
രണ്ട് ഇന്നിങ്‌സിലും ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ വിക്കറ്റും വീഴ്ത്താന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കായി. എന്നാല്‍ മത്സരത്തിലെ താരമായത് ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെ എല്‍ രാഹുലാണ്. ആദ്യ ഇന്നിങ്‌സിലെ സെഞ്ച്വറി പ്രകടനമാണ് രാഹുലിനെ ഈ നേട്ടത്തിലെത്തിച്ചത്. 260 പന്തുകള്‍ നേരിട്ട് 17 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ രാഹുല്‍ നേടിയ 123 റണ്‍സാണ് ഇന്ത്യയുടെ വിധി മാറ്റിയെഴുതിയത്. മായങ്ക് അഗര്‍വാളും (60) ഗംഭീര പ്രകടനമാണ് നടത്തിയത്. കളിയിലെ താരത്തിനുള്ള പുരസ്‌കാരം നേടിയതോടെ മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ ബാറ്റ്‌സ്മാനും നിലവിലെ ഇന്ത്യയുടെ പരിശീലകനുമായ രാഹുല്‍ ദ്രാവിഡിനൊപ്പമെത്താന്‍ കെ എല്‍ രാഹുലിനായിരിക്കുകയാണ്.
Also Read: 2023ല്‍ രോഹിത്തിന് എളുപ്പമാവില്ല, ഇന്ത്യക്ക് മുന്നില്‍ വലിയ വെല്ലുവിളി, ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

സെന രാജ്യങ്ങളില്‍ ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ തവണ മാന്‍ ഓഫ് ദി മാച്ച് എന്ന നേട്ടത്തിലാണ് കെ എല്‍ രാഹുല്‍ ദ്രാവിഡിനൊപ്പമെത്തിയത്. രണ്ട് പേരും രണ്ട് തവണ വീതമാണ് ഈ നേട്ടം സ്വന്തമാക്കിയത്. രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കെ രാഹുലിന് ഈ റെക്കോഡില്‍ തലപ്പത്തെത്താനുള്ള അവസരമുണ്ട്. ഓപ്പണറായി ഇറങ്ങി ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് സെഞ്ച്വറി നേടിയ രണ്ടാമത്തെ മാത്രം താരമാണ് രാഹുല്‍. ഇതിന് മുമ്പ് വസിം ജാഫറിന് മാത്രമാണ് ഈ നേട്ടത്തിലെത്താനായത്.
Also Read: 'ഗെയ്ല്‍, അഫ്രീദി, വോണ്‍... ', ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട ക്രിക്കറ്റ് താരങ്ങളെ പരിചയപ്പെടാം

സെന രാജ്യങ്ങളില്‍ ഇന്ത്യ ജയിച്ച മത്സരങ്ങളില്‍ കൂടുതല്‍ സെഞ്ച്വറിയെന്ന റെക്കോഡിന്റെ പട്ടികയില്‍ തലപ്പത്തുള്ളവര്‍ക്കൊപ്പമെത്താന്‍ രാഹുലിനായി. ദിലീപ് വെങ്‌സര്‍ക്കാര്‍,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,രാഹുല്‍ ദ്രാവിഡ്,സുനില്‍ ഗവാസ്‌കര്‍,അജിന്‍ക്യ രഹാനെ,ചേതേശ്വര്‍ പുജാര എന്നിവരെല്ലാം രണ്ട് തവണ വീതമാണ് ഈ നേട്ടത്തിലുള്ളത്. ഏറെ നാള്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമിന് പുറത്തുനിന്ന രാഹുല്‍ തിരിച്ചുവരവില്‍ മിന്നിക്കുകയാണ്.
Also Read: IND vs SA: 'കോലി ഓഫ് സൈഡ് ഷോട്ടുകള്‍ കളിക്കണം', വിമര്‍ശനങ്ങള്‍ക്കിടെ പിന്തുണച്ച് വിക്രം റാത്തോര്‍

നായകനെന്ന നിലയില്‍ വിരാട് കോലിക്കും നേട്ടങ്ങളേറെ. സെന രാജ്യങ്ങളില്‍ കൂടുതല്‍ ജയം നേടുകയും 100ലധികം റണ്‍സ് നേടുകയും ചെയ്ത ഏഷ്യന്‍ നായകനെന്ന റെക്കോഡ് കോലി ഊട്ടിയുറപ്പിച്ചു. ഇത് അഞ്ചാം തവണയാണ് സെന രാജ്യത്ത് കോലി ഇന്ത്യയെ വിജയിപ്പിക്കുന്നത്. ഈ മൈതാനങ്ങളിലെല്ലാം 100ലധികം റണ്‍സും കോലിയുടെ പേരിലുണ്ട്. രണ്ടാം സ്ഥാനത്തുള്ള വസീം അക്രമവും മഹേല ജയവര്‍ധനയും രണ്ട് ജയങ്ങള്‍ വീതമാണ് നേടിയത്.
Also Read: രഞ്ജി ട്രോഫി: 'ഇന്ത്യക്ക് വേണ്ട, യു പിക്ക് വേണം', ഉത്തര്‍ പ്രദേശിനെ കുല്‍ദീപ് യാദവ് നയിക്കും

സെന രാജ്യത്ത് ഇന്ത്യയുടെ നായകനെന്ന നിലയില്‍ വിരാട് കോലി നേടുന്ന ഏഴാമത്തെ ജയമാണിത്. ധോണിയും ഗാംഗുലിയും ദ്രാവിഡും ക്യാപ്റ്റന്മാരായുള്ള ആകെ ജയങ്ങള്‍ 7 മാത്രമാണ്. ഇതില്‍ നിന്ന് തന്നെ കോലിയുടെ മികവ് വ്യക്തം. ഇന്ത്യക്ക് ഇതുവരെ പരമ്പര നേടാനാവാത്ത വേദിയെന്ന ചീത്തപ്പേര് ഓസ്‌ട്രേലിയയില്‍ മായ്ക്കാന്‍ ഇന്ത്യക്കായിരുന്നു. ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. സെഞ്ച്വൂറിയനില്‍ ജയം നേടിയതിനാല്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെയാണ്. ചരിത്രം തിരുത്തി ദക്ഷിണാഫ്രിക്കയില്‍ പരമ്പര പിടിക്കാന്‍ ഇന്ത്യക്കാവുമോയെന്നാണ് ഇനി അറിയേണ്ടത്.

ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനത്തില്‍ വിശ്വാസം ഏറെയാണെങ്കിലും ബാറ്റിങ് നിര കൂടുതല്‍ മെച്ചപ്പെടേണ്ടതായുണ്ട്. കെ എല്‍ രാഹുലിന് എപ്പോഴും രക്ഷകനാവാന്‍ സാധിക്കാത്തതിനാല്‍ കോലി,രഹാനെ,പുജാര എന്നീ സീനിയര്‍ താരങ്ങള്‍ ബാറ്റുകൊണ്ട് കൂടുതല്‍ മികവ് കാട്ടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്.


Click it and Unblock the Notifications











