Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

World Cup 2027: റുതു- അഭി ഓപ്പണിങ്, സഞ്ജു നയിക്കും!! ടീം ഇന്ത്യ തഴയാനിടയുള്ളവരുടെ 11

നാലു വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഐസിസി ഏകദിന ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുകയാണ്. സൗത്താഫ്രിക്ക മുഖ്യ വേദിയാവുന്ന ടൂര്‍ണമെന്റിനു മൂന്നു രാജ്യങ്ങള്‍ സംയുക്ത ആതിഥേയത്വം വഹിക്കുകയും ചെയ്യും. 2023ല്‍ സ്വന്തം നാട്ടില്‍ വച്ച് ഫൈനലില്‍ കൈവിട്ടു പോയ കിരീടം മോഹിച്ചാവും ശുഭ്മന്‍ ഗില്ലിനു കീഴില്‍ ഇന്ത്യയിറങ്ങുക.

ലോകകപ്പിലെ ഇന്ത്യന്‍ സ്ക്വാഡിനെ കുറിച്ചുള്ള ചിത്രം ഏറെക്കുറെ തെളിഞ്ഞു കഴിഞ്ഞു. ചില ബാക്കപ്പ് താരങ്ങളുടെ കാര്യത്തില്‍ മാത്രമേ സംശയം നിലനില്‍ക്കുന്നുള്ളൂ. വരും മാസങ്ങളില്‍ ഇതിനു ഉത്തരം കണ്ടെത്താനായിരിക്കും ഇന്ത്യയുടെ ശ്രമം.

RUTURAJ GAIKWAD

എന്നാല്‍ ചില മുന്‍നിര കളിക്കാര്‍ക്കു ലോകകപ്പ് സ്‌ക്വാഡില്‍ ഇടമുണ്ടാവില്ലെന്നു ഉറപ്പായിരിക്കുകയാണ്. അസാധാരണമായി എന്തെങ്കിലും സംഭവിച്ചെങ്കില്‍ മാത്രമേ ലോകകപ്പ് കോള്‍ അവര്‍ക്കു ലഭിക്കുകയുള്ളൂ. ഈ തരത്തില്‍ ലോകകപ്പ് സ്‌ക്വാഡില്‍ അവസരം പ്രതീക്ഷിക്കേണ്ടാത്തവരുടെ ബെസ്റ്റ് 11 തിരഞ്ഞെടുത്താല്‍ ആരെല്ലാം ഇടം പിടിക്കുമെന്നു നോക്കാം.

IND vs AFG: സഞ്ജുവെങ്കില്‍ ഇത്രയും അബദ്ധം കാണിക്കില്ല!! കീപ്പിങില്‍ ഇഷാന് ചീത്തവിളി

IND vs AFG: സഞ്ജുവെങ്കില്‍ ഇത്രയും അബദ്ധം കാണിക്കില്ല!! കീപ്പിങില്‍ ഇഷാന് ചീത്തവിളി

ടീമില്‍ ആരെല്ലാം?

ഇന്ത്യയുടെ ഏകദിന ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും തഴയപ്പെട്ടേക്കാവുന്നവരുടെ ഇലവനിലെ ഓപ്പണിങ് ജോടികള്‍ റുതുരാജ് ഗെയ്ക്വാദും അഭിഷേക് ശര്‍മയുമാണ്. നേരത്തേ ഏകദിത്തില്‍ ബാക്കപ്പായി പലപ്പോഴും പരിഗണിക്കപ്പെട്ടിരുന്നയാളാണ് റുതുരാജ്. പക്ഷെ ഇപ്പോള്‍ കൂടുതല്‍ ഓപ്ഷനുകള്‍ വന്നതോടെ അദ്ദേഹം പിറകില്‍ പോയിട്ടുണ്ട്.

ഓപ്പണിങിലും മധ്യനിരയിലുമെല്ലാം ബാറ്റ് ചെയ്യാന്‍ റുതുരാജിനാലും. അദ്ദേഹത്തിന്റെ ബാറ്റിങ് ശൈലിയാവട്ടെ ഈ ഫോര്‍മാറ്റിനു കൂടുതല്‍ യോജിച്ചതുമണ്. എങ്കിലും ലോകകപ്പ് സ്‌ക്വാഡില്‍ റുതുവിന് ബാക്കപ്പായി പോലും ഇടം കിട്ടാന്‍ സാധ്യതയില്ല. ടി20 സ്‌പെഷ്യലിസ്റ്റായി അഭിഷേക് ഇനിയുംം ഏകദിനത്തില്‍ അരങ്ങേറിയിട്ടില്ല.

ഏകദിന പ്ലാനുകളുടെ ഭാഗമല്ലാത്തതിനാല്‍ തന്നെ അടുത്ത ലോകകപ്പിലും അദ്ദേഹത്തിനു കോള്‍ പ്രതീക്ഷിക്കേണ്ടില്ല. എന്നാല്‍ ഭാവിയില്‍ ഒരുപക്ഷെ അഭിഷേക് ഏകദിന ടീമിലേക്കും വരാനുള്ള സാധ്യത തള്ളാനും കഴിയില്ല. റുതു- അഭി ഓപ്പണിങ് സഖ്യത്തിനു ശേഷം മൂന്ന്, നാല് സ്ഥാനങ്ങളില്‍ രണ്ടു മലയാളികളാണ്.

