Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇതാ ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയുള്ള ലോക 11! തിരഞ്ഞെടുത്ത് എഐ, ഇന്ത്യയുടെ 2 പേര്‍ മാത്രം

sachin

ലോക ക്രിക്കറ്റിലെ ഏറ്റവും സ്ഥിരതയാര്‍ന്ന ഒരു ഇലവനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ആരുമൊന്നു കുഴങ്ങും. കാരണം അതു വളരെ ദുഷ്‌കരമേറിയ കാര്യമാണ്. കളിക്കാരുടെ ഇതുവരെയുള്ള പ്രകടനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തേണ്ടതായി വരും.

ഇതിനായി ലക്ഷക്കണക്കിനു സ്റ്റാറ്റസുകളാണ് പരിശോധിക്കേണ്ടതായി വരിക. ഒരു മനുഷ്യനെ സംബന്ധിച്ച് ഇവയെല്ലാം പരിശോധിച്ച് വിലയിരുത്തിയ ശേഷം ഒരു ലോക ഇലവനെ തിരഞ്ഞടുക്കുകയെന്നത് അസാധ്യമാണ്.

എന്നാല്‍ പുത്തന്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇങ്ങനൈാരു ലോക ഇലവനെ കണ്ടെത്താന്‍ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (നിര്‍മിത ബുദ്ധി- AI) സഹായത്തോടെ അത്തരമൊരു കിടിലന്‍ ഇലവനെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. 1877 മുതലുള്ള ക്രിക്കറ്റില്‍ ഇതുവരെ ലഭ്യമായ ഡാറ്റകള്‍ മുഴുവന്‍ വിലയിരുത്തിയ ശേഷമാണ് എഐ ഏറ്റുവും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള 11 പേരെ തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ രണ്ടു പേര്‍ മാത്രം

ഇന്ത്യയുടെ രണ്ടു പേര്‍ മാത്രം

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ തിരഞ്ഞെടുത്തിരിക്കുന്ന ഈ ലോക ഇലവനില്‍ ഇന്ത്യയുടെ രണ്ടു പേര്‍ക്കു മാത്രമേ ഇടം പിടിക്കാനായിട്ടുള്ളൂ. മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറും സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയുമാണ് ഈ രണ്ടു പേര്‍.

ഇലവനില്‍ കൂടുതല്‍ കളിക്കാരുള്ളത് ഓസ്‌ട്രേലിയയില്‍ നിന്നാണ്. അവരുടെ നാലു താരങ്ങള്‍ക്കു ലോകത്തിലെ ഏറ്റുവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയവരുടെ ഇലവനില്‍ ഇടം ലഭിച്ചു. പാകിസ്താന്റെ രണ്ടു പേരും വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക, ശ്രീലങ്ക എന്നിവരുടെ ഓരോ താരങ്ങളും എഐ (AI) കണ്ടെത്തിയ ലോക ഇലവന്റെ ഭാഗമയിട്ടുണ്ട്.

സച്ചിന്‍ - ബ്രാഡ്മാന്‍ ഓപ്പണിങ്

സച്ചിന്‍ - ബ്രാഡ്മാന്‍ ഓപ്പണിങ്

ക്രിക്കറ്റ് ലോകം കണ്ട എക്കാലത്തെയും മഹാനായ ബാറ്ററെന്നു വിശേഷിപ്പിക്കപ്പെടുന്ന ഓസ്‌ട്രേലിയന്‍ ഇതിഹാസം ഡോണ്‍ ബ്രാഡ്മാനും അദ്ദേഹത്തിന്റെ പിന്‍ഗാമിയെന്നു വാഴ്ത്തപ്പെട്ട സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ലോക ഇലവന്റെ ഓപ്പണര്‍മാര്‍. ലോകത്തിലെ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും ഡ്രീം ഓപ്പണിങ് ജോടികളാണ് ബ്രാഡ്മാനും സച്ചിനും.

ഇലവനില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ബാറ്റിങ് വിസ്മയം ബ്രയാന്‍ ലാറയാണ്. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവുമയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ അവകാശി കൂടിയാണ് അദ്ദേഹം.

Also Read: ഇവര്‍ക്കു പരിക്കേല്‍ക്കില്ല! കളി നഷ്ടമായത് അപൂര്‍വ്വമായി മാത്രം, അഞ്ച് ഇന്ത്യക്കാര്‍

കാലിസ്, ഇമ്രാന്‍, ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍)

കാലിസ്, ഇമ്രാന്‍, ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍)

ലോക ഇലവനില്‍ നാലു മുതല്‍ ഏഴു വരെ സ്ഥാനങ്ങളിലുള്ളത് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ജാക്വസ് കാലിസ്, പാകിസ്താന്റെ മുന്‍ ഇതിഹാസ നായകനും ക്യാപ്റ്റനുമായ ഇമ്രാന്‍ ഖാന്‍, ഓസ്‌ട്രേലിയയുടെ മുന്‍ വിക്കറ്റ് കീപ്പിങ് ഇതിഹാസം ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ്. ഇവരില്‍ കാലിസൊഴികെ മറ്റു രണ്ടു പേരും ലോകകപ്പ് വിജയികള്‍ കൂടിയാണ്.

അതേസമയം, ഇന്ത്യയുടെ മുന്‍ ഇതിഹാസ വിക്കറ്റ് കീപ്പറും നായകനുമായ എംഎസ് ധോണി, ശ്രീലങ്കയുടെ മുന്‍ വിക്കറ്റ് കീപ്പിങ് ലെജന്റ് കുമാര്‍ സങ്കക്കാര എന്നിവരെയെല്ലാം പിന്തള്ളിയാണ് ഗില്‍ക്രിസ്റ്റ് ലോക ഇലവനില്‍ ഇടം പിടിച്ചത്.

അക്രം, മഗ്രാത്ത്, കുംബ്ലെ, മുരളി, വോണ്‍

അക്രം, മഗ്രാത്ത്, കുംബ്ലെ, മുരളി, വോണ്‍

എഐ തിരഞ്ഞെടുത്തിരിക്കുന്ന ലോക ഇലവന്റെ ബൗളിങ് ആക്രമണം ആരെയും ഭയപ്പെടുത്തും. കാരണം ഇതിഹാസങ്ങളുടെ നീണ്ട നിരയെ തന്നെ ബൗളിങ് ലൈനപ്പില്‍ കാണാന്‍ സാധിക്കും. പാകിസ്താന്റെ വസീം അക്രം, ഓസ്‌ട്രേലയിയയുടെ ഗ്ലെന്‍ മഗ്രാത്ത് എന്നിവരാണ് ഇലവനിലെ സ്‌പെഷ്യലിസ്റ്റ് ഫാസ്റ്റ് ബൗളര്‍മാര്‍.

സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്യുന്നത് ഇന്ത്യയുടെ അനില്‍ കുംബ്ലെ, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരന്‍, ഓസ്‌ട്രേലിയയുടെ ഷെയ്ന്‍ വോണ്‍ എന്നിവര്‍ ചേര്‍ന്നായിരിക്കും. ഈ ബൗളര്‍മാരെല്ലാം തന്നെ അസാധാരണ പ്രകടനങ്ങളിലൂടെ ലോക ക്രിക്കറ്റിനെ അദ്ഭുതപ്പെടുത്തിയിട്ടുള്ളവരാണ്.

Also Read: IND vs SL: ഇതിലും ഭേദം ഹര്‍ഷല്‍, നാണക്കേടിന്റെ റെക്കോര്‍ഡിട്ട് അര്‍ഷ്ദീപ്! ടി20യില്‍ ആദ്യം

എഐ തിരഞ്ഞെടുത്ത ഓള്‍ടൈം ലോക ഇലവന്‍

എഐ തിരഞ്ഞെടുത്ത ഓള്‍ടൈം ലോക ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), ഡോണ്‍ ബ്രാഡ്മാന്‍ (ഓസ്‌ട്രേലിയ), ബ്രയാന്‍ ലാറ (വെസ്റ്റ് ഇന്‍ഡീസ്), ജാക്വസ് കാലിസ് (സൗത്താഫ്രിക്ക), ഇമ്രാന്‍ ഖാന്‍ (പാകിസ്താന്‍), ആദം ഗില്‍ക്രിസ്റ്റ് (വിക്കറ്റ് കീപ്പര്‍, ഓസ്‌ട്രേലിയ), വസീം അക്രം (പാകിസ്താന്‍), ഗ്ലെന്‍ മഗ്രാത്ത് (ഓസ്‌ട്രേലിയ), അനില്‍ കുംബ്ലെ (ഇന്ത്യ), മുത്തയ്യ മുരളീധരന്‍ (ശ്രീലങ്ക), ഷെയ്ന്‍ വോണ്‍ (ഓസ്‌ട്രേലിയ).

Story first published: Friday, January 6, 2023, 16:57 [IST]
Other articles published on Jan 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+