Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: സഞ്ജു ഇന്ത്യ വിടണം!! ഈ നന്ദികെട്ട ടീമിനായി ഇനി കളിക്കരുത്, ആരാധകരോഷം

ബ്രിസ്റ്റണ്‍: തോറ്റ്, തോറ്റ് മതിയായിട്ടും പാഠം പഠിക്കാതെ ടീ ഇന്ത്യ വീണ്ടും മണ്ടത്തരം ആവര്‍ത്തിക്കുകയാണ്. തുടര്‍ച്ചയായി മൂന്നം ടി20യിലും മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഒഴിവാക്കി ഇന്ത്യ വീണ്ടുമിറങ്ങി. ഏറെ നിര്‍ണാകമായ നാലാം ടി20യിലാണ് അദ്ദേഹത്തെ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും കോച്ച് ഗൗതം ഗംഭീറും അവഗണിച്ചത്.

ഷോക്കിങ്... സഞ്ജുവിന് അടുത്ത പണി വരുന്നു!! ഏഷ്യന്‍ ഗെയിംസിലും തെറിച്ചേക്കും? നീക്കങ്ങളിങ്ങനെ

ഷോക്കിങ്... സഞ്ജുവിന് അടുത്ത പണി വരുന്നു!! ഏഷ്യന്‍ ഗെയിംസിലും തെറിച്ചേക്കും? നീക്കങ്ങളിങ്ങനെ

തൊട്ടുമുമ്പത്തെ മാച്ചില്‍ 124 റണ്‍സിന്റെ റെക്കോര്‍ഡ് പരാജയം നേരിട്ടിട്ടും ബാറ്റിങ് ലൈനപ്പിലോ, ഓര്‍ഡറിലോ ഒരു മാറ്റവും വരുത്താന്‍ ടീം മാനേജ്‌മെന്റ് തയ്യാറായില്ല. സഞ്ജുവിനെ വീണ്ടും ഒഴിവാക്കിയതോടെ ആരാധകരോഷം ശക്തമായിരിക്കുകയാണ്. ഇനിയൊരു ടി20യിലും ഇന്ത്യ ജയിക്കരുതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും ആഞ്ഞടിച്ചത്.

SANJU SAMSON

കരിയര്‍ തീര്‍ന്നു

'ബാറ്റിങില്‍ ടീം പതറിയിട്ടും സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി തഴയപ്പെട്ടിരിക്കുകയാണ്. തെറ്റായ രാജ്യത്തിനാണോ അദ്ദേഹം ടി20 ലോകകപ്പ് നേടിത്തന്നതെന്നു തോന്നാറുണ്ട്'.

'ഇന്ത്യന്‍ ടീം ഇനി മുന്നോട്ട് ഒരു ടി20 മല്‍സരത്തില്‍ പോലും ജയിക്കരുതെന്നാണ് എല്ലാവരും ഇപ്പോള്‍ ആഗ്രഹിക്കുന്നത്. അതോടൊപ്പം ഗൗതം ഗംഭീര്‍ പരിശീലക സ്ഥാനത്തു നിന്നും പുറത്താക്കപ്പെടുകയും വേണം. അത്ര മാത്രം നന്ദികേടാണ് സഞ്ജു സാംസണിനോടു ടീം കാണിച്ചത്'.

'ഇന്ത്യയുടെ ഈ നന്ദി കെട്ട ടീമിനെ ഇംഗ്ലണ്ട് ഇനിയും നാണംകെടുത്തണം. കാരണം അവര്‍ അതു അര്‍ഹിക്കുന്നു. ശ്രേയസ് അയ്യരുടെ ഈ ടീം ജയിക്കുന്നത് കാണാന്‍ ആരും ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല'.

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

IND vs ZIM: സഞ്ജു- ജയ്‌സ്വാള്‍ ഓപ്പണിങ്!!! 4ല്‍ പാട്ടിദാര്‍, സൂര്യ നയിക്കും; വേണ്ടാത്തവരുടെ 11

'ബാറ്റിങും ബൗളിങുമില്ലാത്ത വാഷിങ്ടണ്‍ സുന്ദറും റണ്‍മെഷീന്‍ പ്രസിദ്ധ് കൃഷ്ണയും വരെ ഇന്ത്യക്കായി നാലാം ടി20യില്‍ കളിക്കാനിറങ്ങി. എന്നിട്ടും സഞ്ജു സാംസണിന് അവസരമില്ല, ഇതെന്ത് തീരുമാനമാണ്?'

'സഞ്ജു സാംസണ്‍ നിരന്തരം വഞ്ചിക്കപ്പെടുകയാണ്. അവര്‍ യുവതാരങ്ങള്‍ക്കു അവസരം നല്‍കാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ടി20 ലോകകപ്പ് വിജയം മറക്കാന്‍ പാടില്ല. സഞ്ജു സാംസണ്‍ കാരണം മാത്രമാണ് ഇന്ത്യ കിരീടം നേടിയത്. ഇല്ലെങ്കില്‍ സൂപ്പര്‍ എട്ടില്‍ തന്നെ ടീം പുറത്തായേനെ'.

SANJU SAMSON

' ഇന്ത്യ വിട്ട് മറ്റൊരു രാജ്യത്തിനായി കളിക്കുന്നതിനെ കുറിച്ച് സഞ്ജു സാംസണ്‍ ഇനിയെങ്കിലും ആലോചിക്കണം. ഇവിടെ തുടര്‍ന്നാല്‍ ഈ രീതിയില്‍ അവഗണനകള്‍ ഏറ്റുവാങ്ങി അദ്ദേഹത്തിന്റെ കരിയര്‍ അവസാനിക്കും. അയര്‍ലാന്‍ഡ് ടീം മുമ്പ് നല്‍കിയ ഓഫര്‍ സഞ്ജു സ്വീകരിക്കാതിരുന്നത് വലിയ മണ്ടത്തരമായിപ്പോയി'.

'സഞ്ജു സാംസണിന്റെ അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചെന്നു ഏറെക്കുറെ ഉറപ്പായി. ഇംഗ്ലണ്ടില്‍ ഇത്ര മാത്രം തിരിച്ചടികളുണ്ടായിട്ടും ഗൗതം ഗംഭീര്‍ പഠിച്ചില്ലേ? ശേഷിച്ച നാലു ടി20യിലെങ്കിലും സഞ്ജുവിനെ ഉറപ്പായും ഇറക്കേണ്ടതായിരുന്നു.

സിംബാബ്‌വെയുമായുള്ള അടുത്ത പരമ്പരയില്‍ അദ്ദേഹം ടീമില്‍ പോലുമില്ലെന്നത് ചേര്‍ത്ത് വായിക്കുമ്പോള്‍ ഇനിയൊരിക്കലും ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടേക്കില്ല'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

നാലാം ടി20യിലെ പ്ലെയിങ് 11

ഇന്ത്യ- അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.

ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്‌സ്, രെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടോങ്, ആദില്‍ റഷീദ്.

Story first published: Thursday, July 9, 2026, 22:51 [IST]
Other articles published on Jul 9, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+