ തരത്തില്‍ ഇപ്പോഴത്തെ സ്‌ക്വാഡില്‍ ചില പുതുക്കലുകള്‍ ഇന്ത്യ നടത്തുകയാണെങ്കില്‍ ഏറ്റവുമാദ്യം ഒഴിവാക്കപ്പെട്ടേക്കുക സഞ്ജു സാംസണായിരിക്കും.

IND vs ENG: സഞ്ജു റിട്ടേണ്‍സ്!! മറ്റൊരു മാറ്റം കൂടി, മൂന്നാമങ്കം ജയിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഈ 11

IND vs ENG: സഞ്ജു റിട്ടേണ്‍സ്!! മറ്റൊരു മാറ്റം കൂടി, മൂന്നാമങ്കം ജയിക്കാന്‍ ഇന്ത്യക്കു വേണ്ടത് ഈ 11

കാരണം സെലക്ഷന്‍ കമ്മിറ്റിയില്‍ ഒരു വിഭാഗത്തിന് അദ്ദേഹത്തോടു ഒട്ടും താല്‍പ്പര്യമില്ല. സഞ്ജുവിന് ബാറ്റിങില്‍ സ്ഥിരതയില്ലെന്നാണ് ഇവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നമെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു.

SANJU SAMSON

ഇപ്പോള്‍ സിംബാബ്‌വെ പര്യടനത്തിനായി തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിനെ നോക്കൂ. സഞ്ജുവടക്കം യുകെ പര്യടനത്തിലുള്ള ഏഴു പേരെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും അതില്‍ ആറു പേരും ബൗളര്‍മാരോ, ഓള്‍റൗണ്ടര്‍മാരോ ആണെന്നു കാണാം. സഞ്ജുവൊഴികെ ബാക്കിയുള്ള ബാറ്റര്‍മാരെല്ലാം സ്‌ക്വാഡിന്റെ ഭാഗമാണ്. അദ്ദേഹത്തെ തഴഞ്ഞതു തന്നെയാണെന്നു തെളിയിക്കാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം?

തിരിച്ചുവരവ് കടുപ്പം

സിംബാബ്‌വെ പര്യടനത്തില്‍ സഞ്ജു സാംസണിനു പകരം ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുന്നത് സമാനമായ ശൈയില്‍ കളിക്കുന്ന പുതുമുഖ വലംകൈയന്‍ വിക്കറ്റ് കീപ്പര്‍ പ്രഭ്‌സിമ്രന്‍ സിങിനെയാണ്. സെലക്ടര്‍മാര്‍ക്കു വേണമെങ്കില്‍ സഞ്ജുവിനെ ഒഴിവാക്കിയപ്പോള്‍ വേണമെങ്കില്‍ മറ്റൊരു വലംകൈയന്‍ ബാറ്ററായ ധ്രുവ് ജുറേലിനെ വിളിക്കാമായിരുന്നു.

IND vs ENG: വൈഭവിനെ ആഘോഷിച്ചോളൂ, പക്ഷെ സഞ്ജുവിന മറക്കരുത്!! റായുഡു രംഗത്ത്

IND vs ENG: വൈഭവിനെ ആഘോഷിച്ചോളൂ, പക്ഷെ സഞ്ജുവിന മറക്കരുത്!! റായുഡു രംഗത്ത്

പക്ഷെ അവര്‍ അതു ചെയ്തില്ല. കാരണം ജുറേലിനു സഞ്ജുവിനെ പോലെ ഓപ്പണ്‍ ചെയ്ത് ശീലമില്ല. അതായത് ടീം മാനേജ്‌മെന്റി്‌ന് ആവശ്യം അഭിഷേക് ശര്‍മയോ, വൈഭവ് സൂര്യവംശിയോ പരിക്കേല്‍ക്കുകയോ, ഫോമൗട്ടാവുകയോ ചെയ്താല്‍ പകരം ഈ റോളില്‍ ഇറക്കാവുന്നയാളെയാണ്. പ്രഭ്‌സിമ്രന്‍ ഇതിനു പെര്‍ഫെക്ടാണ്.

സഞ്ജുവിനെ കൈവിട്ട് അദ്ദേഹത്തെ വളര്‍ത്തിയെടുക്കാന്‍ തന്നെയാണ് ബിസിസിഐയുടെ പ്ലാനെന്നു വളരെ വ്യക്തം. അതിനാല്‍ ഇനി സഞ്ജുവിനു ടീമിലേക്കൊരു മടങ്ങിവരവ് ഏറെ കടുപ്പമായിരിക്കുമെന്ന് ഉറപ്പിക്കാം.

ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), നിതീഷ് കുമാര്‍ റെഡ്ഡി, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയി, ജസ്പ്രീത് ബുംറ, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വൈഭവ് സൂര്യവംശി.

Story first published: Tuesday, July 7, 2026, 12:12 [IST]
Other articles published on Jul 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+