Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ക്യാപ്റ്റനായി രോഹിത് പൊളിക്കും! മുംബൈയില്‍ ഞാനതു കണ്ടതാണ്- പുകഴ്ത്തി ബോള്‍ട്ട്

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി ചുമതലയേറ്റ രോഹിത് ശര്‍മയെ പുകഴ്ത്തി ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട്. വിരാട് കോലിക്കു പകരമാണ് ടി20, ഏകദിന ടീമുകളുടെ നായകസ്ഥാനം ഹിറ്റ്മാന് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഐസിസി ടി20 ലോകകപ്പിനു ശേഷം കോലി നായകസ്ഥാനത്തു നിന്നും രാജിവയ്ക്കുകയായിരുന്നു.

ഏകദിന, ടെസ്റ്റ് ടീമുകളെ തുടര്‍ന്നും നയിക്കാന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞിരുന്നെങ്കിലും ബിസിസിഐ ഇതിനോടു യോജിച്ചില്ല. സെലക്ഷന്‍ കമ്മിറ്റിയും ബിസിസിഐയും ചേര്‍ന്ന് കോലിയെ ഏകജദിന ക്യാപ്റ്റന്‍സിയില്‍ നിന്നു നീക്കുകയും പകരം രോഹിത്തിനെ ചുമതലയേല്‍പ്പിക്കുകയുമായിരുന്നു.

 ന്യൂസിലാന്‍ഡിനെതിരേ തുടക്കം

ന്യൂസിലാന്‍ഡിനെതിരേ കഴിഞ്ഞ മാസം നടന്ന ടി20 പരമ്പരയിലാണ് ഫുള്‍ ടൈം ക്യാപ്റ്റനായ ശേഷം രോഹിത് ആദ്യമായി ഇന്ത്യയെ നയിച്ചത്. മൂന്നു മല്‍സരങ്ങളുടെ പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു. സൗത്താഫ്രിക്കയ്ക്കതിരേ ജനുവരിയില്‍ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിലാണ് അദ്ദേഹം അടുത്തതായി ടീമിനെ നയിക്കുക. ഇതും മൂന്നു മല്‍സരങ്ങളുടെ പരമ്പര തന്നെയാണ്.
രോഹിത്തിനു കീഴില്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ടീമിനു വേണ്ടി കളിച്ചിട്ടുള്ള താരമാണ് ബോള്‍ട്ട്. 2020ലായിരുന്നു അദ്ദേഹം മുംബൈ ടീമിന്റെ ഭാഗമായത്. രണ്ടു സീസണുകളില്‍ ജസ്പ്രീത് ബുംറയോടൊപ്പം പേസാക്രമണത്തിന് ബോള്‍ട്ട് ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ നിന്നായിരുന്നു 2020ല്‍ അദ്ദേഹത്തെ മുംബൈ വാങ്ങിയത്.

 രോഹിത്തിനെ നിരീക്ഷിച്ചു

രോഹിത് വളരെ പരിചയസമ്പന്നായിട്ടുള്ള താരമാണ്. ഇന്ത്യന്‍ ടീമിനെ എങ്ങനെയാണ് അദ്ദേഹം നയിക്കുകയെന്ന് വളരെ ആവേശത്തോടെയാണ് കാണാന്‍ കാത്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സില്‍ രോഹിത്തിന് കീഴില്‍ കളിച്ചത് ഞാന്‍ ആസ്വദിച്ചിരുന്നു. ഈ സമയത്ത് അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെയും തന്ത്രങ്ങളെയുമെല്ലാം ബൗണ്ടറി ലൈനിന് അരികില്‍ ഫീല്‍ഡ് ചെയ്യുമ്പോള്‍ ഞാന്‍ നിരീക്ഷിക്കാറുണ്ടായിരുന്നു. ഇന്ത്യയെ സംബന്ധിച്ച് വളരെയധികം വിജയിയായിട്ടുള്ള ക്രിക്കറ്ററാണ് രോഹിത്, അദ്ദേഹത്തിനു കീഴില്‍ ഇന്ത്യന്‍ ടീം വളരെ നന്നായി പെര്‍ഫോം ചെയ്യുമെന്നുറപ്പുണ്ടെന്നും ബോള്‍ട്ട് പറഞ്ഞു.
മുംബൈ ഇന്ത്യന്‍സിനൊപ്പം വളരെയധികം നേട്ടങ്ങള്‍ കൊയ്യാന്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനു കഴിഞ്ഞു. വളരെയധികം സമ്മര്‍ദ്ദഘട്ടങ്ങളെ അദ്ദേഹം നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. ഒരു പേസ് ബൗളറെന്ന നിലയില്‍ എനിക്ക് അതു മനസ്സിലാവും, പക്ഷെ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് അവയെ നന്നായി തന്നെ നേരിട്ടു. ഐപിഎല്ലിലെ അനുഭവസമ്പത്ത് ഇന്ത്യന്‍ ക്രിക്കറ്റിന്റെ നേട്ടത്തിനായി അദ്ദേഹം ഉപയോഗിക്കുമെന്നുറപ്പാണെന്നും ബോള്‍ട്ട് വിശദമാക്കി.

 കോലിയും രോഹിത്തും തമ്മിലുള്ള വ്യത്യാസം

ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയെക്കുറിച്ച് കൂടുതലൊന്നും പറയാന്‍ ബോള്‍ട്ട് തയ്യാറായില്ല. രോഹത്തിന്റെയും കോലിയുടയും ക്യാപ്റ്റന്‍സി തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് അത് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നായിരുന്നു ബോള്‍ട്ടിന്റെ മറുപടി. കാരണം ഞാന്‍ കോലിയുടെ കീഴില്‍ ഒരു മല്‍സരം പോലും കളിച്ചിട്ടില്ല. പക്ഷെ അദ്ദേഹം ഇന്ത്യയുടെ വളരെയധികം കരുത്തനായ താരവും ക്യാപ്റ്റനുമാണ്. രോഹിത്തിനും മികച്ച ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ കഴിയുമെന്നും വലിയ താല്‍പ്പര്യത്തോടെയാണ് താന്‍ അതു കാത്തിരിക്കുന്നതെന്നും കിവീസ് സ്പീഡ് സ്റ്റാര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Friday, December 24, 2021, 18:19 [IST]
Other articles published on Dec 24, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+