വിരാട് കോലി, ജോ റൂട്ട്, കെയ്ന്‍ വില്യംസന്‍, ആരാണ് മികച്ച ക്യാപ്റ്റന്‍? തിരഞ്ഞെടുത്ത് സല്‍മാന്‍ ബട്ട്
കറാച്ചി: ആധുനിക ക്രിക്കറ്റിലെ ഇതിഹാസ ബാറ്റ്‌സ്മാന്‍മാരെ ഫാബുലസ് ഫോര്‍ വിശേഷണം ചാര്‍ത്തിയാണ് ആരാധകര്‍ വാഴ്ത്തുന്നത്. വിരാട് കോലി,സ്റ്റീവ് സ്മിത്ത്,കെയ്ന്‍ വില്യംസന്‍,ജോ റൂട്ട് എന്നിവരാണ് ഫാബുലസ് ഫോറില്‍ ഉള്‍പ്പെടുന്ന താരങ്ങള്‍. ഫാബുലസ് ഫോറിലെ സ്റ്റീവ് സ്മിത്തൊഴികെ മറ്റെല്ലാവരും ക്യാപ്റ്റന്മാരാണ്. സ്മിത്ത് ക്യാപ്റ്റനായിരുന്നെങ്കിലും പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് നായകസ്ഥാനം ഒഴിയുകയായിരുന്നു.

ഇവരെല്ലാം ബാറ്റ്‌സ്മാന്മാരെന്ന നിലയില്‍ ഒന്നിനൊന്ന് മെച്ചമാണ്. ക്രിക്കറ്റിന്റെ ഏറ്റവും മനോഹരമായ ടെസ്റ്റ് ഫോര്‍മാറ്റില്‍ മികച്ച റെക്കോഡുള്ളവരാണ് ഇവരെല്ലാവരും. ഇവരില്‍ ആരാണ് മികച്ച ബാറ്റ്‌സ്മാനെന്നും ക്യാപ്റ്റനെന്നും പറയുക പ്രയാസമാണ്. കാരണം ഇവരെല്ലാം ഓരോ രീതിയില്‍ മികവ് കാട്ടുന്നവരാണ്. ഇപ്പോഴിതാ മുന്‍ പാകിസ്താന്‍ ഓപ്പണര്‍ സല്‍മാന്‍ ബട്ട് കോലി,വില്യംസന്‍,റൂട്ട് എന്നിവരില്‍ ഏറ്റവും മികച്ച നായകന്‍ ആരാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ്.
Also Read: IND vs NZ Test: കിവീസിനെ കറക്കി വീഴ്ത്താന്‍ അശ്വിന്‍, കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളിതാ

ഒരു ആരാധകന്റെ ചോദ്യത്തിന് മറുപടിയായാണ് സല്‍മാന്‍ ബട്ട് ഇതിന് ഉത്തരം നല്‍കിയത്. 'കെയ്ന്‍ വില്യംസനാണ് മികച്ച നായകനെന്നാണ് കരുതുന്നത്. ജോ റൂട്ടും വിരാട് കോലിയും മികച്ച നായകന്മാരാണ്. അവരുടെ ടീമുകളെ നന്നായി നയിക്കുന്നുമുണ്ട്. എന്നാല്‍ ആകെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ കെയ്ന്‍ വില്യംസനാണ് മികച്ച നായകനെന്നാണ് എനിക്ക് തോന്നുന്നത്'-സല്‍മാന്‍ ബട്ട് പറഞ്ഞു.
Also Read: IND vs NZ: ഇന്ത്യക്കു വന്‍ ഷോക്ക്, ടെസ്റ്റ് പരമ്പരയ്ക്കു രാഹുല്‍ ഇല്ല!- പുതിയ ഓപ്പണിങ് ജോടി

മൂന്ന് ഫോര്‍മാറ്റിലും ന്യൂസീലന്‍ഡിന്റെ നായകസ്ഥാനത്ത് വില്യംസനാണ്. 2019ലെ ഏകദിന ലോകകപ്പില്‍ ന്യൂസീലന്‍ഡിനെ ഫൈനലിലെത്തിക്കാനും പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് ന്യൂസീലന്‍ഡിനെ കിരീടം ചൂടിപ്പിക്കാനും 2021ലെ ടി20 ലോകകപ്പില്‍ ടീമിനെ ഫൈനലിലെത്തിക്കാനും വില്യംസനായി. തുടര്‍ച്ചയായി മൂന്ന് ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ന്യൂസീലന്‍ഡിനെ എത്തിക്കാന്‍ വില്യംസനായി എന്നതാണ് ശ്രദ്ധേയമായ കാര്യം.
Also Read: IND vs NZ Test: ഇനി ടെസ്റ്റ് ആവേശം, ആരാധകര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കളിക്കണക്കുകളിതാ

22 ടെസ്റ്റ് മത്സരങ്ങളില്‍ ന്യൂസീലന്‍ഡിനെ ജയിപ്പിക്കാന്‍ വില്യംസനായി. എട്ട് തവണയാണ് തോറ്റത്. വിരാട് കോലി 65 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചപ്പോള്‍ 38 ജയമാണ് നേടിയത്. 16 മത്സരത്തില്‍ തോറ്റു. ജോ റൂട്ട് ക്യാപ്റ്റനെന്ന നിലയില്‍ വലിയ മികവ് കാട്ടുന്നില്ലെന്നതാണ് വസ്തുത. റൂട്ടിന്റെ ബാറ്റിങ് മികവില്‍ ആര്‍ക്കും സംശയങ്ങളില്ലെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം ഇനിയും മികവ് കാട്ടേണ്ടിയിരിക്കുന്നു. വരാനിരിക്കുന്ന ആഷസ് ടെസ്റ്റിലും കൂടി തോറ്റാല്‍ റൂട്ടിനെ ഇംഗ്ലണ്ട് നായകസ്ഥാനത്ത് നിന്ന് നീക്കാനും സാധ്യതകളേറെ. 56 മത്സരത്തില്‍ നിന്ന് 48.21 മാത്രമാണ് റൂട്ടിന്റെ വിജയ ശതമാനം.
Also Read: 2021 സീസണില്‍ ഒരു മത്സരം പോലും കളിച്ചില്ല, മെഗാ ലേലത്തില്‍ കോടികള്‍ വാരിയേക്കും, അഞ്ച് താരങ്ങള്‍

ഇന്ത്യന്‍ ടി20 ക്യാപ്റ്റന്‍ രോഹിത് ശര്‍മയെപ്പോലെ ഭംഗിയുള്ള ഷോട്ടുകള്‍ കളിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു താരമാരാണെന്ന ആരാധകന്റെ ചോദ്യത്തിന് ബട്ടിന്റെ പ്രതികരണം ബാബര്‍ ആസം എന്നായിരുന്നു. രണ്ട് താരങ്ങളും വ്യത്യസ്തമായ രീതിയില്‍ ഭംഗിയുള്ള ഷോട്ടുകള്‍ കളിക്കുന്നവരാണെന്നും ബട്ട് പറഞ്ഞു. ബാബര്‍ അല്‍പ്പം കൂടി ക്ലാസിക് ഷോട്ടുകള്‍ കളിക്കുന്ന താരമാണ്. രോഹിത് ശര്‍മ പുള്‍ ഷോട്ടുകളുടെ മാസ്റ്ററാണ്. ടെസ്റ്റിലായാല്‍പ്പോലും ഷോട്ട് ബോളുകള്‍ ലഭിച്ചാല്‍ രോഹിത് പുള്‍ ഷോട്ടിന് ശ്രമിക്കാറുണ്ട്.
Also Read: ധോണിയുടെ ഉപദേശം സഹായിച്ചു- റണ്‍ചേസില്‍ ഹീറോയായ ഷാരൂഖ് പറയുന്നു

രോഹിത് ആക്രമണ ശൈലിയെ ഇഷ്ടപ്പെടുന്ന താരമാണ്. ബൗണ്ടറികളെക്കാള്‍ കൂടുതല്‍ സിക്‌സുകള്‍ നേടാന്‍ ശ്രമിക്കുന്ന താരമായതിനാലാണ് രോഹിത്തിനെ ഹിറ്റ്മാനെന്ന് ആരാധകര്‍ വിളിക്കുന്നത്. ബാബര്‍ കൂടുതലും ബൗണ്ടറികളിലൂടെയാണ് സ്‌കോര്‍ ഉയര്‍ത്തുന്നത്. ബാബറിന്റെ കവര്‍ ഡ്രൈവിന് വളരെ ആരാധകരാണുള്ളത്. പലപ്പോഴും വിരാട് കോലിയുടെ കവര്‍ െൈഡ്രവുകളോട് പോലും സാമ്യപ്പെടുത്തുന്നത്രെ മനോഹരമായി കവര്‍ ഡ്രൈവ് കളിക്കാന്‍ ബാബറിന് സാധിക്കാറുണ്ട്. പാകിസ്താന്‍ ക്രിക്കറ്റിലെ ഭാവി ഇതിഹാസമാണ് ബാബര്‍ ആസമെന്ന കാര്യത്തില്‍ സംശയമില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications