Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

SA20 League: പണം വാരി ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മുംബൈക്കൊപ്പം ഗംഭീര നിര, ടീമുകളെ അറിയാം

1

സൗത്താഫ്രിക്ക 20 ലീഗിന്റെ താരലേലത്തിന്റെ ആദ്യ ദിനത്തില്‍ നേട്ടമുണ്ടാക്കി ട്രിസ്റ്റന്‍ സ്റ്റബ്‌സ്. സണ്‍െൈറസേഴ്‌സ് ഈസ്റ്റേണ്‍ കേപ് 9.2 മില്യണിനാണ് സ്റ്റബ്‌സിനെ സ്വന്തമാക്കിയത്. മാര്‍ക്കോ യാന്‍സനും റില്ലി റൗസോയുമാണ് 6 മില്യണ്‍ പിന്നിട്ട മറ്റ് താരങ്ങള്‍. വാശിയേറിയ ലേലം തന്നെയാണ് നടന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഉടമസ്ഥതയിലുള്ള ജോബര്‍ഗ് സൂപ്പര്‍ കിങ്‌സാണ് കൂടുതല്‍ താരങ്ങളെ സ്വന്തമാക്കിയത്. 13 താരങ്ങളെ അവര്‍ സ്വന്തമാക്കിയപ്പോള്‍ ഇതില്‍ ഏഴ് പേരും വിദേശ താരങ്ങളാണ്. 6.07 മില്യനാണ് ശേഷിക്കുന്ന തുക.

ഐപിഎല്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന്റെ ടീമായ എംഐ കേപ് ടൗണ്‍ 10 താരങ്ങളെ സ്വന്തമാക്കിയപ്പോള്‍ ഇതില്‍ മൂന്ന് വിദേശികള്‍. സൂപ്പര്‍ താരങ്ങളെ ഒപ്പം കൂട്ടിയ എംഐയുടെ പേഴ്‌സില്‍ 4.63 മില്യണാണ് ശേഷിക്കുന്നത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ടീമായ ഡര്‍ബന്‍സ് സൂപ്പര്‍ ജയ്ന്റ്‌സ് അഞ്ച് വിദേശ താരങ്ങളെ ഉള്‍പ്പെടെ 12 താരങ്ങളെയാണ് സ്വന്തമാക്കിയത്. 4.43 മില്യണാണ് പേഴ്‌സില്‍ ശേഷിക്കുന്നത്.

1

രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥതയിലുള്ള പാള്‍ റോയല്‍സ് 3 വിദേശ താരങ്ങളെ ഉള്‍പ്പെടെ 9 താരങ്ങളെയാണ് ഒപ്പം കൂട്ടിയത്. 6.74 മില്യനാണ് ശേഷിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രിട്ടോറിയ ക്യാപിറ്റല്‍സ് നാല് വിദേശ താരങ്ങളെ ഉള്‍പ്പെടെ 11 പേരെ സ്വന്തമാക്കി. 6.43 മില്യനാണ് അവരുടെ പേഴ്‌സില്‍ ശേഷിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമകളുടെ സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ് 2 വിദേശ താരങ്ങള്‍ ഉള്‍പ്പെടെ 9 പേരെയും സ്വന്തമാക്കി. 3.93 മില്യനാണ് ശേഷിക്കുന്ന തുക.

ടീമുകള്‍ ഇങ്ങനെ- സണ്‍റൈസേഴ്‌സ് ഈസ്റ്റേണ്‍ കേപ്-ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ജോര്‍ദാന്‍ കോബ്‌സ്, എയ്ഡന്‍ മാര്‍ക്രം, മാസന്‍ ക്രേണി, ജുനൈദ് ദാവൂദ്, ഒട്ടിനില്‍ ബാര്‍ട്ട്മാന്‍, മാര്‍ക്കോ ജാന്‍സന്‍, സിസാന്‍ഡ മഗാല, ജോണ്‍ ജോണ്‍ സ്മൂട്ട്‌സ്

'അവനെ ഔട്ട് ഓഫ് ഫോമായി കണ്ടിട്ടില്ല', ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റ്‌സ്മാനെ പ്രശംസിച്ച് നരെയ്ന്‍

2

ജോഹന്നാസ്ബര്‍ഗ് സൂപ്പര്‍ കിങ്‌സ്-ജെന്നിമാന്‍ മലാന്‍, റീസ ഹെന്‍ഡ്രിക്ക്‌സ്, ഹാരി ബ്രൂക്ക്, കെയ്ല്‍ വെറീനി, ലൂയിസ് ഡു പ്ലോയ്, ഫഫ് ഡുപ്ലെസിസ്, അല്‍സാരി ജോസഫ്, ലിസാഡ് വില്യംസ്, മഹേഷ് തീക്ഷണം, ജെറാള്‍ഡ്് കോട്‌സി, ജോര്‍ജ് കാര്‍ട്ടന്‍, ലെവിസ് ഗ്രിഗറി, റൊമാരിയോ ഷിഫേര്‍ഡ്.

എംഐ കേപ് ടൗണ്‍- റാസി വാന്‍ഡെര്‍ ഡൂസന്‍, റയാന്‍ റിക്കല്‍ട്ടന്‍, ഡെവാള്‍ഡ് ബ്രെവിസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്, കഗിസോ റബാഡ, ജോര്‍ജ് ലിന്‍ഡി, ഡുവാന്‍ ജാന്‍സന്‍, റാഷിദ് ഖാന്‍, ലിയാം ലിവിങ്‌സ്റ്റണ്‍, സാം കറെന്‍.

IND vs AUS: ഹിറ്റ്മാനെ മറികടക്കാന്‍ കോലി, കാത്തിരിക്കുന്നത് വമ്പന്‍ നേട്ടം!, ആര് നേടും?

3

പാള്‍ റോയല്‍സ്-ജേസന്‍ റോയ്, ഡാനി വിലാസ്, ജോസ് ബട്‌ലര്‍, ഡേവിഡ് മില്ലര്‍, തബ്രൈസ് ഷംസി, ലൂങ്കി എന്‍ഗിഡി, ബിജോന്‍ ഫോര്‍ട്യൂന്‍, ഒബെഡ് മക്കോയി, കോര്‍ബിന്‍ ബോഷ്

ഡര്‍ബന്‍ സൂപ്പര്‍ ജയ്ന്റ്‌സ്- ഹെന്‍ റിച്ച് ക്ലാസന്‍, ക്വിന്റന്‍ ഡീകോക്ക്, കെയ്ല്‍ അബോട്ട്, ജൂനിയര്‍ ഡാല, ദില്‍ഷന്‍ മധുശന്‍ക, റീസി ടോപ്ലി, പ്രിനീലന്‍ സുബ്രെയ്ന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയസ്, കേശവ് മഹാരാജ്, കീമോ പോള്‍, ജേസന്‍ ഹോള്‍ഡര്‍, കെയ്ല്‍ മെയേഴ്‌സ്.

Story first published: Monday, September 19, 2022, 23:14 [IST]
Other articles published on Sep 19, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+