നിലവിലെ ബെസ്റ്റ് ടി20 ബാറ്റ്‌സ്മാനാര്? ടോപ് ത്രീയെ തിരഞ്ഞെടുത്ത് വാട്‌സണ്‍, ഒരു ഇന്ത്യന്‍ താരം

ആധുനിക ക്രിക്കറ്റിലെ മികച്ച ടി20 ബാറ്റ്‌സ്മാന്‍ ആരാണെന്ന് ചോദിച്ചാല്‍ പലര്‍ക്കും ഉത്തരം പലതായിരിക്കും. ചിലര്‍ വലിയ ദൂരം സിക്‌സര്‍ പറത്താന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാനെ ഇഷ്ടപ്പെടുമ്പോള്‍ മറ്റ് ചിലര്‍ക്ക് മനോഹര ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള താരത്തെയാവും ഇഷ്ടമാവുക. ടി20യില്‍ ആക്രമിച്ച് കളിക്കുന്ന ബാറ്റ്‌സ്മാന്‍മാര്‍ക്കാണ് സ്ഥാനം. ഇതില്‍ നിന്ന് മികച്ചവനെ കണ്ടെത്തുക പ്രയാസമാണെന്ന് തന്നെ പറയാം. ഇപ്പോഴിതാ തന്റെ ഇഷ്ടപ്പെട്ട മൂന്ന് ടി20 ബാറ്റ്‌സ്മാന്‍മാരെ തിരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍.
പാകിസ്താന്റെ ബാബര്‍ അസം, ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍, ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് എന്നിവരെയാണ് വാട്‌സണ്‍ തന്റെ ഇഷ്ട ടി20 ബാറ്റ്‌സ്മാന്‍മാരായി തിരഞ്ഞെടുത്തത്. പാകിസ്താന്റെ നായകനാണ് ബാബര്‍ അസം. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും കസറുന്ന ബാബറാണ് ഏകദിന, ടി20 ഫോര്‍മാറ്റില്‍ നമ്പര്‍ വണ്‍ ബാറ്റ്‌സ്മാന്‍. വമ്പനടിക്കാരനെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും മനോഹര ഷോട്ടുകള്‍ കളിക്കാനും സ്ഥിരതയോടെ കളിക്കാനും പ്രതിഭയുള്ള താരമാണ് ബാബര്‍.

'നിലവിലെ ഒന്നാം നമ്പറാണ് ബാബര്‍. എങ്ങനെയാണ് ബൗളര്‍മാര്‍ക്ക് മുകളില്‍ ആധിപത്യം സ്ഥാപിക്കേണ്ടതെന്ന് അവന് നന്നായി അറിയാം. ലോകത്തിലെ ഏത് മികച്ച ബൗളര്‍മാര്‍ക്കെതിരേയും അവന്‍ നന്നായി കളിക്കുന്നു. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പിലും തിളങ്ങാന്‍ അവന് സാധിക്കും. ഓസീസ് സാഹചര്യത്തിനോട് യോജിക്കുന്ന സാങ്കേതിക മികവാണ് ബാബര്‍. അവസാന ടി20 ലോകകപ്പില്‍ ഡേവിഡ് വാര്‍ണറാണ് ടൂര്‍ണമെന്റിലെ താരമായത്. ഇത്തവണ അവന്റെ തട്ടകത്തിലേക്കെത്തുമ്പോള്‍ അവന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാവും'- വാട്‌സണ്‍ പറഞ്ഞു.
Asia Cup: ഹര്‍ദിക്കിന്റെ മാറ്റത്തിന് കാരണം മകള്‍!, കൂടുതല്‍ പക്വത വന്നു, ചൂണ്ടിക്കാട്ടി നെഹ്‌റ

ഇന്ത്യയുടെ വിരാട് കോലിയേയും രോഹിത് ശര്‍മയേയുമെല്ലാം തഴഞ്ഞ വാട്‌സണ്‍ മികച്ച താരമായി സൂര്യകുമാര്‍ യാദവിനെയാണ് തിരഞ്ഞെടുത്തത്. 'അവിസ്മരണീയമായ രീതിയില്‍ ബാറ്റ് ചെയ്യുന്നവനാണ് സൂര്യകുമാര്‍. എന്നാല്‍ ഓസ്‌ട്രേലിയന്‍ ടി20 ലോകകപ്പില്‍ കെ എല്‍ രാഹുല്‍ ഇന്ത്യക്കായി തിളങ്ങിയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല. രാഹുലിന്റെ ശൈലി ഓസീസ് സാഹചര്യത്തില്‍ തിളങ്ങാന്‍ സാധിക്കുന്ന തരത്തിലാണ്'-വാട്‌സണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍ നിലവില്‍ ടീമിന്റെ പരിമിത ഓവര്‍ നായകനാണ്. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കുന്നത് ബട്‌ലറാണ്. ഇതിനോടകം മികച്ച ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. 'അവസാന ഐപിഎല്ലില്‍ അവന്റെ ബാറ്റിങ് വെടിക്കെട്ട് നമ്മളെല്ലാം കണ്ടതാണ്. നാല് സെഞ്ച്വറിയാണ് നേടിയത്. വിരാട് കോലി മാത്രമാണ് അതിന് മുമ്പ് ആ നേട്ടം സ്വന്തമാക്കിയത്. അവന്‍ ഫോമിലേക്കെത്തിയാല്‍ പുറത്താക്കാന്‍ വളരെ പ്രയാസമുള്ള ബാറ്റ്‌സ്മാനാണ്. വലിയ പ്രതിഭയുള്ള ബാറ്റ്‌സ്മാനെപ്പോലും എളുപ്പത്തില്‍ എവിടേക്കും സിക്‌സര്‍ പറത്താന്‍ ബട്‌ലറിന് സാധിക്കും'-വാട്‌സണ്‍ പറഞ്ഞു.
ASIA CUP: കോലി തിരിച്ചുവരും, പക്ഷെ ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക, കപില്‍ ദേവ് പറയുന്നു

ഇത്തവണ ടി20 ലോകകപ്പിന് ഓസ്‌ട്രേലിയയാണ് വേദിയാവുന്നത്. അവസാനമായി യുഎഇയില്‍ ടി20 ലോകകപ്പ് നടന്നപ്പോള്‍ കിരീടം നേടിയത് ഓസ്‌ട്രേലിയയായിരുന്നു. അതുകൊണ്ട് തന്നെ ഓസീസിന്റെ തട്ടകത്തിലേക്ക് ടി20 ലോകകപ്പ് എത്തുമ്പോള്‍ ഇത്തവണ കപ്പടിക്കാന്‍ കൂടുതല്‍ സാധ്യതയുള്ള ടീമും അവര്‍ തന്നെയാണ്. എന്നാല്‍ ഇംഗ്ലണ്ട്, പാകിസ്താന്‍, ഇന്ത്യ, ന്യൂസീലന്‍ഡ് എന്നിവരെല്ലാം ഓസ്‌ട്രേലിയക്ക് വലിയ വെല്ലുവിളി ഉയര്‍ത്തും.
ഓസ്‌ട്രേലിയയിലെ സാഹചര്യം പേസിന് അനുകൂലമാണ്. അതുകൊണ്ട് തന്നെ മികച്ച പേസ് കരുത്തോടെയാവും എല്ലാ ടീമുകളും ഇറങ്ങുക. ബൗണ്‍സിനെയും വേഗത്തെയും തുണക്കുന്ന പിച്ചില്‍ ഏഷ്യന്‍ രാജ്യങ്ങള്‍ പ്രയാസപ്പെടും. ഇന്ത്യ കരുത്തരാണെങ്കിലും ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനം കാത്തിരുന്ന് തന്നെ കണ്ടറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications