
കോവിഡിന്റെ ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ അധികം പരമ്പരകള്‍ ഈ വര്‍ഷം നടന്നില്ല. ഇന്ത്യയുടെ ടെസ്റ്റ് നായകന്‍ വിരാട് കോലിക്ക് പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഈ വര്‍ഷം സാധിച്ചില്ല. എന്നാല്‍ 2010 മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കോലിയുടെ കുത്തകയായിത്തന്നെ ഈ റെക്കോഡ് പട്ടികയെ വിശേഷിപ്പിക്കാം. 2010ല്‍ വീരേന്ദര്‍ സെവാഗ് 1868 റണ്‍സ് നേടി ഈ റെക്കോഡില്‍ തലപ്പത്തെത്തി. 2011ലാണ് വിരാട് കോലി ആദ്യമായി ഈ നേട്ടത്തിലെത്തുന്നത്. 1644 റണ്‍സാണ് അദ്ദേഹം നേടിയത്.
Also Read: ടെയ്‌ലര്‍ കളി മതിയാക്കുന്നു, പാഡഴിക്കുന്നത് കിവികളുടെ ഓള്‍ടൈം റണ്‍വേട്ടക്കാരന്‍

2012,2013,2014 വര്‍ഷങ്ങളിലും ഈ നേട്ടം കോലിക്ക് നിലനിര്‍ത്താനായി. തുടര്‍ച്ചയായി നാല് വര്‍ഷം ഒരു ടീമിന്റെ ഒരു വര്‍ഷത്തെ ടോപ് സ്‌കോററായി ഇരിക്കുകയെന്നത് എളുപ്പമല്ല. 2012ല്‍ 2186 റണ്‍സാണ് കോവി വാരിക്കൂട്ടിയത്. 2013ല്‍ 1913ലൊതുങ്ങിയപ്പോള്‍ ഇതിന്റെ വാശിതീര്‍ത്ത് 2014ല്‍ 2286 റണ്‍സാണ് കോലി സ്വന്തമാക്കിയത്. 2015ല്‍ കോലിയെ മറികടന്ന് അജിന്‍ക്യ രഹാനെ ഈ പട്ടികയില്‍ തലപ്പത്തേക്കെത്തി. 1352 റണ്‍സാണ് രഹാനെ നേടിയത്. എന്നാല്‍ 2016ല്‍ ഇത് തിരിച്ചുപിടിക്കാന്‍ കകോലിക്കായി.
Also Read: 2023ല്‍ രോഹിത്തിന് എളുപ്പമാവില്ല, ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

കോലി നിറഞ്ഞാടിയ 2016ല്‍ 2595 റണ്‍സാണ് അദ്ദേഹം നേടിയത്. 2017ല്‍ കൂടുതല്‍ ആക്രമിച്ച് കളിച്ച കോലി 2818 റണ്‍സാണ് അടിച്ചെടുത്തത്. 2018ലും ഈ സ്ഥാനം കോലി മറ്റാര്‍ക്കും വിട്ടുകൊടുത്തില്ല. 2735 റണ്‍സാണ് അദ്ദേഹം നേടിയത്. 2019ല്‍ 2455 റണ്‍സ് നേടി ഒന്നാം സ്ഥാനം കോലി നിലനിര്‍ത്തി. 2020ല്‍ കോവിഡ് കാരണം വിരലിലെണ്ണാവുന്ന മത്സരങ്ങള്‍ മാത്രമാണ് നടന്നത്. 847 റണ്‍സുമായി കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോററായത്.
Also Read: IND vs SA: 'കോലി ഓഫ് സൈഡ് ഷോട്ടുകള്‍ കളിക്കണം', വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണച്ച് വിക്രം റാത്തോര്‍

എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിലേറെയായി കോലിയുടെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. 757 ദിവസമായി കോലിയുടെ അവസാന ടെസ്റ്റ് പ്രകടനം കണ്ടിട്ട്. ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളോടെ വിസ്മയിപ്പിച്ച കോലി ഇന്ന് സെഞ്ച്വറി നേടാനായി കൊതിക്കുന്നു. 2019ല്‍ ഏഴ് സെഞ്ച്വറികളോടെ നിറഞ്ഞാടിയ കോലിക്ക് 2020ലും 2021ലും സെഞ്ച്വറി നേടാനായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍ സെഞ്ച്വറിയില്ലാതെ 60 ഇന്നിങ്‌സുകള്‍ കോലി പിന്നിട്ടിരിക്കുകയാണ്. അടുത്ത വര്‍ഷമെങ്കിലും കോലിയുടെ സെഞ്ച്വറി കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Also Read: രഞ്ജി ട്രോഫി: 'ഇന്ത്യക്ക് വേണ്ട, യു പിക്ക് വേണം', ഉത്തര്‍ പ്രദേശിനെ കുല്‍ദീപ് യാദവ് നയിക്കും

പരിമിത ഓവറിലെ നായകസ്ഥാനം നഷ്ടമായതോടെ കോലിക്ക് കൂടുതല്‍ സമ്മര്‍ദ്ദമില്ലാതെ കളിക്കാനാവും. നിലവില്‍ ടെസ്റ്റ് ടീമിന്റെ പ്രകടനം അതി ഗംഭീരമായതിനാല്‍ വലിയ ആത്മവിശ്വാസം കോലിക്കുണ്ടാവും. ടെസ്റ്റ് നായകനെന്ന നിലയില്‍ കോലി ചരിത്ര റെക്കോഡുകളാണ് വെട്ടിപ്പിടിക്കുന്നത് പ്രത്യേകിച്ച് വിദേശ പര്യടനങ്ങളില്‍.

അതേ സമയം രോഹിത്തിന് മുന്നില്‍ വെല്ലുവിളികളേറെയാണ്. രണ്ട് ലോകകപ്പുകള്‍ മുന്നില്‍ക്കണ്ടാണ് രോഹിത്തിനെ ഇന്ത്യ നായകസ്ഥാനത്തേക്കെത്തിച്ചത്. അതുകൊണ്ട് തന്നെ വലിയ സമ്മര്‍ദ്ദമുണ്ടാവും. രോഹിത്തിന്റെ ബാറ്റിങ് പ്രകടനം വരുന്ന വര്‍ഷങ്ങളിലെല്ലാം എങ്ങനെയാവുമെന്നത് കണ്ടറിയണം. നിലവില്‍ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ് രോഹിത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര നഷ്ടമായ രോഹിത് ഏകദിന പരമ്പരക്ക് മുമ്പ് തിരിച്ചെത്താനുള്ള തീവ്ര ശ്രമത്തിലാണ്.


Click it and Unblock the Notifications