Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

Odi World Cup 2023: ഇന്ത്യ 2011 ആവര്‍ത്തിക്കുമോ? കപ്പടിക്കാനുള്ള സാധ്യത വിലയിരുത്തി അശ്വിന്‍

1

മുംബൈ: ഈ വര്‍ഷം നടക്കുന്ന ഏകദിന ലോകകപ്പ് ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. 2013ല്‍ എംഎസ് ധോണി നായകനായിരിക്കെ ചാമ്പ്യന്‍സ് ട്രോഫി നേടിയ ശേഷം ഇതുവരെ ഐസിസി കിരീടം നേടാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.

2022ല്‍ ഏഷ്യാ കപ്പും ടി20 ലോകകപ്പും തോറ്റ ഇന്ത്യക്ക് 2023ല്‍ തട്ടകത്തില്‍ നടക്കുന്ന ഏകദിന ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. സ്വന്തം നാട്ടില്‍ നടക്കുന്ന ലോകകപ്പ് നേടാനുള്ള ടീം കരുത്ത് ഇന്ത്യക്കുണ്ട്. ലോകോത്തര താരങ്ങളെന്ന് പേരെടുത്തവര്‍ ഇന്നത്തെ ഇന്ത്യന്‍ ടീമിലുണ്ട്.

നാട്ടില്‍ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങള്‍ കണക്കുകള്‍ മികച്ചതാണ്. സന്ദര്‍ശക ടീമുകള്‍ക്ക് അത്ര വേഗത്തില്‍ കീഴടക്കാവുന്ന നിരയല്ല ഇന്ത്യയുടേത്. എന്നാല്‍ ലോകകപ്പ് പോലുള്ള വലിയ ടൂര്‍ണമെന്റിലേക്കെത്തുമ്പോള്‍ ഇന്ത്യയുടെ പ്രകടനം കണ്ടറിയണം.

പല പ്രമുഖരും ഇതിനോടകം ഇന്ത്യയുടെ സാധ്യതകള്‍ വിലയിരുത്തി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയുടെ ഏകദിന ലോകകപ്പിലെ കിരീട സാധ്യത വിലയിരുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിന്‍.

ഇന്ത്യക്ക് ഇത്തവണ വലിയ സാധ്യത

ഇന്ത്യക്ക് ഇത്തവണ വലിയ സാധ്യത

ഇന്ത്യക്ക് ഇത്തവണത്തെ ഏകദിന ലോകകപ്പില്‍ കിരീട സാധ്യതയേറെയാണെന്നാണ് ആര്‍ അശ്വിന്‍ പറയുന്നത്. ഇന്ത്യയുടെ നാട്ടിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് അശ്വിന്‍ ഇത്തരത്തില്‍ അഭിപ്രായപ്പെട്ടത്. '2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ നാട്ടില്‍ കളിച്ച 18 ഏകദിനത്തില്‍ 14ലും ജയിച്ചു.

അതായത് 78-80 ശതമാനമാണ് വിജയം നേടിയത്. ഈ 18 മത്സരങ്ങളും ഇന്ത്യയിലെ വ്യത്യസ്ത സ്‌റ്റേഡിയങ്ങളിലായാണ് നടന്നത്. ഇന്ത്യ തോറ്റ നാല് മത്സരങ്ങള്‍ ചെന്നൈ, മുംബൈ, പൂനെ, ലഖ്‌നൗ എന്നിവടങ്ങളിലായിരുന്നു. ഇന്ത്യ ആദ്യം ബാറ്റ് ചെയ്ത് ഭേദപ്പെട്ട സ്‌കോര്‍ നേടിയെങ്കിലും പ്രതിരോധിച്ച് നിര്‍ത്താനാവാതെയാണ് തോറ്റത്-ആര്‍ അശ്വിന്‍ പറഞ്ഞു.

Also Read: സഞ്ജുവിന്റെ ഹൃദയം കീഴടക്കിയ കളിക്കാരനാര്? സച്ചിനോ സെവാഗോ അല്ല, മറ്റൊരാള്‍!

ഇന്ത്യക്ക് മികച്ച ടീം കരുത്ത്

ഇന്ത്യക്ക് മികച്ച ടീം കരുത്ത്

ഇന്ത്യയില്‍ ഗംഭീര റെക്കോഡുള്ള താരങ്ങളുടെ വലിയ കരുത്ത് നിലവിലെ ഇന്ത്യന്‍ ടീമിനൊപ്പമുണ്ട്. നായകന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവരിലാണ് പ്രധാന പ്രതീക്ഷ. കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ശുബ്മാന്‍ ഗില്‍ ഇങ്ങനെ നീളുന്നു ബാറ്റിങ് നിരയുടെ പട്ടിക.

ഇന്ത്യയുടെ യുവതാരങ്ങളെല്ലാം ലോകകപ്പ് അടുക്കുന്തോറും കൂടുതല്‍ മികവ് കാട്ടുന്നത് ടീമിന്റെ പ്രതീക്ഷകളെ സജീവമാക്കുന്നു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയടക്കം ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ബംഗ്ലാദേശിനെതിരേ ഇഷാന്‍ കിഷനും ന്യൂസീലന്‍ഡിനെതിരേ ശുബ്മാന്‍ ഗില്ലും ഇരട്ട സെഞ്ച്വറി നേടിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു.

ഇന്ത്യയുടെ ബൗളിങ് നിരയും ഫോമില്‍

ഇന്ത്യയുടെ ബൗളിങ് നിരയും ഫോമില്‍

ഇന്ത്യയുടെ ബൗളിങ് നിരയും മികച്ച ഫോമിലുള്ളത് ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്നു. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, അര്‍ഷദീപ് സിങ് ഇങ്ങനെ നീളുന്ന മികച്ച പേസ് കരുത്തും ഇന്ത്യക്ക് നിലവിലുണ്ട്.

ഇന്ത്യന്‍ സാഹചര്യങ്ങളില്‍ സ്പിന്നിന് പ്രാധാന്യമേറെ. ആര്‍ അശ്വിന്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് ടീമില്‍ ഉള്‍പ്പെടാനുള്ള സാധ്യത വളരെ കുറവാണെന്ന് പറയാം. കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, രവീന്ദ്ര ജഡേജ, അക്ഷര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരെയെല്ലാം ഇന്ത്യ സ്പിന്‍ നിരയിലേക്ക് പരിഗണിച്ചേക്കും.

Also Read: IND vs NZ: ഓപ്പണര്‍ സ്ഥാനം ഗില്‍ ഉറപ്പിച്ചോ? പറയാറായിട്ടില്ല- കാരണം ചൂണ്ടിക്കാട്ടി സഞ്ജയ്

കിവീസ് പരമ്പര നിര്‍ണ്ണായകം

കിവീസ് പരമ്പര നിര്‍ണ്ണായകം

2019ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യയുടെ നാട്ടിലെ ഏകദിന റെക്കോഡുകള്‍ വളരെ മികച്ചതാണ്. ഇന്ത്യയിലേക്കെത്തിയ ടീമുകള്‍ക്കെതിരെയെല്ലാം പരമ്പര നേടാന്‍ ഇന്ത്യക്കായി. വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നിവരെയെല്ലാം തോല്‍പ്പിച്ചു. ന്യൂസീലന്‍ഡിനെതിരായ പരമ്പര ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

പലരും ഫേവറേറ്റുകളായി കാണുന്ന ടീമുകളിലൊന്നാണ് ന്യൂസീലന്‍ഡ്. അതുകൊണ്ട് തന്നെ പരമ്പര നേടേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സമീപകാലത്ത് ഇന്ത്യ നന്നായി കളിക്കുന്നു. വിരാട് കോലി ഫോമിലേക്കെത്തിയതും മികച്ച കാര്യമായി കരുതുന്നു'-ആര്‍ അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, January 21, 2023, 11:19 [IST]
Other articles published on Jan 21, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+