For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup: ഇന്ത്യന്‍ താരങ്ങളുടെ മുട്ടിടിക്കും, അഞ്ച് ബൗളര്‍മാര്‍ വലിയ ഭീഷണി!, അറിയാം

രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി മികച്ച താരനിരയുമായി ഇറങ്ങുന്ന ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണുള്ളത്

1

ടി20 ലോകകപ്പിനായുള്ള അവസാന ഘട്ട പടയൊരുക്കത്തിലേക്ക് ടീമുകളെല്ലാം കടന്നിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാന ലോകകപ്പാണ് ഓസ്‌ട്രേലിയയില്‍ നടക്കാന്‍ പോകുന്നത്. ഏഷ്യാ കപ്പില്‍ നാണംകെട്ട് തോറ്റ ഇന്ത്യക്ക് ഇത്തവണത്തെ ടി20 ലോകകപ്പില്‍ മികവ് കാട്ടേണ്ടത് അഭിമാന പ്രശ്‌നമാണെന്ന് പറയാം. രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കി മികച്ച താരനിരയുമായി ഇറങ്ങുന്ന ഇന്ത്യക്ക് വലിയ പ്രതീക്ഷകളാണുള്ളത്.

ഇന്ത്യയെ സംബന്ധിച്ച താരക്ഷാമമില്ല. ഫോമാണ് പ്രശ്‌നം. സൂപ്പര്‍ താരങ്ങളില്‍ മിക്കവര്‍ക്കും ഏഷ്യാ കപ്പില്‍ മികവ് കാട്ടാനായിരുന്നില്ല. ഇത് ഇന്ത്യക്ക് തിരിച്ചടിയാവുകയും ചെയ്തിരുന്നു. ടി20 ലോകകപ്പില്‍ പിഴവുകള്‍ തിരുത്തി ഇന്ത്യ ഇറങ്ങുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്നാല്‍ പേരുകേട്ട ഇന്ത്യന്‍ ബാറ്റിങ് നിരക്ക് ഭീഷണി ഉയര്‍ത്താന്‍ ചില ബൗളര്‍മാര്‍ എതിര്‍ ടീമുകളിലുണ്ട്. ഇതിലെ പ്രധാന അഞ്ച് ബൗളര്‍മാര്‍ ആരൊക്കെയാണെന്ന് നോക്കാം.

മിച്ചല്‍ സ്റ്റാര്‍ക്ക്

മിച്ചല്‍ സ്റ്റാര്‍ക്ക്

ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യക്ക് വലിയ തലവേദന ഉയര്‍ത്താന്‍ സാധ്യതയുള്ള ബൗളര്‍മാരിലൊരാള്‍. ഇടം കൈയന്‍ പേസര്‍മാരെ നേരിടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പൊതുവേയൊരു പ്രശ്‌നമുണ്ട്. അതുകൊണ്ട് തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് വലിയ വെല്ലുവിളിയാവും. 140 പ്ലസ് വേഗത്തോടൊപ്പം നന്നായി യോര്‍ക്കറുകളുമെറിയുന്ന പേസറാണ് സ്റ്റാര്‍ക്ക്. ഓസീസ് സാഹചര്യത്തില്‍ അനുഭസമ്പന്നനായ സ്റ്റാര്‍ക്ക് പവര്‍പ്ലേയില്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ താരങ്ങളെ വിറപ്പിക്കാന്‍ കെല്‍പ്പുള്ളവനാണ്. 51 ടി20യില്‍ നിന്ന് 7.55 ഇക്കോണമിയില്‍ 63 വിക്കറ്റാണ് സ്റ്റാര്‍ക്കിന്റെ പേരിലുള്ളത്.

സൂപ്പര്‍ താരങ്ങള്‍, പക്ഷെ ഇതുവരെ ഏകദിന ലോകകപ്പ് കളിച്ചിട്ടില്ല!, ഇന്ത്യയുടെ അഞ്ച് പേര്‍

ട്രന്റ് ബോള്‍ട്ട്

ട്രന്റ് ബോള്‍ട്ട്

ന്യൂസീലന്‍ഡിന്റെ ഇടം കൈയന്‍ സൂപ്പര്‍ പേസര്‍ ട്രന്റ് ബോള്‍ട്ടും ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കെല്‍പ്പുള്ളവനാണ്. ബോള്‍ട്ട് അതിവേഗം കൊണ്ട് വിക്കറ്റ് വീഴ്ത്തുന്നവനല്ല. നല്ല സ്വിങ്ങും പന്തിലെ വേഗ നിയന്ത്രണംകൊണ്ടും വിക്കറ്റ് വീഴ്ത്തുന്ന ബോള്‍ട്ട് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ ഭീഷണിയാണ്. ഐപിഎല്ലിലൂടെ ഇന്ത്യന്‍ താരങ്ങളെ നന്നായി അറിയാവുന്ന താരമാണ് ബോള്‍ട്ട്. ഇന്ത്യന്‍ താരങ്ങളുടെ ദൗര്‍ബല്യം നന്നായി അറിയാവുന്ന ബോള്‍ട്ടിന്റെ സ്വിങ് ബൗളുകള്‍ രോഹിത്തിനും കെ എല്‍ രാഹുലിനും ഓപ്പണിങ്ങില്‍ വലിയ ഭീഷണിയാണെന്ന് പറയാം.

ഷഹീന്‍ അഫ്രീദി

ഷഹീന്‍ അഫ്രീദി

പാകിസ്താന്റെ ഇടം കൈയന്‍ സൂപ്പര്‍ പേസര്‍ ഷഹീന്‍ അഫ്രീദിയേയും ഇന്ത്യ ഭയപ്പെടണം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയെ കരയിപ്പിക്കാന്‍ ഷഹീനായിരുന്നു. ഏഷ്യാ കപ്പില്‍ പരിക്കിനെത്തുടര്‍ന്ന് ഷഹീന് കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ടി20 ലോകകപ്പില്‍ അദ്ദേഹം തിരിച്ചെത്തും. ഇടം കൈയന്‍ പേസര്‍ക്ക് നല്ല വേഗവും സ്വിങ്ങും ലൈനും ലെങ്തുമെല്ലാമുണ്ട്. തന്റെ ഉയരക്കൂടുതലിനെ നന്നായി മുതലാക്കി പന്തെറിയുന്നവനാണ് ഷഹീന്‍. ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ ഷഹീന് മാനസികമായി മുന്‍തൂക്കമുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ വിറപ്പിക്കാന്‍ ഷഹീന് സാധിച്ചേക്കും. 40 ടി20യില്‍ നിന്ന് 7.76 ഇക്കോണമിയില്‍ 47 വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയിട്ടുള്ളത്.

റാഷിദ് ഖാന്‍

റാഷിദ് ഖാന്‍

ഇന്ത്യക്ക് തലവേദന ഉയര്‍ത്താന്‍ കഴിവുള്ള മറ്റൊരു ബൗളര്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനാണ്. സൂപ്പര്‍ സ്പിന്നര്‍ ഇന്ത്യക്ക് മാത്രമല്ല എല്ലാ എതിരാളികള്‍ക്കും വലിയ ഭീഷണിയാണ്. അത്ര എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കാത്ത ബൗളിങ് ശൈലിയാണ് റാഷിദ് ഖാന്റേത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ഗൂഗ്ലി ബാറ്റ്‌സ്മാനെ വട്ടം കറക്കുമെന്നുറപ്പ്. ഇന്ത്യക്ക് റാഷിദ് ഖാന്റെ സ്പിന്‍ മികവ് ഭീഷണിയാണെന്ന് പറയാം. ഐപിഎല്ലിലൂടെ ഇന്ത്യന്‍ താരങ്ങള്‍ക്കെതിരേ പന്തെറിഞ്ഞ് അനുഭവസമ്പത്തും റാഷിദ് ഖാന് അവകാശപ്പെടാനാവും. മധ്യ ഓവറുകളില്‍ വലിയ അപകടം സൃഷ്ടിക്കാന്‍ കഴിവുള്ളവനാണ് റാഷിദ് ഖാന്‍.

T20 World Cup: ഇന്ത്യ കാട്ടിയത് സാഹസം, ആ തെറ്റ് വലിയ തിരിച്ചടിയാവും, ചൂണ്ടിക്കാട്ടി ജോണ്‍സണ്‍

വനിന്‍ഡു ഹസരങ്ക

വനിന്‍ഡു ഹസരങ്ക

ശ്രീലങ്കന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരങ്ക ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്താന്‍ കഴിവുള്ള താരമാണ്. ആധുനിക ക്രിക്കറ്റിലെ മികച്ച ടി20 സ്പിന്നര്‍മാരിലൊരാളാണ് വനിന്‍ഡു ഹസരങ്ക. റണ്‍സ് വിട്ടുകൊടുക്കാന്‍ മടിക്കാട്ടി വിക്കറ്റ് നേടാന്‍ കഴിവുള്ള താരമാണ് അദ്ദേഹം. 44 ടി20യില്‍ നിന്ന് 6.73 ഇക്കോണമിയില്‍ 71 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. ഐപിഎല്ലിലും കളിച്ച് അനുഭവസമ്പത്തുള്ള താരമാണ് ഹസരങ്ക. ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ക്ക് താരം വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

Story first published: Sunday, September 18, 2022, 8:42 [IST]
Other articles published on Sep 18, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+