
സാമൂഹ്യ മാധ്യമങ്ങളില്‍ ധോണിക്ക് ട്രിബ്യൂട്ടൊരുക്കിയാണ് ആരാധകര്‍ സന്തോഷം പങ്കുവെക്കുന്നത്. 90 ടെസ്റ്റില്‍ നിന്ന് 6 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും ഉള്‍പ്പെടെ 4876 റണ്‍സും 350 ഏകദിനത്തില്‍ നിന്ന് 10 സെഞ്ച്വറി ഉള്‍പ്പെടെ 10773 റണ്‍സും 98 ടി20യില്‍ നിന്ന് രണ്ട് അര്‍ധ സെഞ്ച്വിറി ഉള്‍പ്പെടെ 1617 റണ്‍സുമാണ് ധോണിയുടെ സമ്പാദ്യം. എന്നാല്‍ കേവലം റണ്‍സുകളില്‍ മാത്രം മികവൊതുക്കാതെ വരും തലമുറക്ക് വലിയ പാഠ പുസ്തകമാവാന്‍ കോലിക്ക് സാധിച്ചു.
Also Read: IND vs SA: റബാഡയും എന്‍ഗിഡിയുമല്ല, ഇന്ത്യ ഭയക്കേണ്ടത് ഒലീവറെ, മൂന്ന് കാരണങ്ങളറിയാം

ധോണിയുടെ ഓരോ നേട്ടങ്ങളും അക്കമിട്ട് നിരത്തിയാണ് ധോണി ആരാധകര്‍ ആവേശം പങ്കുവെക്കുന്നത്. 2004ല്‍ അരങ്ങേറ്റം നടത്തിയ ധോണി 2015ല്‍ വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന ഏകദിന സ്‌കോര്‍ സ്വന്തം പേരിലാക്കി. 2016ല്‍ ബാറ്റ്‌സ്മാന്‍മാരുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്കെത്തി. വേഗത്തില്‍ ഈ നേട്ടത്തിലെത്തുന്ന താരമാണ് ധോണി. 2007ലാണ് ധോണിയുടെ തലവരമാറിയത്. സീനിയര്‍ താരങ്ങളുടെ അഭാവത്തില്‍ ടി20 ലോകകപ്പ് നായകസ്ഥാനം ലഭിച്ചപ്പോള്‍ ഇന്ത്യയെ കിരീടം ചൂടിക്കാന്‍ ധോണിക്ക് സാധിച്ചു. ഈ വര്‍ഷം രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരത്തിനും ധോണി അര്‍ഹനായി. 2008ല്‍ ഐസിസിയുടെ മികച്ച താരമാവാന്‍ ധോണിക്കായി.
Also Read: IND vs SA: സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ റണ്‍വീരന്‍മാര്‍- അഞ്ചില്‍ മൂന്നു പേരും ഫോമൗട്ട്!

2009ല്‍ പത്മശ്രീ നല്‍കി രാജ്യം ധോണിയെ ആദരിച്ചു. 2010ല്‍ ഏഷ്യാ കപ്പ്,ഐപിഎല്‍,ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ ധോണിക്ക് നേടിക്കൊടുക്കാനായി. 2011ല്‍ ഇന്ത്യയുടെ ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഏകദിന ലോകകപ്പ് കിരീടം ധോണി നേടിത്തന്നു. 1983ല്‍ കപില്‍ ദേവിന് ശേഷം ഈ നേട്ടത്തിലേക്ക് ഇന്ത്യയെ എത്തിച്ച ആദ്യ നായകന്‍. ഇതേ വര്‍ഷം ഐപിഎല്ലിലും ധോണി കിരീടം ചൂടി. 2012ല്‍ നായകനെന്ന നിലയില്‍ 100 അന്താരാഷ്ട്ര ജയങ്ങള്‍ നേടാന്‍ ധോണിക്കായി. 2013ല്‍ ഇന്ത്യയെ ചാമ്പ്യന്‍ ട്രോഫി കിരീടത്തിലേക്കുമെത്തിച്ചു. 2014ല്‍ സിഎസ്‌കെയോടൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീടം. 2015ല്‍ ഏകദിന നായകനെന്ന നിലയില്‍ 100 ജയങ്ങള്‍ പൂര്‍ത്തിയാക്കി.
Also Read: IPL 2022: ഒമിക്രോണ്‍ വ്യാപനം ഉണ്ടായാല്‍ എന്ത് ചെയ്യും? മാസ്റ്റര്‍ പ്ലാനുമായി ബിസിസിഐ

2016ല്‍ ഏഷ്യാ കപ്പും 700 പുറത്താക്കലും ധോണി പൂര്‍ത്തിയാത്തി. 2017ല്‍ 100 അര്‍ധ സെഞ്ച്വറിയും 100 സ്റ്റംപിങ്ങും പൂര്‍ത്തിയാക്കി. 2018ല്‍ ഐപിഎല്‍ കിരീടത്തോടൊപ്പം രാജ്യം പത്മഭൂഷണ്‍ നല്‍കി ആദരിച്ചു. 2019ല്‍ 350ാം ഏകദിനം കളിച്ച ധോണി 2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കലും പ്രഖ്യാപിച്ചു. ഐപിഎല്ലില്‍ കളി തുടരുന്ന ധോണി 2021 സീസണിലൂടെ നാലാം ഐപിഎല്‍ കിരീടവും സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഇത്തവണയും ധോണിയെ സിഎസ്‌കെ നിലനിര്‍ത്തിയതോടെ ഇനിയും ധോണി മാജിക്ക് കാണാന്‍ ആരാധകര്‍ക്ക് അവസരമുണ്ടാവും.
Also Read: IND vs SA: അശ്വിന്റെ കളി നാട്ടിലേ നടക്കൂ, ഇവിടെ നടക്കില്ല!- ഭയമില്ലെന്നു സൗത്താഫ്രിക്കന്‍ നായകന്‍

ഏത് സമ്മര്‍ദ്ദത്തില്‍ നിന്നും കരകയറ്റുന്നതിനാല്‍ ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണം ധോണിക്ക് ലഭിച്ചു. സിഎസ്‌കെ ആരാധകര്‍ക്ക് ധോണി തലയാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ശേഷം ഏറ്റവും വലിയ ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ സാധിച്ചത് ധോണിക്കാണ്. വിരമിക്കലിന് ശേഷം ധോണി റാഞ്ചിയില്‍ ധോണി ബ്രാന്റില്‍ പച്ചക്കറി ഫാം തുടങ്ങിയിരുന്നു.


Click it and Unblock the Notifications