IND vs SA: റബാഡയും എന്‍ഗിഡിയുമല്ല, ഇന്ത്യ ഭയക്കേണ്ടത് ഒലീവറെ, മൂന്ന് കാരണങ്ങളറിയാം
സെഞ്ച്വൂറിയന്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ബോക്‌സിങ് ഡേ ടെസ്റ്റിന് 26ന് തുടക്കമാവുകയാണ്. മൂന്ന് മത്സര പരമ്പരക്കായി അവസാന ഘട്ട പരിശീലനത്തിലാണ് ഇരു ടീമുകളും. ഇന്ത്യ ഏഴ് വട്ടം പര്യടനം നടത്തിയപ്പോഴും പരമ്പര നേടാനായിരുന്നില്ല. അതുകൊണ്ട് തന്നെ ഇത്തവണ കന്നി പരമ്പര നേട്ടമാണ് ലക്ഷ്യമിടുന്നത്. രാഹുല്‍ ദ്രാവിഡെന്ന പുതിയ പരിശീലകന് കീഴില്‍ വലിയ സ്വപ്‌നങ്ങള്‍ ഇന്ത്യ കാണുന്നു. എന്നാല്‍ പരിക്കും സീനിയര്‍ താരങ്ങളുടെ ഫോമും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നു.
രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ, ശുബ്മാന്‍ ഗില്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിലില്ല. നാല് പേര്‍ക്കും പരിക്കാണ് വില്ലന്‍. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് ദക്ഷിണാഫ്രിക്കയില്‍ മികച്ച ബാറ്റിങ് റെക്കോഡുണ്ടെങ്കിലും സമീപകാല ഫോം വളരെ മോശമാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ ബാറ്റിങ് നിരയുടെ പ്രകടനം കണ്ടറിയണം.
Also Read : IND vs SA: സൗത്താഫ്രിക്കയ്‌ക്കെതിരേ ഇന്ത്യയുടെ റണ്‍വീരന്‍മാര്‍- അഞ്ചില്‍ മൂന്നു പേരും ഫോമൗട്ട്!
ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളിങ് നിര ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്നുറപ്പാണ്. കഗിസോ റബാദ, ലൂങ്കി എന്‍ഗിഡി എന്നിവര്‍ ഇന്ത്യക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും പ്രധാന ഭീഷണി ഇവരാരുമല്ല. അത് പരിക്കേറ്റ് പിന്മാറിയ ആന്റിച്ച് നോക്കിയേക്ക് പകരക്കാരനായെത്തിയ ദുവാന്‍ ഒലീവറെയാണ്. എന്തുകൊണ്ടാണ് ഇന്ത്യ ഒലീവറെ ഭയക്കേണ്ടതെന്നതിന്റെ മൂന്ന് കാരണങ്ങള്‍ നോക്കാം.

ഒലിവറുടെ ഫോമും മികച്ച റെക്കോഡുകളും
പേസ് ബൗളറായ ഒലിവര്‍ ഇത്തവണ ആഭ്യന്തര ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും വിക്കറ്റ് നേടിയ താരമാണ്. നാല് മത്സരത്തില്‍ നിന്ന് 28 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നാല് വിക്കറ്റ് പ്രകടനവും നടത്താന്‍ താരത്തിനായി. 10 ടെസ്റ്റില്‍ നിന്ന് 48 വിക്കറ്റാണ് ഒലിവര്‍ നേടിയത്. ഓരോ 30 പന്തുകള്‍ക്കുള്ളില്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്താന്‍ ഒലിവറിന് സാധിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യ താരത്തെ ഭയക്കണം. ദക്ഷിണാഫ്രിക്കന്‍ പിച്ചുകളില്‍ വലിയ അനുഭവസമ്പത്തുള്ള താരം ആഭ്യന്തര ക്രിക്കറ്റില്‍ 500ലധികം വിക്കറ്റും നേടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒലിവര്‍ ഇന്ത്യയുടെ ബാറ്റിങ് നിരയെ വിറപ്പിക്കാന്‍ സാധ്യതകളേറെ.

ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് മുന്‍ പരിചയമില്ല
ഇന്ത്യയുടെ ബാറ്റിങ് നിരക്ക് റബാഡ,എന്‍ഗിഡി എന്നിവരെയെല്ലാം നേരിട്ട് പരിചയമുണ്ടെങ്കിലും ഒലിവറുടെ ശൈലിയെന്തെന്ന് അറിയില്ല. ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ച് നേരിട്ട് പരിചയമില്ലാത്ത ബൗളറാണ് ഒലിവര്‍. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ ബൗളിങ്ങിനെ നേരിടുകയെന്നത് വലിയ വെല്ലുവിളിതന്നെയായേക്കും. ദീര്‍ഘ സമയം പന്തെറിയാന്‍ സാധിക്കുന്നുവെന്നതാണ് ഒലിവറുടെ പ്രത്യേകത. സ്റ്റംപിന് ആക്രമിക്കുന്ന ഒലിവറുടെ ശൈലിയെ ഇന്ത്യയുടെ ബാറ്റിങ് നിര എങ്ങനെ അതിജീവിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

വിക്കറ്റ് വീഴ്ത്താനുള്ള മിടുക്ക്
മറ്റ് പേസര്‍മാരില്‍ നിന്ന് ഒലിവറെ വ്യത്യസ്തനാക്കുന്നത് വിക്കറ്റ് വീഴ്ത്താനുള്ള മിടുക്കാണ്. ടെസ്റ്റില്‍ ആക്രമണോത്സകതയോടെ വിക്കറ്റിനായി പന്തെറിയുന്ന ചുരുക്കം ചില താരങ്ങളിലൊരാളാണ് ഒലിവര്‍. അതിവേഗ പന്തുകളോടൊപ്പം എയറില്‍വെച്ച് തന്നെ പന്ത് സ്വിങ് ചെയ്യിക്കാനുള്ള മികവും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചേക്കാം. ഇന്ത്യയുടെ പ്രതീക്ഷകളെയാകെ തകര്‍ക്കാന്‍ ഒലിവര്‍ക്ക് സാധിച്ചേക്കും. ടോപ് ഓഡര്‍ തകര്‍ന്നാല്‍ തിരിച്ചുവരവ് ഇന്ത്യയെ സംബന്ധിച്ച് വളരെ പ്രയാസമാവുമെന്നുറപ്പ്.
രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഇന്ത്യയുടെ ഓപ്പണിങ്ങില്‍ കെ എല്‍ രാഹുലും മായങ്ക് അഗര്‍വാളും ഇറങ്ങിയേക്കും. ഈ കൂട്ടുകെട്ടിനെ പെട്ടെന്ന് വീഴ്ത്തിയാല്‍ മോശം ഫോമിലുള്ള ചേതേശ്വര്‍ പുജാര,വിരാട് കോലി,അജിന്‍ക്യ രഹാനെ എന്നിവര്‍ക്കെല്ലാം അടിപതറാന്‍ സാധ്യതയുണ്ട്. ന്യൂബോളിലെ ഒലിവറുടെ മികവ് ഇന്ത്യയുടെ ടോപ് ഓഡറിനെ തകര്‍ക്കാനുള്ള സാധ്യതകളേറെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications