Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 World Cup 2022: ഇനി ഇവരെ ഇന്ത്യന്‍ ടി20 ടീമില്‍ കാണില്ല! ചീട്ടുകീറും, ആരൊക്കെയെന്നറിയാം

1

അഡ്‌ലെയ്ഡ്: പുഞ്ചിരിക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ മുഖവും ലോകകപ്പ് കിരീടം ഉയര്‍ത്തിയുള്ള ആരവങ്ങളും സ്വപ്‌നം കണ്ടവര്‍ അഡ്‌ലെയ്ഡിലെ ഇന്ത്യയുടെ തോല്‍വികണ്ട് ഇപ്പോള്‍ പൊട്ടിക്കരയുന്നുണ്ടാവും. ജയിച്ചില്ലെങ്കിലും മികച്ച പോരാട്ടമെങ്കിലും ഇന്ത്യ കാഴ്ചവെക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും 10 വിക്കറ്റിന്റെ തോല്‍വിയോടെ ഇന്ത്യ തലകുനിക്കുകയായിരുന്നു. ഏകപക്ഷീയമായിരുന്നു ഇംഗ്ലണ്ടിന്റെ ജയമെന്ന് പറയാം.

2021ലെ ടി20 ലോകകപ്പില്‍ സെമി കാണാതെ പുറത്തായ ഇന്ത്യ ഇത്തവണ സെമിയിലെത്തിയെങ്കിലും വമ്പന്‍ തോല്‍വിയോടെ പുറത്തായിരിക്കുന്നു. ഇൗ തോല്‍വികളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ ടീമില്‍ മാറ്റം ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്. ചില താരങ്ങളുടെ സീറ്റ് തെറിക്കുമെന്നതില്‍ സംശയമില്ല. ഇത്തരത്തില്‍ ടീമിലെ സ്ഥാനം നഷ്ടമാവാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നറിയാം.

ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ടീമില്‍ പരിഗണന ലഭിച്ച താരമാണ് ദിനേഷ് കാര്‍ത്തിക്. സൂപ്പര്‍ 12ല്‍ നാല് മത്സരത്തിലും കാര്‍ത്തികിന് അവസരം ലഭിച്ചെങ്കിലും ഒരു മത്സരത്തില്‍ പോലും തിളങ്ങാന്‍ കാര്‍ത്തികിനായില്ല. 37ാം വയസില്‍ ടി20 ലോകകപ്പ് കളിക്കാന്‍ കാര്‍ത്തികിനായെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചില്ല. ഇനി ഇന്ത്യയുടെ ടി20 ടീമില്‍ കാര്‍ത്തികിന് സ്ഥാനം ലഭിക്കില്ലെന്ന കാര്യം ഉറപ്പാണ്.

Also Read : ഹര്‍ദിക് ക്യാപ്റ്റന്‍, സഞ്ജു കീപ്പര്‍, രോഹിത്തും രാഹുലും വേണ്ട!, ഇന്ത്യയുടെ ന്യൂ ടി20 ടീം

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ സീനിയര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിനെ ഇന്ത്യ ഇനി ടി20 ഫോര്‍മാറ്റിലേക്ക് പരിഗണിച്ചേക്കില്ല. ന്യൂബോളില്‍ പഴയപോലെ സ്വിങ് കണ്ടെത്താന്‍ ഭുവിക്കാവുന്നില്ല. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഡോട്ട്‌ബോളുകള്‍ എറിഞ്ഞ കണക്കു പറഞ്ഞ് അഭിമാനിക്കാന്‍ ഭുവിക്കാവുമെങ്കിലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യയുടെ പേസ് നിരയില്‍ വലിയ പൊളിച്ചെഴുത്തുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെ വന്നാല്‍ ഇനി ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടി20 ടീമില്‍ ഉണ്ടാകില്ലെന്നുറപ്പ്.

മുഹമ്മദ് ഷമി

മുഹമ്മദ് ഷമി

ഇന്ത്യയുടെ മറ്റൊരു സീനിയര്‍ പേസറാണ് മുഹമ്മദ് ഷമി. ന്യൂബോളില്‍ നല്ല സ്വിങ് കണ്ടെത്താന്‍ കഴിവുള്ള പേസറാണ് ഷമി. ഇത്തവണത്തെ ടി20 ലോകകപ്പില്‍ ആദ്യം പരിഗണന ലഭിക്കാതിരുന്ന ഷമിയെ ജസ്പ്രീത് ബുംറക്ക് പകരക്കാരനായാണ് ഇന്ത്യ പരിഗണിച്ചത്. എന്നാല്‍ പ്രതീക്ഷക്കൊത്ത പ്രകടനം കാഴ്ചവെക്കാന്‍ ഷമിക്ക് സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ ഷമിയെ ഇനിയും ഇന്ത്യ ടി20 ടീമിലേക്ക് പരിഗണിച്ചേക്കില്ല. യുവ ബൗളര്‍മാരെയാവും ഇന്ത്യ ഇനി ടീമിലേക്കെത്തിക്കുകയെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഷമിയുടെ ചീട്ട് കീറും.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ആര്‍ അശ്വിന്‍. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടീമിന്റെ ഭാഗമായിരുന്നു ആര്‍ അശ്വിന്‍. എന്നാല്‍ പിന്നീട് ടീമില്‍ നിന്ന് തഴയപ്പെട്ട അശ്വിനെ ഇന്ത്യ ഇത്തവണത്തെ ടി20 ലോകകപ്പിന് മുമ്പ് അപ്രതീക്ഷിതമായാണ് ടീമിലേക്ക് പരിഗണിച്ചത്. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യ എല്ലാ മത്സരത്തിലും അശ്വിനെ കളിപ്പിച്ചിരുന്നു. പാകിസ്താനെതിരേ ഇന്ത്യയുടെ വിജയ ശില്‍പ്പിയാവാനും അശ്വിന് സാധിച്ചു. എന്നാല്‍ ഇന്ത്യ യുവത്വത്തിലേക്ക് വഴിമാറാന്‍ തീരുമാനിക്കുമ്പോള്‍ അശ്വിന് ടീമിലെ സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യത കൂടുതല്‍.

Also Read : T20 World Cup 2022: രോഹിത് ഹിറ്റ്മാനല്ല, ഫ്‌ളോപ്പ്മാന്‍!, മണ്ടന്‍ ക്യാപ്റ്റന്‍സി, വിമര്‍ശനം ശക്തം

ദീപക് ഹൂഡ

ദീപക് ഹൂഡ

ഇന്ത്യ ദീപക് ഹൂഡക്ക് ഇനി അവസരം നല്‍കാനുള്ള സാധ്യതയും കുറവാണ്. സ്പിന്‍ ഓള്‍റൗണ്ടറെന്ന നിലയിലാണ് ഇന്ത്യ ഹൂഡയെ പരിഗണിക്കുന്നത്. എന്നാല്‍ ഹൂഡയെ ബൗളറെന്ന നിലയില്‍ ഇന്ത്യ കാര്യമായി പരിഗണിക്കുന്നില്ല. അതുകൊണ്ട് തന്നെ ഇന്ത്യ പുതിയ യുവ ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ട് വരാന്‍ ശ്രമിച്ചേക്കും. പ്രധാനമായും ഇടം കൈയന്‍ ഓള്‍റൗണ്ടറെയാവും ഇന്ത്യ ടീമിലേക്കെത്തിക്കാന്‍ ശ്രമിക്കുക. അങ്ങനെ വന്നാല്‍ ഹൂഡക്ക് ഇനി ടി20 ടീമില്‍ ഇടം നേടുക പ്രയാസമായിരിക്കും.

Story first published: Thursday, November 10, 2022, 21:43 [IST]
Other articles published on Nov 10, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+