IND vs SL: ഇതിലും ഭേദം ഹര്‍ഷല്‍, നാണക്കേടിന്റെ റെക്കോര്‍ഡിട്ട് അര്‍ഷ്ദീപ്! ടി20യില്‍ ആദ്യം
കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിലെ കണ്ടെത്തലുകളിലൊന്നായിരുന്നു ഇടം കൈയന്‍ യുവ പേസര്‍ അര്‍ഷ്ദീപ് സിങ്. മാജിക്കല്‍ പ്രകടനത്തിലൂടെ ഇന്ത്യന്‍ പേസ് ബൗളിങിലെ ഭാവി സൂപ്പര്‍ താരമെന്നു അദ്ദേഹത്തെ പലരും പുകഴ്ത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വര്‍ഷം കളിച്ച ആദ്യ മല്‍സരത്തില്‍ വന്‍ ദുരന്തമായി മാറിയിരിക്കുകയാണ് അര്‍ഷ്ദീപ്. കഴിഞ്ഞ ടി20യില്‍ തല്ലുവാങ്ങിയ ഹര്‍ഷല്‍ പട്ടേലിനെ ഒഴിവാക്കിയാണ് ഈ മല്‍സരത്തില്‍ അദ്ദേഹത്തെ ഇന്ത്യ ഇറക്കിയത്. എന്നാല്‍ ഇതിലും ഭേദം ഹര്‍ഷലിനെ കളിപ്പിക്കുന്നതായിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതിശയോക്തിയില്ല.
ഒരു ബ്രേക്കിനു ശേഷം ടീമിലേക്കു തിരിച്ചെത്തിയ താരം ബൗളിങില്‍ ലൈനോ, ലെങ്‌ത്തോ കണ്ടെത്താനാവാതെ വലഞ്ഞു. മല്‍സരിച്ച് നോ ബോളുകളെറിഞ്ഞ അര്‍ഷ്ദീപ് ഇന്ത്യന്‍ താരങ്ങളുടെയും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെയും ക്ഷമ പരീക്ഷിക്കുകയും ചെയ്തു. ഈ മല്‍സരത്തിലെ ദയനീയ ബൗളിങ് പ്രകടനത്തോടെ വലിയൊരു നാണക്കേടിന്റെ റെക്കോര്‍ഡും അര്‍ഷ്ദീപ് തന്റെ പേരില്‍ കുറിച്ചു.

രണ്ടോവറില്‍ 37 റണ്‍സ്
രണ്ടോവറുകള്‍ മാത്രമേ ഇന്ത്യന്‍ നായകന്‍ ഹാര്‍ദിക് പാണ്ഡ്യ അര്‍ഷ്ദീപ് സിങിനെക്കൊണ്ടു ബൗള്‍ ചെയ്യിച്ചുള്ളൂ. ഈ രണ്ടോവറില്‍ അദ്ദേഹം വിട്ടുകൊടുത്തത് 37 റണ്‍സാണ്. 18.50 എന്ന മോശം ഇക്കോണമി റേറ്റിലായിരുന്നു ഇത്
37 റണ്‍സ് വഴങ്ങിയതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യം അഞ്ചു നോ ബോളുകള്‍ അര്‍ഷ്ദീപ് എറിഞ്ഞുവെന്നതാണ്.
ഇത്രയും നോ ബോളുകളെറിഞ്ഞതോടെയാണ് ടി20 ക്രിക്കറ്റില്‍ ലോകത്തില്‍ മറ്റൊരു ബൗളര്‍ക്കുമില്ലാത്ത നാണക്കടും അര്‍ഷ്ദീപിനെ തേടിയെത്തിയത്.

നാണക്കേടിന്റെ റെക്കോര്‍ഡ്
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവുമധികം നോ ബോളുകള്‍ വഴങ്ങിയ ബൗളറെന്ന റെക്കോര്‍ഡാണ് അര്‍ഷ്ദീപ് സിങിനെ തേടിയെത്തിയത്. ഈ മല്‍സത്തിനു മുമ്പ് ഒമ്പതു നോ ബോളുകളായിരുന്നു അദ്ദേഹത്തിന്റെ പേരിലുണ്ടായിരുന്നത്. എന്നാല്‍ ഇന്നത്തെ കളിയില്‍ അഞ്ചു നോ ബോളുകളോടെ അര്‍ഷ്ദീപ് ഇതു 14ല്‍ എത്തിച്ചിരിക്കുകയാണ്.
Also Read: അടിയോടടി, ഇവരെ തളയ്ക്കുക അസാധ്യം- ഇതാ ഒരു വര്‍ഷം 70ന് മുകളില്‍ സിക്‌സറടിച്ചവര്‍!
നേരത്തേ 11 നോ ബോളുകള്‍ വീതമെറിഞ്ഞ് മൂന്നു പേര്‍ റെക്കോര്‍ഡ് പങ്കിടുകയായിരുന്നു. പാകിസ്താന്റെ ഹസന്‍ അലി, വെസ്റ്റ് ഇന്‍ഡീസ് ജോടികളായ കീമോ പോള്‍, ഒഷെയ്ന്‍ തോമസ് എന്നിവരായിരുന്നു മൂന്നു പേര്‍. എന്നാല്‍ അര്‍ഷ്ദീപ് 14 നോ ബോളുകളോടെ ഇവരെ കടത്തിവെട്ടി ബഹുദൂരം മുന്നിലെത്തിയിരിക്കുകയാണ്.

നോ ബോളില്‍ ഹാട്രിക്ക്
ഈ റെക്കോര്‍ഡ് മാത്രമല്ല നോ ബോളില്‍ നാണക്കേടിന്റെ മറ്റൊരു റെക്കോര്‍ഡ് കൂടി അര്‍ഷ്ദീപ് സിങിനെ തേടിയെത്തിയിട്ടുണ്ട്. ഒരോവറില്‍ തുടര്‍ച്ചയായി മൂന്നു നോ ബോളുകളെറിഞ്ഞ ആദ്യത്തെ ഇന്ത്യന്‍ ബൗളറായി അദ്ദേഹം മാറിയിരിക്കുകയാണ്.
ശ്രീലങ്കന്‍ ഇന്നിങ്‌സിലെ രണ്ടാം ഓവറിലാണ് അര്‍ഷ്ദീപ് ബൗള്‍ ചെയ്യാനെത്തിയത്. ആദ്യത്തെ അഞ്ചു ബോളില്‍ ഒരു ബൗണ്ടറിയടക്കം അഞ്ചു റണ്‍സാണ് താരം വഴങ്ങിയത്. മൂന്നു ഡോട്ട് ബോളുകളെറിയുകയും ചെയ്തു. എന്നാല്‍ പിന്നീട് അര്‍ഷ്ദീപിന്റെ നിയന്ത്രണം പാളി.
Also Read: യോ- യോ ടെസ്റ്റില്‍ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ ആര്‍ക്ക്? ഇന്ത്യയുടെ 7 പേര്‍, പന്തുമുണ്ട്!
തുടരെ മൂന്നു നോ ബോളുകളാണ് പേസര്‍ എറിഞ്ഞത്. ഇതില്‍ ഓരോ ബൗണ്ടറിയും സിക്‌സറും ലങ്കന്‍ താരം കുശാല്‍ മെന്‍ഡിസ് പായിക്കുകയും ചെയ്തു. ഈ ഓവറില്‍ 19 റണ്‍സ് ലങ്കയ്ക്കു ലഭിച്ചു.
പിന്നീട് 19ാം ഓവറിലാണ് അര്‍ഷ്ദീപ് തന്റെ രണ്ടാം ഓവര്‍ എറിയാനെത്തിയത്. രണ്ടു നോ ബോളുകളും ഓരോ സിക്‌സറും ബൗണ്ടറിയുമടക്കം 18 റണ്‍സ് പേസര്‍ വിട്ടുകൊടുക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications