Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോലിയും രോഹിത്തും ഇനി വേണ്ട! പകരം അവര്‍, ദ്രാവിഡ് എല്ലാം തീരുമാനിച്ചു, അറിയാം

kohirohit

ഒടുവില്‍ ടീം ഇന്ത്യയില്‍ വലിയൊരു അഴിച്ചുപണി തന്നെ നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് കോച്ച് രാഹുല്‍ ദ്രാവിഡ്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പ് മുന്നില്‍ കണ്ടാണ് അദ്ദേഹത്തിന്റെ നീക്കം. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം കഴിഞ്ഞ വര്‍ഷത്തിലേറെയായി ടീമിന്റെ നെടുംതൂണുകളായ വിരാട് കോലി, രോഹിത് ശര്‍മ എന്നിവരെ ഒഴിവാക്കുന്നുവെന്നതാണ്.

ടി20യില്‍ ഇനി ഇരുവരെയും ഇന്ത്യന്‍ ടീമിലേക്കു പരിഗണിക്കേണ്ടതില്ലെന്നു ബിസിസിഐയെ ദ്രാവിഡ് അറിയിച്ചു കഴിഞ്ഞുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയ്‌ക്കെതിരേ ഇപ്പോള്‍ നടക്കുന്ന ടി20 പരമ്പരയില്‍ കോലിയും രോഹിത്തും ഉള്‍പ്പെട്ടിട്ടില്ല. വരാനിരിക്കുന്ന ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയിലും രണ്ടു പേര്‍ക്കും ഇടമുണ്ടാവില്ലെന്നു ഉറപ്പായിരിക്കുകയാണ്.

ഏകദിന ലോകകപ്പും ടി20 ലോകകപ്പും

ഏകദിന ലോകകപ്പും ടി20 ലോകകപ്പും

ഓരോ ടീമിനും ഹ്രസ്വകാല, ദീര്‍ഘകാല പ്ലാനുകളുണ്ടാവും. ഏകദിന ലോകകപ്പെന്നത് ഹ്രസ്വകാല പ്ലാനാണ്. എന്നാല്‍ ടി20 ലോകകപ്പ് ദീര്‍ഘകാല പ്ലാനുമാണ്. ഇതിനു മുന്നോടിയായുള്ള സൈക്കിള്‍ ആരംഭിച്ചു കഴിഞ്ഞു. പക്ഷെ ഈ വര്‍ഷം നമുക്ക് അധികം ടി20കള്‍ ലഭിക്കില്ല. പകരം ടി20 ലോകകപ്പിനു വേണ്ടി ടീമിനെ തയ്യാറാക്കാനുള്ള അവസരങ്ങള്‍ക്കു വേണ്ടിയാണ് നോക്കേണ്ടത്.

നിലവിലെ ഇന്ത്യന്‍ സ്‌ക്വാഡിലേക്കു നോക്കിയാല്‍ അതു ശരിയായ രീതിയിലാണ്. ബൗളിങില്‍ അനുഭവസമ്പത്ത് മാത്രമാണ് നമുക്ക് ആവശ്യം. രണ്ടു വര്‍ഷം കൊണ്ട് അതു നേടിയെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും ബിസിസിഐ ഒഫീഷ്യല്‍ വ്യക്തമാക്കി.

ബിസിസിഐയുടെ പ്ലാന്‍

ബിസിസിഐയുടെ പ്ലാന്‍

2024ലെ ടി20 ലോകകപ്പ് ലക്ഷ്യമിട്ട് വ്യക്തമായ പദ്ധതികളാണ് ബിസിസിഐ ആസൂത്രണം ചെയ്യുന്നത്. പരിചയ സമ്പത്തിനേക്കാള്‍ യുവത്വത്തിനു പ്രാധാന്യം നല്‍കിയുള്ള ഒരു സംഘത്തെയാണ് അടുത്ത ലോകകപ്പിനയി ഇന്ത്യ തയ്യാറാക്കുന്നത്.

ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ പുതിയൊരു ടീമിനെ വാര്‍ത്തെടുക്കാനാണ് നീക്കം. ടെസ്റ്റ്, ഏകദിനം എന്നിവയിലേതു പോലെ ടി20യിലും ഒരുകൂട്ടം സ്ഥിരം കളിക്കാരെ കണ്ടെത്തുകയാണ് ലക്ഷ്യം. നിലവില്‍ ശ്രീലങ്കയ്‌ക്കെതിരേ പരമ്പര കളിക്കുന്ന ഇന്ത്യന്‍ ടീമിന്റെ ശരാശരി പ്രായം 27 ആണ്. 83 ടി20കളില്‍ കളിച്ച ഹാര്‍ദിക്കാണ് ടീമിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരം.

Also Read:IND vs SL: ഇന്ത്യയെ ഈ തോല്‍പ്പിച്ചത് ഇവര്‍! വമ്പന്‍ ഫ്‌ളോപ്പുകള്‍, എല്ലാം മാച്ച് വിന്നര്‍മാര്‍

ദ്രാവിഡിന്റെ വാക്കുകള്‍

ദ്രാവിഡിന്റെ വാക്കുകള്‍

കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പ് സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരേ കളിച്ചവരില്‍ 3-4 പേര്‍ മാത്രമേ ശ്രീലങ്കയുമായുള്ള ടി20 പരമ്പരയിലുള്ളൂ. ടി20യുടെ അടുത്ത ഘട്ടത്തിലേക്കു ഞങ്ങള്‍ കടക്കുകയാണ്. അതുകൊണ്ടുതന്നെ യുവനിരയാണ് ശ്രീലങ്കയ്‌ക്കെതിരേ കളിക്കുന്നത്. ഏകദിന ലോകകപ്പിലും ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലുമായിരിക്കും കൂടുതല്‍ ശ്രദ്ധ.

അതുകൊണ്ടു തന്നെ ടി2യില്‍ ഈ ചെറുപ്പക്കാരെ പരീക്ഷിക്കാനുള്ള അവസരവും ഞങ്ങള്‍ക്കു ലഭിക്കുകയും ചെയ്യുമെന്നും ശ്രീലങ്കയുമായുള്ള രണ്ടാം ടി20ക്കു ശേഷം രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

Also Read:ഇതാ ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള ലോക 11! തിരഞ്ഞെടുത്ത് എഐ, ഇന്ത്യയുടെ 2 പേര്‍ മാത്രം

കോലിയും രോഹിത്തും മാത്രമല്ല

കോലിയും രോഹിത്തും മാത്രമല്ല

ഇന്ത്യയുടെ ടി20 ടീമുകളില്‍ നിന്നും പൂര്‍ണമായി പുറത്താവുന്ന സീനിയര്‍ കളിക്കാര്‍ വിരാട് കോലിയും രോഹിത് ശര്‍മയും മാത്രമല്ല. വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍, ഫാസ്റ്റ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി എന്നിവരെയും ഇനി ടി20യിലേക്കു തിരിച്ചു വിളിക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇവര്‍ക്കു പകരം യുവതാരങ്ങള്‍ക്കു അവസരങ്ങള്‍ നല്‍കി വളര്‍ത്തിയെടുക്കാനാണ് ബിസിസിഐയുടെ നീക്കം.

Story first published: Saturday, January 7, 2023, 10:30 [IST]
Other articles published on Jan 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+