Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഈ രണ്ട് പേരും 'മിന്നലാണ്', ഇന്ത്യയുടെ രണ്ട് ഭാവി നായകന്മാരെ തിരഞ്ഞെടുത്ത് രവി ശാസ്ത്രി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ താരക്ഷാമമെന്നത് ഏറെക്കാലമായി കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. ആഭ്യന്തര ക്രിക്കറ്റും ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും ശക്തമായി തുടരുന്നതോടെ ഓരോ വര്‍ഷവും നിരവധി പ്രതിഭകളാണ് മികവ് കാട്ടി വളര്‍ന്നുവരുന്നത്. നിലവിലെ ഇന്ത്യന്‍ ടീമിലെ പല കണ്ടെത്തലുകളും ഐപിഎല്ലിലൂടെയാണ്. ആഭ്യന്തര ക്രിക്കറ്റിലൂടെ വളരുന്നവരില്‍ പലരും ഇന്ത്യയുടെ ടെസ്റ്റ് ടീമിലേക്കാണെത്താറ്.

1

നിലവിലെ ഇന്ത്യന്‍ ടീമിന്റെ നായക പദവി വിരാട് കോലി,രോഹിത് ശര്‍മ എന്നിവരുടെ കൈകളില്‍ ഭദ്രമാണ്. കോലി ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ പരിമിത ഓവര്‍ നായകസ്ഥാനം രോഹിത്തിന്റെ കൈകളിലാണ്. വൈസ് ക്യാപ്റ്റനായി കെ എല്‍ രാഹുലാണുള്ളത്. ടെസ്റ്റില്‍ രോഹിത്തും വൈസ് ക്യാപ്റ്റനാവും. ഇപ്പോഴിതാ ഇന്ത്യയെ ഭാവിയില്‍ നയിക്കാന്‍ കെല്‍പ്പുള്ള രണ്ട് താരങ്ങള്‍ ആരൊക്കെയാണെന്ന് തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ പരിശീലകനായ രവി ശാസ്ത്രി.

Also Read: ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് പൊളിക്കും! മുംബൈയില്‍ ഞാനതു കണ്ടതാണ്- പുകഴ്ത്തി ബോള്‍ട്ട്

2

കെ എല്‍ രാഹുലിനെയും ശ്രേയസ് അയ്യരേയുമാണ് രവിശാസ്ത്രി ഭാവി നായകന്മാരായി തിരഞ്ഞെടുത്തത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനും നിലവിലെ ഡല്‍ഹി ക്യാപിറ്റല്‍സ് നായകനുമായ റിഷഭ് പന്തിനെ രവി ശാസ്ത്രി ഭാവി നായകന്മാരുടെ പട്ടികയിലേക്ക് പരിഗണിച്ചില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. 'രാഹുല്‍ ദ്രാവിഡിന് തന്റെ ജോലി എന്താണെന്ന് നന്നായി അറിയാം. എല്ലാവരോടും ആസ്വദിച്ച് കളിക്കാന്‍ പറയുന്ന വ്യക്തിയാണ് ദ്രാവിഡ്. കെ എല്‍ രാഹുല്‍,ശ്രേയസ് അയ്യര്‍ എന്നിവര്‍ നല്ല നേതൃത്വ ഗുണമുള്ള താരങ്ങളാണ്. പ്രത്യേകിച്ച് വെള്ളബോള്‍ ക്രിക്കറ്റില്‍'-രവി ശാസ്ത്രി ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ പറഞ്ഞു.

Also Read: 'എപ്പോഴും ആ ടീമിനൊപ്പം കളിക്കാനാണ് ആഗ്രഹിക്കുന്നത്', ഇഷ്ട ടീമിനെ തിരഞ്ഞെടുത്ത് ശുബ്മാന്‍ ഗില്‍

2

കെ എല്‍ രാഹുല്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്നു. എന്നാല്‍ പഞ്ചാബിനൊപ്പം നായകനെന്ന നിലയില്‍ വലിയ മികവ് കാട്ടാന്‍ രാഹുലിനായിരുന്നില്ല. അവസാന സീസണോടെ പഞ്ചാബ് വിട്ട രാഹുല്‍ വരുന്ന സീസണില്‍ ലഖ്‌നൗ ടീമിന്റെ നായകനായേക്കുമെന്നാണ് വിവരം. ഇന്ത്യയുടെ പരിമിത ഓവര്‍ വൈസ് ക്യാപ്റ്റനും രാഹുലാണ്. രോഹിത് ശര്‍മ കളം ഒഴിയുമ്പോള്‍ രാഹുല്‍ ഇന്ത്യയുടെ നായകനാവാനാണ് സാധ്യത. രോഹിത്തിന്റെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും രാഹുലാണ്.

Also Read: ഹാര്‍ദിക്കിന് ഒരു ഫോര്‍മാറ്റ് പോലും കളിക്കാനാവില്ല!, ആരാധകരെ ഞെട്ടിച്ച് മുന്‍ പാക് ക്യാപ്റ്റന്‍

4

ശ്രേയസ് അയ്യര്‍ ഇന്ത്യ എ ടീമിനെ നയിച്ച് മികവ് തെളിയിച്ച നായകനാണ്. ഐപിഎല്ലില്‍ രണ്ട് സീസണില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ നയിച്ചു. ഒരു സീസണില്‍ പ്ലേ ഓഫിലെത്തിക്കാനും ഒരു സീസണില്‍ ഫൈനലിലെത്തിക്കാനും അദ്ദേഹത്തിനായി. എന്നാല്‍ അവസാന സീസണില്‍ ഡല്‍ഹിയെ നയിച്ചത് റിഷഭായിരുന്നു. ഇതോടെ റിഷഭിനെ നിലനിര്‍ത്തി ശ്രേയസിനെ ഡല്‍ഹി ഒഴിവാക്കി.

Also Read: '23 വര്‍ഷ കരിയറിന് വിട', എല്ലാത്തരം ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഹര്‍ഭജന്‍ സിങ്

5

ശ്രേയസ് മൂന്ന് ഫോര്‍മാറ്റിലേക്കും ഇന്ത്യ പരിഗണിക്കുന്ന താരമാണെങ്കിലും നിലവില്‍ പരിമിത ഓവര്‍ ടീമിന്റെ പ്ലേയിങ് 11ന് പുറത്താണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യരെക്കാള്‍ കൂടുതല്‍ സൂര്യകുമാര്‍ യാദവിനെയാണ് ഇന്ത്യ പരിഗണിക്കുന്നത്. വലിയ കാത്തിരിപ്പിന് ശേഷം ഇക്കഴിഞ്ഞ ന്യൂസീലന്‍ഡ് പരമ്പരയിലൂടെ ശ്രേയസ് ഇന്ത്യയുടെ ടെസ്റ്റ് ടീമിലും അരങ്ങേറ്റം കുറിച്ചിരുന്നു. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമിലും ശ്രേയസ് ഉള്‍പ്പെട്ടിട്ടുണ്ട്.

Also Read: ക്രിക്കറ്റ് പ്രേമികള്‍ക്കു ക്രിസ്മസ് സമ്മാനം, വീണ്ടുമൊരു ഇന്ത്യ- പാക് ത്രില്ലര്‍! കണക്കുതീര്‍ക്കുമോ?

6

ഇന്ത്യയെ സംബന്ധിച്ചും രാഹുല്‍ ദ്രാവിഡിനെ സംബന്ധിച്ചും നിര്‍ണ്ണായക പരമ്പരയായി ദക്ഷിണാഫ്രിക്കന്‍ പര്യടനം മാറിയിരിക്കുകയാണ്. രവി ശാസ്ത്രിക്ക് കീഴില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീം വിദേശ പര്യടനങ്ങളില്‍ ചരിത്രം സൃഷ്ടിച്ചിരുന്നു. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയപ്പോള്‍ ഇംഗ്ലണ്ടിലും ടീം ഗംഭീര പ്രകടനം കാഴ്ചവെച്ചുരുന്നു.

Also Read: 1983ലെ ലോകകപ്പ് വിജയത്തിനു ശേഷം ഞങ്ങള്‍ ഭക്ഷണം കിട്ടാതെ ഉറങ്ങി!- വെളിപ്പെടുത്തലുമായി കപില്‍

7


അതുകൊണ്ട് തന്നെ രാഹുല്‍ ദ്രാവിഡ് പരിശീലകനായെത്തുമ്പോള്‍ വെല്ലുവിളികളേറെ. ഇതുവരെ ടെസ്റ്റ് പരമ്പര നേടാനാവാത്ത ദക്ഷിണാഫ്രിക്കയില്‍ ഇത്തവണ ഇന്ത്യക്ക് ടെസ്റ്റ് പരമ്പര നേടാനായാല്‍ ദ്രാവിഡിന് അഭിമാനിക്കാന്‍ വകയുണ്ടാവും. വലിയ തോല്‍വി ഏറ്റുവാങ്ങിയാല്‍ ദ്രാവിഡിനത് വലിയ നാണക്കേടായി മാറും. നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയെ വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യ നോക്കിക്കാണുന്നത്.

Story first published: Saturday, December 25, 2021, 17:23 [IST]
Other articles published on Dec 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+