ലോകകപ്പ് ഇനി പഴയ ലോകകപ്പല്ല!! ഐപിഎല്‍ മോഡല്‍ എലിമിനേറ്ററും, പുതിയ മാറ്റങ്ങളറിയാം
ക്രിക്കറ്റ് പ്രേമികളെ കൂടുതല്‍ ആവേശം കൊള്ളിക്കുന്നതിനൊപ്പം ഗെയിമിനെ കൂടുതല്‍ ജനകീയമാക്കുന്നതിനും വേണ്ടി ലോകകപ്പുകളുടെ ഇതുവരെയുള്ള ഘടനയില്‍ വലിയ പൊളിച്ചെഴുത്ത് നടത്തിയിരിക്കുകയാണ് ഐസിസി. ഇതു വരെ പിന്തുടര്‍ന്നു വന്നു പോന്നിരുന്നതില്‍ നിന്നും വ്യത്യസ്തമായ ലോകകപ്പുകളിലായിരിക്കും ഇനി വരാനിരിക്കുന്നത്.
അടുത്ത വര്‍ഷം സൗത്താഫ്രിക്കയടക്കം മൂന്നു രാജ്യങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പ് മുതല്‍ പുതിയ ഘടനയിലേക്കു ടൂര്‍ണമെന്റ് മാറുകയാണ്.
2028ലെ അടുത്ത ടി20 ലോകകപ്പിന്റെയും ഘടനയില്‍ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. പുതിയ പരിഷ്‌കാരം അനുസരിച്ച് സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണെന്നു നമുക്കു നോക്കാം.

2027ലെ ഏകദിന ലോകകപ്പ്
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ 14 ടീമുകളായിരിക്കും മാറ്റുരയ്ക്കുക. ഇതു നേരത്തേ തന്നെ തീരുമാനിക്കുകയും ചെയ്തിട്ടുള്ളതാണ്. പക്ഷെ ടൂര്‍ണമെന്റിന്റെ ഘടനയില്‍ ചില സര്‍പ്രൈസുകളുണ്ട്.
ഓരോ മല്‍സരത്തിനും തുല്യ പ്രാധാന്യം ലഭിക്കുകയെന്ന ലക്ഷ്യത്തോടെ മൂന്നു ഘട്ടങ്ങളായുള്ള ഫോര്‍മാറ്റിലായിരിക്കും ടൂര്‍ണമെന്റ്. ഇതു പ്രകാരം റാങ്കിങില്‍ ഏറ്റവും താഴെയുള്ള (12 മുതല്‍ 14) ടീമുകള്‍ റൗണ്ട് റോബിന്‍ സൂപ്പര്‍ സീരീസില്‍ ആദ്യം കളിക്കാനിറങ്ങും.
ഇവയില്‍ ജയിക്കുന്ന ