Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്: ചരിത്ര വിജയവും ഇന്ത്യയെ തുണച്ചില്ല! പുതിയ പോയിന്റ് പട്ടിക പുറത്ത്

സൗത്താഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ അവിസ്മരണീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 113 റണ്‍സിന് വിരാട് കോലിയും സംഘവും ആതിഥേരം നിഷ്പ്രഭരാക്കി. സൗത്താഫ്രിക്കയുടെ ഭാഗ്യവേദി കൂടിയായ സെഞ്ചൂറിയനില്‍ ഇതാദ്യമായിട്ടാണ് ഒരു ഏഷ്യന്‍ ടീം വിജയക്കൊടി നാട്ടിയത്. അതുകൊണ്ടു തന്നെ ഈ വിജയത്തിന് തിളക്കവും കൂടുതലാണ്.

ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ രണ്ടാം സീസണില്‍ ഇന്ത്യയുടെ മൂന്നാമത്തെ പരമ്പര കൂടിയാണ് സൗത്താഫ്രിക്കയ്‌ക്കെതിരേയുള്ളത്. നേരത്തേ ഇംഗ്ലണ്ട്, നിലവിലെ ജേതാക്കളായ ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയായിരുന്നു ഇന്ത്യയുടെ കഴിഞ്ഞ പരമ്പരകള്‍.

1

ഇന്ത്യയും സൗത്താഫ്രിക്കയും തമ്മിലുള്ള സെഞ്ചൂറിയന്‍ ടെസ്റ്റിനു ശേഷം ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റൈ പുതിയ പോയിന്റെ പട്ടിക ഐസിസി പുറത്തുവിട്ടിരിക്കുകയാണ്. ചരിത്ര വിജയം കൊയ്തിട്ടും ഇന്ത്യക്കു പോയിന്റ് പട്ടികയില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നത് ആരാധകരെ നിരാശരാക്കും.
പോയിന്റ് പട്ടികയില്‍ ഇന്ത്യ നാലാംസ്ഥാണുള്ളത്. 64.28 ശതമാനമാണ് ഇന്ത്യയുടെ ശരാശരി. ആകെ ലഭിച്ച പോയിന്റമല്ല മറിച്ച് കളിച്ച ടെസ്റ്റുകളില്‍ നേടിയ വിജയത്തിന്റെ ശരാശരിയാണ് ഐസിസി പരിഗണിക്കുന്നത്. ഇതാണ് ഇന്ത്യക്കു വിനയായത്. 54 പോയിന്റ് നിലവില്‍ ഇന്ത്യക്കുണ്ട്. മറ്റു ടീമുകള്‍ക്കൊന്നും 40 പോയിന്റ് പോലുമില്ല. ഏഴു ടെസ്റ്റുകള്‍ കളിച്ച ഇന്ത്യ നാലെണ്ണത്തില്‍ വിജയം നേടി. രണ്ടെണ്ണത്തില്‍ തോല്‍വിയറിഞ്ഞപ്പോള്‍ ഒന്ന് സമനിലയില്‍ കലാശിക്കുകയും ചെയ്തു.

2

100 ശരാശരിയുള്ള ഓസ്‌ട്രേലിയയാണ് പോയിന്റ് പട്ടികയില്‍ തലപ്പത്ത്. കളിച്ച മൂന്നു ടെസ്റ്റുകളിലും വിജയിച്ചതാണ് ഓസീസിന് തുണയായത്. ഇപ്പോള്‍ നടക്കുന്ന ആഷസ് പരമ്പരയില്‍ ഇംഗ്ലണ്ടിനെതിരേയാണ് ഓസീസ് ഹാട്രിക്ക് വിജയം കൊയ്തത്. ശ്രീലങ്കയുടെയും ശരാശരി 100 ശതമാനമാണ്. പക്ഷെ അവര്‍ കളിച്ചത് രണ്ടു ടെസ്റ്റുകളാണ്. ഇതാണ് അവരെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനക്കാരാക്കിയത്. മൂന്നാമത് പാകിസ്താനാണ്. 75 ആണ് പാകിസ്താന്റെ പോയിന്റ് ശരാശരി. നാലു ടെസ്റ്റുകളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച അവര്‍ ഒന്നില്‍ മാത്രമേ തോല്‍വിയറിഞ്ഞിട്ടുള്ളൂ.

3

ഇന്ത്യ കഴിഞ്ഞാല്‍ ലോക ചാംപ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ നില്‍ക്കുന്ന ടീമുകള്‍ വെസ്റ്റ് ഇന്‍ഡീസ് (25%), ന്യൂസിലാന്‍ഡ് (16%), ഇംഗ്ലണ്ട് (7.14%), സൗത്താഫ്രിക്ക (0), ബംഗ്ലാദേശ് (0) എന്നിവരാണ്. വെസ്റ്റ് ഇന്‍ഡീസ് നാലു ടെസ്റ്റുകളാണ് ഈ സീസണില്‍ കളിച്ചത്. ഇവയില്‍ ഒന്നില്‍ ജയം നേടിയപ്പോള്‍ ബാക്കിയുള്ള മൂന്നിലും തോല്‍വിയേറ്റുവാങ്ങി. ന്യൂസിലാന്‍ഡാവട്ടെ കളിച്ച രണ്ടു ടെസ്റ്റുകളില്‍ ഒന്നില്‍ സമനില വഴങ്ങിയപ്പോള്‍ മറ്റൊന്നില്‍ തോല്‍ക്കുകയും ചെയ്തു. ഇന്ത്യക്കെതിരേയായിരുന്നു കിവീസ് രണ്ടു ടെസ്റ്റുകളുടെ പരമ്പര കളിച്ചത്. ഇംഗ്ലണ്ട് കളിച്ചത് ഏഴു ടെസ്റ്റുകളായിരുന്നു. അഞ്ചിലും പരാജയപ്പെട്ട അവര്‍ ഓരോ ടെസ്റ്റില്‍ വീതം ജയിക്കുകയും തോല്‍ക്കുകയും ചെയ്തു. സൗത്താഫ്രിക്ക കളിച്ച ഒരു ടെസ്റ്റിലും ബംഗ്ലാദേശ് രണ്ടു ടെസ്റ്റുകളിലും പരാജയം രുചിച്ചു.

ബൗളിങ് മികവില്‍ ഇന്ത്യ

ബൗളിങ് മികവില്‍ ഇന്ത്യ

സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ബൗളര്‍മാരുടെ മികവിലാണ് സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യ 113 റണ്‍സിന്റെ മിന്നുന്ന വിജയം സ്വന്തമാക്കിയത്. രണ്ടിന്നിങ്‌സുകളിലും സൗത്താഫ്രിക്കയെ 200 റണ്‍സ് തികയ്ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 305 റണ്‍സിന്റെ റെക്കോര്‍ഡ് വിജയലക്ഷ്യമാണ് സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. പക്ഷെ ഇന്ത്യന്‍ പേസാക്രമണത്തിനു മുന്നില്‍ സൗത്താഫ്രിക്കയ്ക്കു പിടിച്ചുനില്‍ക്കാനായില്ല. പക്ഷെ 191 റണ്‍സിന് സൗത്താഫ്രിക്ക കൂട്ടാരം കയറി.

മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത സ്റ്റാര്‍ പേസ് ജോടികളായ ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ചേര്‍ന്നാണ് ആതിഥേയരെ തകര്‍ത്തത്. ഇരുവരും മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് സിറാാജിനും ആര്‍ അശ്വിനും രണ്ടു വിക്കറ്റ് വീതം ലഭിച്ചു. ജയത്തോടെ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. രണ്ടാം ടെസ്റ്റിനു തിങ്കളാഴ്ച തുടക്കമാവും.

Story first published: Thursday, December 30, 2021, 19:50 [IST]
Other articles published on Dec 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+