ഒരാള്‍ മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കലാണെങ്കില്‍ മറ്റൊരാള്‍ കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായ സൂപ്പര്‍ താരം സഞ്ജു സാംസണാണ്. പ്രതിഭയുണ്ടായിട്ടും ടീമിലെ കടുത്ത മല്‍സരം കാരണം പലപ്പോഴും ടീമില്‍ അവസരം കിട്ടാതെ പുറത്തിരിക്കേണ്ടി വന്നിട്ടുള്ളയാളാണ് ദേവ്ദത്ത്. എങ്കിലും ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാനുള്ള പ്രതിഭ അദ്ദേഹത്തിനുണ്ട്.

14ന് 'ഔട്ടായ' ഗുര്‍ബാസ് എടുത്തത് 102!! വില്ലനായത് രോഹിത്, അര്‍ഷ്ദീപ് ചെയ്തതിങ്ങനെ

14ന് 'ഔട്ടായ' ഗുര്‍ബാസ് എടുത്തത് 102!! വില്ലനായത് രോഹിത്, അര്‍ഷ്ദീപ് ചെയ്തതിങ്ങനെ

എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ അവഗണനയുടെ മറ്റൊരു പേരാണ് സഞ്ജു. ഏകദിനത്തില്‍ 55നു മുകളില്‍ ശരാശരിയും അവസാനമിറങ്ങിയ കളിയില്‍ കന്നി സെഞ്ച്വറിയോടെ പ്ലെയര്‍ ഓഫ് ദി മാച്ചായിട്ടും പിന്നീട് ഒരു മല്‍സരം പോലും കളിക്കാന്‍ അവസരം ലഭിക്കാത്തയാളുമാണ് അദ്ദേഹം.

SANJU SAMSON

ലോകകപ്പിലും സഞ്ജു ഉണ്ടാവാനിടയില്ല. ഫസ്റ്റ് ചോയ്‌സായി കെഎല്‍ രാഹുലും ബാക്കപ്പയായി ഇഷാന്‍ കിഷനുമാണ് ഇപ്പോള്‍ ടീമിന്റെ ഭാഗമായിട്ടുള്ളത്. തഴയപ്പെടാനിടയുള്ളവരുടെ ഇന്ത്യന്‍ ഇലവന്റെ ക്യാപ്റ്റനും വിക്കറ്റ് കീപ്പറും കൂടിയാണ് സഞ്ജു.

തുര്‍ന്നുള്ള സ്ഥാനങ്ങളില്‍ സര്‍ഫറാസ് ഖാന്‍, റിങ്കു സിങ്, ശിവം ദുബെ, രവീന്ദ്ര ജഡേജ തുടങ്ങിവരാണ് ഇലവനിലുണ്ടാവുക. ആഭ്യന്തര ക്രിക്കറ്റിലെ റണ്‍മെഷീനായിട്ടും നിരന്തരം അവഗണന നേരിടുന്നയാളാണ് സര്‍ഫറാസ്.

ദുബൈ ടി20 സ്‌പെഷ്യലിസ്റ്റായാണ് ഇന്ത്യ കാണുന്നത്. ബാക്കപ്പ് സീം ബൗളിങ് ഓള്‍റൗണ്ടറായി നിതീഷ് കുമാ റെഡ്ഡിയുമുള്ളതിനാല്‍ ഏകദിനത്തില്‍ അദ്ദേഹത്തിനു പ്രതീക്ഷ വേണ്ട. ജഡ്ഡുവിന്റെ ഏകദിന കരിയര്‍ ഏറെക്കുറെ അവസാനിച്ചെന്നു ഉറപ്പിക്കാം. അദ്ദേഹത്തിന് ഇനി ടീമിലേക്കുള്ള മടങ്ങിവരവ് അസാധ്യമായിരിക്കും.

ഇന്ത്യന്‍ ഇലവന്റെ ബൗളിങ് നിരയെടുത്താല്‍ വെറ്ററനായ യുസ്വേന്ദ്ര ചഹലായിരിക്കും ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ചഹറും ഇനി ടീം ഇന്ത്യയിലേക്കൊരു തിരിച്ചുവരവ് പ്രതീക്ഷിക്കേണ്ടതില്ല.

ചഹലിനു ശേഷം രണ്ടു പേസര്‍മാരായി വെറ്ററന്‍മാരായ മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും ടീമിന്റെ ഭാഗമാവുകയും ചെയ്യും. രണ്ടു പേരും ഇന്ത്യന്‍ ടീമിലക്കു ഇനിയൊരു രണ്ടാം വരവ് നടത്താനും സാധ്യമല്ല.

തഴയപ്പെട്ടേക്കാവൂന്നവരുടെ ഇന്ത്യന്‍ ലോകകപ്പ് 11

റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, ദേവ്ദത്ത് പടിക്കല്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സര്‍ഫറാസ് ഖാന്‍, റിങ്കു സിങ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചഹല്‍, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍.

Story first published: Sunday, June 14, 2026, 17:07 [IST]
Other articles published on Jun 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+