
എന്നാല്‍ സമീപകാലത്തായി ബാറ്റിങ്ങില്‍ തിളങ്ങാന്‍ കോലിക്കായിട്ടില്ല. സെഞ്ച്വറി പ്രകടനം നടത്തിയിട്ട് രണ്ട് വര്‍ഷത്തിലേറെയായിരിക്കുന്നു. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളുമായി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചിരുന്ന കോലിക്ക് ഇപ്പോള്‍ പഴയ മികവ് കാട്ടാനാവുന്നില്ലെന്ന് തന്നെ പറയാം. പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഇക്കാലയളവില്‍ കോലിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്.
Also Read: IND vs SA: കാണിച്ചത് മണ്ടത്തരം! രാഹുലിന്റെ ക്യാപ്റ്റന്‍സിയിലെ പിഴവ് ചൂണ്ടിക്കാട്ടി നെഹ്‌റ

എന്നാല്‍ ഓസ്‌ട്രേലിയന്‍ സ്‌പോര്‍ട്‌സ് മാധ്യമങ്ങളിലൊന്നായ 7ക്രിക്കറ്റ് തങ്ങളുടെ ഔദ്യോഗിക പേജിലൂടെ കോലിയെ പരിഹസിച്ചതും അതിന് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസിം ജാഫര്‍ തകര്‍പ്പന്‍ മറുപടി നല്‍കിയതും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 2019ന് ശേഷമുള്ള ടെസ്റ്റ് ശരാശരിയില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ശരാശരി 38.63ഉും വിരാട് കോലിയുടേത് 37.17 എന്നുമാണെന്നത് ചിത്രം സഹിതം ഉള്‍പ്പെടുത്തിയാണ് ട്വിറ്റര്‍ പേജിലൂടെ 7 ക്രിക്കറ്റ് പോസ്റ്റ് ചെയ്തത്.
Also Read: IPL 2022: പഞ്ചാബിന് നിലനിര്‍ത്തലില്‍ പാളി, ശരിക്കും നിലനിര്‍ത്തേണ്ടിയിരുന്നത് ഈ മൂന്ന് പേരെ

ഇതിന് ജാഫറിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഏകദിന ശരാശരിയില്‍ നവദീപ് സൈനിയുടെ ശരാശരി 53.50 സ്റ്റീവ് സ്മിത്തിന്റേത് 43.34. ഇന്ത്യക്കായി കുറച്ച് മത്സരം മാത്രം കളിച്ചിട്ടുള്ള പേസ് ബൗളറായ സൈനിക്ക് ഓസ്‌ട്രേലിയയുടെ ഇതിഹാസ ബാറ്റ്‌സ്മാനെന്ന് വിശേഷിപ്പിക്കുന്ന സ്റ്റീവ് സ്മിത്തിനെക്കാള്‍ ശരാശരിയുണ്ടെന്നാണ് ജാഫര്‍ പരിഹാസരൂപേണെ തന്നെ തിരിച്ച് ട്വീറ്റ് ചെയ്തത്. എന്തായാലും ജാഫറിന്റെ തകര്‍പ്പന്‍ മറുപടി ഇതിനോടകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

ആഷസ് ടെസ്റ്റില്‍ ഉള്‍പ്പെടെ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം നടത്താന്‍ സ്റ്റാര്‍ക്കിനാവുന്നുണ്ട്. ഇതിനെ പ്രശംസിക്കാനായി ഇന്ത്യന്‍ നായകനെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചതാണ് ജാഫറിനെയും ആരാധകരെയും പ്രകോപിപ്പിച്ചത്. സിഡ്‌നിയില്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 60 പന്തില്‍ പുറത്താവാതെ 34 റണ്‍സാണ് സ്റ്റാര്‍ക്ക് നേടിയത്. ഈ പ്രകടനത്തിന് അദ്ദേഹത്തിന് വളരെയധികം പ്രശംസ ലഭിച്ചിരുന്നു.
Also Read: IND vs SA: മൂന്നാം ടെസ്റ്റില്‍ കോലി തിരിച്ചെത്തിയാല്‍ ആരെ ഒഴിവാക്കും? ഗംഭീറിന്റെ നിര്‍ദേശം ഇങ്ങനെ

മുന്‍ ഇന്ത്യന്‍ ഓപ്പണറായ ജാഫര്‍ ആഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസമാണ്. ഇന്ത്യ വേണ്ടത്ര അവസരം നല്‍കാതെ പാഴാക്കിക്കളഞ്ഞ പ്രതിഭകളിലൊരാളാണ് ജാഫര്‍. വിരമിച്ച ശേഷം പരിശീലകറോളില്‍ അദ്ദേഹം സജീവമാണ്. ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിച്ചെത്തുന്ന പോസ്റ്റുകളെയൊക്കെ അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ജാഫര്‍ മടികാട്ടാറില്ല. ഇന്ത്യന്‍ താരങ്ങളെ വിമര്‍ശിക്കുന്ന കാര്യത്തില്‍ ഇംഗ്ലണ്ട് മുന്‍ നായകന്‍ മൈക്കല്‍ വോണ്‍ മുന്‍പന്തിയില്‍ നില്‍ക്കാറുണ്ട്. ഇതിനൊക്കെ കുറിക്ക് കൊള്ളുന്ന മറുപടി ജാഫര്‍ കൊടുക്കാറുമുണ്ട്.
Also Read: ബുംറ കൂളാണ്, പക്ഷെ കലിപ്പായാല്‍ 'പിടിച്ചാല്‍ കിട്ടില്ല'!- ഇതാ മൂന്ന് സംഭവങ്ങള്‍

ജാഫര്‍-വോണ്‍ വാക് പോരാട്ടങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലെ ആരാധകരുടെ ഇഷ്ട വിഷയമാണ്. തന്റെ തന്ത്രങ്ങളും ഉപദേശങ്ങളുമെല്ലാം കോഡുകളിലൊളിപ്പിച്ചുള്ള ജാഫറിന്റെ പോസ്റ്റുകള്‍ക്കും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ രക്ഷകന്‍ തന്നെയാണ് വസിം ജാഫറെന്ന് പറയാം.
Also Read: ഓള്‍ടൈം ബെസ്റ്റ് 11നുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രോഹിത്തിനും ധോണിക്കും കോലിക്കും ഇടമില്ല

പരിക്കിനെത്തുടര്‍ന്ന് ജോഹാനസ്ബര്‍ഗ് ടെസ്റ്റില്‍ വിരാട് കോലി കളിച്ചില്ല. കെ എല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലിറങ്ങിയ ഇന്ത്യ ആദ്യമായി ഈ വേദിയില്‍ ടെസ്റ്റ് തോറ്റു. ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യ മുട്ടുമടക്കിയത്. കേപ്ടൗണിലേത് കോലിയുടെ 100ാം ടെസ്റ്റാണ്. സെഞ്ച്വറി കാത്തിരിപ്പ് അവസാനിപ്പിച്ച് ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയില്‍ കന്നി ടെസ്റ്റ് പരമ്പര നേടിക്കൊടുക്കാന്‍ കോലിക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.


Click it and Unblock the Notifications