Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജു വന്നേ പറ്റൂ!! പുറത്താവുക ഇഷാനും തിലകുമല്ല; പാര്‍ഥീവിന്റെ 11

നോട്ടിങ്ഹാം: അയര്‍ലാന്‍ഡിനു പിന്നാലെ ഇംഗ്ലണ്ടിനോടും ടി20 പരമ്പരയില്‍ പരാജയ ഭീതിയിലാണ് ടീം ഇന്ത്യ. കഴിഞ്ഞ ദിവസം നടന്ന മൂന്നാമങ്കത്തില്‍ 125 റണ്‍സിനാണ് ലോക ചാംപ്യന്‍മാര്‍ നാണംകെട്ടത്. ടി20 ചരിത്രത്തില്‍ ഇത്രയും വലിയൊരു പരാജയം മുമ്പൊരിക്കലും ഇന്ത്യ നേരിടുകയും ചെയ്തിട്ടില്ല.

റെക്കോര്‍ഡ് വിജയം ഇംഗ്ലണ്ടിനെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ 2-0നു മുന്നിലെത്തിക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ ശേഷിച്ച രണ്ടു കളികളും ഇന്ത്യക്കു ഡു ഓര്‍ ഡൈ ആയി മാറുകയും ചെയ്തു. രണ്ടും ജയിച്ചെങ്കില്‍ മാത്രമേ പരമ്പര 2-2ന് അവസാനിപ്പിക്കാന്‍ ശ്രേയസ് അയ്യര്‍ക്കും സംഘത്തിനു സാധിക്കുകയുള്ളൂ.

SHIVAM DUBE

നാളെ (വ്യാഴം) രാത്രി 10 മണി മുതല്‍ ബ്രിസ്റ്റളിലാണ് നാലാം ടി20 നടക്കാനിരിക്കുന്നത്. ഈ മല്‍സരത്തിലെ ഇന്ത്യന്‍ ഇലവനില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പാര്‍ഥിവ് പട്ടേല്‍. ജിയോ ഹോട്‌സ്റ്റാറിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടീമിലെ മാറ്റമെന്ത്?

മഴയെ തുടര്‍ന്ന് ഉപേക്ഷിക്കപ്പെട്ട ചെസ്റ്റര്‍ ലെ സ്ട്രീറ്റിലെ ആദ്യ ടി20യില്‍ മാത്രം കളിച്ച ശേഷം ഒഴിവാക്കപ്പെട്ട മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഇന്ത്യ ഉറപ്പായും തിരികെ വിളിക്കണമെന്നാണ് പാര്‍ഥീവ് പട്ടേല്‍ ആവശ്യപ്പെടുന്നത്.

'സഞ്ജു സാംസണ്‍ കഴിഞ്ഞ മല്‍സരങ്ങളിലെല്ലാം ഇന്ത്യക്കു വേണ്ടി കളിക്കേണ്ടതായിരുന്നു. ബാറ്റിങിങ് നൈപ്പിലെ ആദ്യ ആദ്യത്തെ ഏഴു പേരില്‍ ആറും ഇടംകൈയന്‍മാരാവാന്‍ പാടില്ലെന്നു ആദ്യ മല്‍സരം മുതല്‍ നമ്മള്‍ പറഞ്ഞു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാച്ചിലാവട്ടെ ആദ്യ എട്ടില്‍ ഏഴാമനായി ഹര്‍ഷിത് റാണ അയക്കുകയും ചെയ്തു'- പാര്‍ഥീല് വ്യക്തമാക്കി.

ഇന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കു സഞ്ജു വരികയാണെങ്കില്‍ ഒഴിവാക്കപ്പെടണ്ടത് മീഡിയം പേസ് ഓള്‍റൗണ്‍ ശിവം ദുബെയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മോശം ഫോമിലാണെങ്കിലും തിലക് വര്‍മയെ മാറ്റാന്‍ സാധിക്കില്ലെന്നും പാര്‍ഥീവ് ചൂണ്ടിക്കാട്ടുന്നു.

'ഞാന്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിന്റെ ഭാഗമാവുകയും ഒരു ടീമിനെ എനിക്കു തിരഞ്ഞെടുക്കേണ്ടിയും വന്നാല്‍ എന്റെ ശ്രദ്ധ തിലക് വര്‍മയിലായിരിക്കും. പക്ഷെ അദ്ദേഹം ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാണ്. അതുകൊണ്ടു തന്നെ ശിവം ദുബെയ്ക്കു പകരം സഞ്ജു സാംസണിനെ കളിപ്പിക്കാനാണ് ഞാന്‍ ആഗ്രഹിക്കുക.

ഇങ്ങനെ ചെയ്യുമ്പോള്‍ ടീമിന് ആറാമത്തെ ബൗളിങ് ഓപ്ഷന്‍ ഉണ്ടാവുകയുമില്ല. എന്നിരുന്നാലും അഞ്ചു പ്രധാന ബൗളര്‍മാരെ ഉള്‍പ്പെടുത്തി തന്നെ ഇന്ത്യക്കു കളിക്കാന്‍ സാധിക്കും'- പാര്‍ഥീവ് വിശദമാക്കി.

SHIVAM DUBE

ഇംഗ്ലണ്ടുമായുള്ള ഈ പരമ്പയില്‍ ബാറ്റിങിലോ, ബൗളിങിലോ ദുബെയ്ക്കു കാര്യമായ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. മൂന്നാം ടി20യില്‍ എട്ടാം നമ്പറിലാണ് അദ്ദേഹം ബാറ്റിങിന് ഇറങ്ങിയത്. നാലു ബോളില്‍ രണ്ടു റണ്‍സ് മാത്രമടുത്ത് മടങ്ങുകയും ചെയ്തു. ബൗളിങിലാവട്ടെ ഒരോവറാണ് ദുബെ എറിഞ്ഞത്. വിക്കറ്റില്ലാതെ 10 റണ്‍സും വിട്ടുകൊടുത്തു.

സഞ്ജുവിന്റെ റോള്‍

അഭിഷേക് ശര്‍മയും വൈഭവ് സൂര്യവംശിയുമുള്ളതിനാല്‍ ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ ഇറങ്ങാന്‍ സഞ്ജു സാംസണിനു സാധിക്കില്ലെന്നാണ് പാര്‍ഥീവ് പട്ടേലിന്റെ അഭിപ്രായം. അതുകൊണ്ടുതന്നെ നാലാം ടി20യില്‍ പുതിയ റോള്‍ അദ്ദേഹം നിര്‍ദേശിക്കുകയും ചെയ്തു.

'അടുത്ത മല്‍സരത്തില്‍ സഞ്ജു സാംസണിനെ കളിപ്പിക്കേണ്ടത് മധ്യനിരയിലാണ്. മൂന്നാം നമ്പറിലും അദ്ദേഹത്തിനു ബാറ്റ് ചെയ്യാന്‍ കഴിയും. അങ്ങനെ ചെയ്താല്‍ ഇഷാന്‍ കിഷന്‍ മധ്യനിരയിലേക്കും മാറും. ശ്രേയസ് അയ്യര്‍ അഞ്ചാമനായും കളിക്കും.

മൂന്നു മുതല്‍ അഞ്ചു വരെ സ്ഥാനങ്ങളില്‍ ഇഷാന്‍ കിഷന്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര് എന്നിവരെ ടീമില്‍ നിര്‍ത്താം. ഇന്ത്യ ആ ദിശയില്‍ ഇനി ആലോചിക്കാവുന്നതാണ്'- പാര്‍ഥീവ് കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, July 8, 2026, 14:29 [IST]
Other articles published on Jul 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+