IND vs SA: ഒന്ന് മിണ്ടാതിരി ഠാക്കൂറേ... 'നിങ്ങളെനിക്ക് ഹൃദയാഘാതമുണ്ടാക്കരുത്', ഇന്ത്യന്‍ ടീമിനോട് അംപയര്‍
ജോഹന്നാസ്ബര്‍ഗ്: ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് ജോഹന്നാസ്ബര്‍ഗില്‍ പുരോഗമിക്കുകയാണ്. ആവേശാന്ത്യത്തിലേക്കടുക്കുന്ന മത്സരത്തിന്റെ മൂന്നാം ദിനം വളരെ നാടകീയമായിരുന്നു. നിരവധി വാക്‌പോരാട്ടങ്ങള്‍ക്കാണ് മൂന്നാം ദിനം സാക്ഷ്യം വഹിച്ചത്. ആദ്യ മത്സരത്തിലെ തോല്‍വിയുടെ നിരാശ തീര്‍ക്കാനുറച്ചിറങ്ങിയ ആതിഥേയര്‍ ശക്തമായ പോരാട്ടം തന്നെയാണ് കാഴ്ചവെച്ചത്. ഇന്ത്യ ഇതുവരെ ടെസ്റ്റില്‍ തോല്‍ക്കാത്ത ജോഹന്നാസ്ബര്‍ഗില്‍ ഇത്തവണ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമല്ല. എട്ട് വിക്കറ്റ് കൈയിലിരിക്കെ 122 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടത്.

മൂന്നാം ദിനത്തില്‍ അപ് ഫീല്‍ഡര്‍ റാസി വാന്‍ ഡെര്‍ ഡൂസന്‍ റിഷഭ് പന്തിനെയും സ്ലെഡ്ജ് ചെയ്തതും യുവതാരം മാര്‍ക്കോ യാന്‍സണും ജസ്പ്രീത് ബുംറയും കൊമ്പുകോര്‍ത്തതുമെല്ലാം മത്സരത്തിന്റെ ആവേശം ഉയര്‍ത്തി. ഇതോടെ അംപയറുടെ ജോലിഭാരവും ഉയര്‍ന്നു. പ്രശ്‌നം രൂക്ഷമാവാതെ പിന്തിരിപ്പിക്കാനും തര്‍ക്കങ്ങള്‍ മധ്യസ്ഥത നിന്ന് പറഞ്ഞുതീര്‍ക്കാനുമെല്ലാം അംപയര്‍ തന്നെ ഇടപെടേണ്ടി വരും. കൂടാതെ താരങ്ങളുടെ ഉയര്‍ന്ന ശബ്ദത്തിലുള്ള അപ്പീലും കൂടിയാവുമ്പോള്‍ അംപയര്‍മാര്‍ നന്നായി ബുദ്ധിമുട്ടും.
Also Read: IND vs SA: 'ഇതിനെ ധീരതയെന്ന് വിളിക്കരുത്, മണ്ടത്തരമാണ് ചെയ്തത്', റിഷഭിനെതിരേ ഗൗതം ഗംഭീര്‍

ഇപ്പോഴിതാ മൂന്നാം ദിനത്തിനിടെ ഓണ്‍ ഫീല്‍ഡ് അംപയറായ മറെയ്‌സ് എറാസ്മസ് ഇന്ത്യന്‍ താരങ്ങളോട് പറഞ്ഞത് സ്റ്റംപ് മൈക്ക് ഒപ്പിയെടുത്തിരിക്കുകയാണ്. ഇതിന്റെ ഓഡിയോ ഇതിനോടകം വൈറലാണ്. നിങ്ങളിങ്ങനെ ശബ്ദത്തില്‍ അപ്പീല്‍ ചെയ്ത എനിക്ക് ഹൃദയാഘാതം ഉണ്ടാക്കരുതെന്നാണ് മരിയാസ് പറഞ്ഞത്. ദക്ഷിണാഫ്രിക്കയുടെ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ്ങിന്റെ 10ാം ഓവറിലാണ് സംഭവം. എയ്ഡന്‍ മാര്‍ക്രമിനെ ശര്‍ദുല്‍ ഠാക്കൂര്‍ ഈ ഓവറിലെ അവസാന പന്തിലാണ് പുറത്താക്കിയത്.
Also Read: IND vs SA: അവന്‍ കുട്ടിയല്ലേ, ബുംറയുടെ ഈ മുഖം ഇഷ്ടമല്ല, ജാന്‍സനുമായുള്ള ഉടക്കിനെക്കുറിച്ച് സഞ്ജയ്

പുറത്താക്കുന്നതിന് മുന്നെ ഇതേ ഓവറില്‍ രണ്ട് തവണയാണ് ശര്‍ദുല്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്തത്. അവസാന പന്തില്‍ ശര്‍ദുല്‍ വിക്കറ്റ് നേടിയത് ഇന്ത്യന്‍ താരങ്ങള്‍ ആഘോഷിച്ച് തിരികെ വരുമ്പോഴാണ് തമാശ രൂപേണെ മരിയാസ് ഇങ്ങനെ പറഞ്ഞത് .'ഓരോ ഓവറിലും നിങ്ങള്‍ ഇങ്ങനെ വലിയ ശബ്ദത്തോടെ നിങ്ങള്‍ അപ്പീല്‍ ചെയ്യുന്നത് എനിക്ക് ഹൃദയാഘാതമുണ്ടാക്കും' എന്ന മറെയ്‌സിന്റെ പ്രതികരണം സ്റ്റംപ് മൈക്കിലൂടെ പുറത്തെത്തിയതോടെ എല്ലാവരും അത് ഏറ്റെടുക്കുകയും ചെയ്തു.

ജോഹന്നാസ്ബര്‍ഗില്‍ ജയിക്കാനായാല്‍ ദക്ഷിണാഫ്രിക്കയില്‍ ആദ്യത്തെ ടെസ്റ്റ് പരമ്പരയെന്ന ചരിത്ര നേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ബോക്‌സിങ് ഡേ ടെസ്റ്റില്‍ 113 റണ്‍സിന്റെ ജയം നേടിയാണ് ഇന്ത്യ ഞെട്ടിച്ചത്. ആദ്യ മത്സരത്തിലൂടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ ലീഡെടുത്തു. ജോഹന്നാസ്ബര്‍ഗില്‍ വിരാട് കോലിയില്ലാതെ ഇറങ്ങിയ ഇന്ത്യക്ക് ബാറ്റിങ്ങില്‍ മികവ് കാട്ടാനായില്ല.
Also Read: IND vs SA: വീണ്ടും സിക്‌സര്‍, ഗാംഗുലിയുടെ സിക്‌സര്‍ റെക്കോര്‍ഡിനൊപ്പം ബുംറ!

ആദ്യ ഇന്നിങ്‌സില്‍ 202 റണ്‍സിന് ഇന്ത്യ ഓള്‍ഔട്ടായപ്പോള്‍ മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 229 റണ്‍സിനാണ് ഇന്ത്യ കൂടാരം കയറ്റിയത്. ശര്‍ദുല്‍ ഠാക്കൂറിന്റെ ഏഴ് വിക്കറ്റ് പ്രകടനമാണ് ടീമിന് കരുത്തായത്. രണ്ടാം ഇന്നിങ്‌സിലും ഇന്ത്യക്ക് ബാറ്റിങ് തകര്‍ച്ച നേരിട്ടു. 266 റണ്‍സിനാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ പുറത്തായത്. ഇതോടെ 240 റണ്‍സ് വിജയലക്ഷ്യം ആതിഥേയര്‍ക്ക് മുന്നില്‍.

മൂന്നാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 118 റണ്‍സെന്ന നിലയിലായിരുന്നു ദക്ഷിണാഫ്രിക്ക. എട്ട് വിക്കറ്റും രണ്ട് ദിവസവും ബാക്കി നില്‍ക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ 112 റണ്‍സാണ് വേണ്ടത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ അത്ഭുത പ്രകടനം നടത്താത്ത പക്ഷം ജയം ദക്ഷിണാഫ്രിക്കയ്ക്കാവാനാണ് സാധ്യത. നാലാം ദിനം മഴ പെയ്ത് മത്സരം തടസപ്പെട്ടിരിക്കുകയാണ്. ഇന്നത്തെ ദിവസം നഷ്ടപ്പെട്ടാലും അഞ്ചാം ദിനം ബാക്കിയുള്ളതിനാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് സമനിലപ്പേടിയുണ്ടാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications