2021ലെ മികച്ച ടെസ്റ്റ് 11നുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ, കരുണരത്‌ന നയിക്കും, നാല് ഇന്ത്യന്‍ താരങ്ങള്‍
സിഡ്‌നി: 2021 വിടപറയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. നിരവധി ആവേശകരമായ മത്സരങ്ങള്‍ കണ്ട വര്‍ഷമാണിത്. കോവിഡിന്റെ പ്രതിസന്ധികള്‍ക്ക് ശേഷം കളിക്കളം ഉണര്‍ന്ന വര്‍ഷമായതിനാല്‍ത്തന്നെ ഒട്ടുമിക്ക പ്രമുഖ ടൂര്‍ണമെന്റുകളും നടത്താന്‍ ഇത്തവണ സാധിച്ചു. നിരവധി യുവ പ്രതിഭകളുടെ മികച്ച പ്രകടനവും ഈ വര്‍ഷം കണ്ടു. ടെസ്റ്റില്‍ ഇന്ത്യ കുതിപ്പ് തുടര്‍ന്ന വര്‍ഷം കൂടിയാണിത്. വിദേശ പര്യടനങ്ങളിലെല്ലാം ഇന്ത്യന്‍ നിര വലിയ നേട്ടമുണ്ടാക്കി.

2021 കടന്ന് പോകാനൊരുങ്ങവെ ഈ വര്‍ഷത്തെ മികച്ച ടെസ്റ്റ് 11ന്‍ തിരഞ്ഞെടുത്തിരിക്കുകയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഈ വര്‍ഷത്തെ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ്. ഓപ്പണര്‍മാരായി ഇന്ത്യയുടെ രോഹിത് ശര്‍മയും ശ്രീലങ്കയുടെ ദിമുത് കരുണരത്‌നയേയുമാണ് പരിഗണിച്ചത്. പരിമിത ഓപ്പണറെന്ന നിലയില്‍ രോഹിത് ശര്‍മ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ചിട്ടുള്ളതാണെങ്കിലും ടെസ്റ്റില്‍ അദ്ദേഹം സ്ഥാനം ഉൗട്ടിയുറപ്പിച്ചത് ഈ വര്‍ഷമാണ്. ഇംഗ്ലണ്ടിലടക്കം തിളങ്ങിയതോടെ വിദേശ പര്യടനത്തിലും തനിക്ക് തിളങ്ങാന്‍ കഴിയുമെന്ന് രോഹിത്തിന് തെളിയിക്കാനായി. 11 മത്സരത്തില്‍ നിന്ന് 906 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
Also Read: 2021ലെ ഇന്ത്യയുടെ 'ഹീറോ' രോഹിത് ശര്‍മ, റണ്‍വേട്ടയില്‍ കോലിയെ കടത്തിവെട്ടി, തിരിച്ചുവരുമോ?

കരുണരത്‌നയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ ടെസ്റ്റ് 11ന്റെ നായകന്‍. ഇടം കൈയനായ താരം സ്ഥിരതകൊണ്ടാണ് അത്ഭുതപ്പെടുത്തുന്നത്. ഏഴ് മത്സരത്തില്‍ നിന്ന് 69.38 ശരാശരിയില്‍ 902 റണ്‍സാണ് അദ്ദേഹം ഈ വര്‍ഷം ടെസ്റ്റില്‍ നേടിയത്. ഇതില്‍ നാല് സെഞ്ച്വറിയും മൂന്ന് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഓസ്‌ട്രേലിയയുടെ മാര്‍നസ് ലാബ്യുഷെയ്‌നാണ് മൂന്നാം നമ്പറില്‍. സ്റ്റീവ് സ്മിത്തിനെ കടത്തിവെട്ടുന്ന പ്രകടനം നടത്തിയ അദ്ദേഹം അഞ്ച് മത്സരത്തില്‍ നിന്ന് നേടിയത് 526 റണ്‍സാണ്. ഇതില്‍ രണ്ട് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
Also Read: ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ചരിത്ര വിജയവും ഇന്ത്യയെ തുണച്ചില്ല! പുതിയ പോയിന്റ് പട്ടിക പുറത്ത്

ജോ റൂട്ടാണ് നാലാം നമ്പറില്‍. നായകനെന്ന നിലയില്‍ മികവ് കാട്ടാനായില്ലെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ താരം മിടുക്കുകാട്ടി. 15 മത്സരത്തില്‍ നിന്ന് 1708 റണ്‍സാണ് റൂട്ട് നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. അഞ്ചാം നമ്പറില്‍ പാകിസ്താന്റെ ഫവാദ ആലമാണുള്ളത്. ഒമ്പത് മത്സരത്തില്‍ നിന്ന് 570 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
Also Read: IND vs SA: 'ആശാന്മാരെ മലര്‍ത്തിയടിച്ച് കെ എല്‍ രാഹുല്‍', ദ്രാവിഡിന്റെയും സച്ചിന്റെയും റെക്കോഡിനൊപ്പം

റിഷഭ് പന്താണ് ആറാമന്‍. ടീമിന്റെ വിക്കറ്റ് കീപ്പറും റിഷഭാണ്. വിദേശ പര്യടനങ്ങളിലടക്കം ഗംഭീര പ്രകടനം നടത്തി താരം മികവ് കാട്ടിയിട്ടുണ്ട്. ഇന്ത്യ രണ്ടാം ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയപ്പോള്‍ ശ്രദ്ധേയമായത് റിഷഭിന്റെ പ്രകടനമാണ്. 12 മത്സരത്തില്‍ നിന്ന് 748 റണ്‍സാണ് ഈ വര്‍ഷം താരം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
Also Read: അണ്ടര്‍ 19 ഏഷ്യാ കപ്പ്: കപ്പിനരികെ ഇന്ത്യ, ബംഗ്ലാദേശിനെ തകര്‍ത്ത് ഫൈനലില്‍

ആര്‍ അശ്വിനാണ് ഏഴാം നമ്പറില്‍. സ്പിന്നുകൊണ്ട് വിസ്മയം തീര്‍ത്ത അശ്വിന്‍ ബാറ്റിങ്ങിലും തിളങ്ങി. ഒമ്പത് മത്സരത്തില്‍ നിന്ന് 54 വിക്കറ്റാണ് അശ്വിന്‍ വീഴ്ത്തിയത്. ഒരു സെഞ്ച്വറി ഉള്‍പ്പെടെ 355 റണ്‍സ് നേടാനും അശ്വിന് സാധിച്ചു. ന്യൂസീലന്‍ഡ് പേസ് ഓള്‍റൗണ്ടര്‍ കെയ്ല്‍ ജാമിസനാണ് എട്ടാം നമ്പറില്‍. അഞ്ച് മത്സരത്തില്‍ നിന്ന് 27 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്.
Also Read: IND vs SA: പിടിച്ചുകെട്ടാല്‍ 'എതിരാളികളില്ല', ഇത് കോലിയുടെ പട, ഗാബ, ഓവല്‍, ഇപ്പോഴിതാ സെഞ്ച്വൂറിയനും

ഒമ്പതാമന്‍ ഇന്ത്യയുടെ അക്ഷര്‍ പട്ടേലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ അരങ്ങേറിയ താരം മൂന്ന് മത്സര പരമ്പരയിലൂടെ നേടിയത് 27 വിക്കറ്റാണ്. അഞ്ച് തവണ അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ 36 വിക്കറ്റാണ് അക്ഷര്‍ പട്ടേല്‍ ഈ വര്‍ഷം നേടിയത്. 10ാം നമ്പറില്‍ പാകിസ്താന്റെ ഹസന്‍ അലിക്കാണ് അവസരം. എട്ട് മത്സരത്തില്‍ നിന്ന് 41 വിക്കറ്റാണ് ഹസന്‍ അലി വീഴ്ത്തിയത്. 11ാമന്‍ പാക് പേസര്‍ ഷഹീന്‍ അഫ്രീദിയാണ്. 9 മത്സരത്തില്‍ നിന്ന് 47 വിക്കറ്റാണ് അദ്ദേഹം സ്വന്തമാക്കിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications