അടിയോടടി, ഇവരെ തളയ്ക്കുക അസാധ്യം- ഇതാ ഒരു വര്‍ഷം 70ന് മുകളില്‍ സിക്‌സറടിച്ചവര്‍!

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 70ന് മുകളില്‍ സിക്‌സറുകളടിക്കുകയെന്നത് ഏതൊരു താരത്തെ സംബന്ധിച്ചും വലിയ വെല്ലുവിളി തന്നെയാണ്. കാരണം അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ടീമും നിസാരക്കാരല്ല. ഇത്രയും വലിയൊരു വേദിയില്‍ തങ്ങള്‍ക്കു ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും മിടുക്കരായ കളിക്കാരെയാണ് ടീമുകള്‍ അണിനിരത്തുക. അതുകൊണ്ടു തന്നെ എതിരാളികള്‍ ആരു തന്നെ ആയാലും ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 70ല്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്താന്‍ ബാറ്റര്‍ക്കു അദ്ഭുതങ്ങള്‍ തന്നെ പുറത്തെടുക്കേണ്ടി വരും.
മാത്രമല്ല ബൗണ്ടറികളെ അപേക്ഷിച്ച് സിക്‌സറിന്റെ കാര്യത്തില്‍ എല്ലായ്‌പ്പോഴും റിസ്‌ക് കൂടുതലാണ്. ചെറുതായൊന്നു ടൈമിങ് പിഴച്ചാല്‍ വിക്കറ്റ് കൈവിടേണ്ടി വരും. അസാധാരണമായ കൈക്കരുത്തും ഒപ്പും ടൈമിങും ഒത്തുചേര്‍ന്നെങ്കില്‍ മാത്രമേ സിക്‌സറെന്ന ലക്ഷ്യം നേടിയെടുക്കാന്‍ ബാറ്റര്‍ക്കു സാധിക്കുകയുള്ളൂ. ഈ തരത്തില്‍ ബാറ്റ് കൊണ്ട് വിസ്മയിപ്പിച്ച ചില കളിക്കാരുണ്ട്. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

അഗ്രസീവ് ക്രിക്കറ്റ്
ടി20യുടെ വരവിനു ശേഷമാണ് ക്രിക്കറ്റ് കൂടുതല്‍ അഗ്രസീവായി മാറിയത്. ഇപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റില്‍പ്പോലും ടി20യുടെ ശൈലിയില്‍ ബാറ്റ് ചെയ്യുന്ന താരങ്ങളെ നമുക്കു കാണാം. അതിനാല്‍ തന്നെ ബാറ്റര്‍മാര്‍ക്കു കടിഞ്ഞാണിടുകയെന്നത് ബൗളര്‍മാര്‍ക്കു മുമ്പത്തേതിനേക്കാള്‍ കടുപ്പമായി തീര്‍ന്നിരിക്കുകയാണ്.
2018നു മുമ്പ് വരെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു താരം പോലും 70ന് മുകളില്‍ സിക്‌സറുകള്‍ ഒരു വര്‍ഷം നേടിയിട്ടില്ല. പക്ഷെ അവസാനത്തെ നാലു വര്‍ഷമെടുത്താല്‍ രണ്ടു ബാറ്റര്‍മാര്‍ക്കു ഈ നേട്ടം കൈവരിക്കാനായിട്ടുണ്ട്. ആരൊക്കെയെന്നു പരിശോധിക്കാം.

സൂര്യകുമാര്‍ യാദവ് (ഒരു തവണ)
ലോക ക്രിക്കറ്റില്‍ ടി20യിലെ പുതിയ സൂപ്പര്‍ ഹീറോയായി മാറിയ ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവാണ് ഈ അപൂര്‍വ്വ നേട്ടത്തിലെത്തിയ ഒരാള്‍. കഴിഞ്ഞ വര്‍ഷമായിരുന്നു ആരാധകര്‍ സ്‌കൈയെന്നു വിശേഷിപ്പിക്കുന്ന അദ്ദേഹം 70ന് മുകളില്‍ സിക്‌സറുകളടിച്ചത്. 74 സിക്‌സറുകളായിരുന്നു ടി20, ഏകദിനം എന്നിവയിലായി സ്‌കൈയുടെ സമ്പാദ്യം.
2021ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയ താരം വളരെ പെട്ടെന്നാണ് ഇന്ത്യന്‍ ടി20 ടീമിലെ അവിഭാജ്യ ഘടകമായി മാറിയത്. 360 ഡിഗ്രി ബാറ്റിങിലൂടെ സൂര്യ ലോകമെമ്പാടും ആരാധകരെ നേടിയെടുത്തു.
ആയിരത്തിനു മുകളില്‍ റണ്‍സാണ് ടി20യില്‍ കഴിഞ്ഞ വര്‍ഷം താരം വാരിക്കൂട്ടിയത്. ഈ പ്രകടനം ഐസിസിയുടെ ടി20 ബാറ്റര്‍മാരുടെ റാങ്കിങില്‍ സൂര്യയെ തലപ്പത്ത് എത്തിക്കുകയും ചെയ്തു.
Also Read: ഇന്ത്യക്കാര്‍ക്കു ഇവരെ ഇഷ്ടമല്ല, വെറുപ്പ് മാത്രം- അഞ്ച് താരങ്ങള്‍, രണ്ടും ഓസീസുകാര്‍

രോഹിത് ശര്‍മ (രണ്ടു തവണ)
ഒരു തവണ 70ന് മുകളില്‍ സിക്‌സറുകള്‍ ഒന്നിലേറെ തവണ നേടിയ താരമെന്ന ലോക റെക്കോര്‍ഡ് ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതാണ്.
രണ്ടു തവണയാണ് ഹിറ്റ്മാന്‍ 70ന് മുകളില്‍ സിക്‌സര്‍ ഒരു വര്‍ഷം വാരിക്കൂട്ടിയത്. നിലവില്‍ ഒരു വര്‍ഷം ഏറ്റവുമധികം സിക്‌സറുകള്‍ പറത്തിയ താരമെന്ന റെക്കോര്‍ഡും രോഹിത്തിനു അവകാശപ്പട്ടതാണ്.
Also Read: ബിസിസിഐയുടെ അപ്രതീക്ഷിത നീക്കം, സൂപ്പര്‍ താരങ്ങള്‍ക്കു ഐപിഎല്‍ നഷ്ടമാവും! അറിയാം

സിക്സര്‍ മഴ
2018, 19 വര്‍ഷങ്ങളിലായിരുന്നു ഇന്ത്യന്‍ കുപ്പായത്തില്‍ രോഹിത് ശര്‍മ സിക്‌സര്‍ മഴ പെയ്യിച്ചത്. 2018ല്‍ 74 സിക്‌സറുകളുമായി ലോകത്തെ ഞെട്ടിച്ച രോഹിത് തൊട്ടടുത്ത വര്‍ഷം സ്വന്തം റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. 2019ല്‍ അദ്ദേഹം നേടിയത് 78 സിക്‌സറുകളാണ്.
അതിനു മുമ്പ് 70നടുത്ത് സിക്‌സറുകള്‍ ഒരു കലണ്ടര്‍ വര്‍ഷം നേടിയ താരവും രോഹിത്തായിരുന്നു. 2017ല്‍ ഹിറ്റ്മാന്‍ 65 സിക്‌സറുകളടിച്ചിരുന്നു. പിന്നീട് രണ്ടു തവണ അദ്ദേഹം സ്വന്തം റെക്കോര്‍ഡ് തന്നെ തിരുത്തുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications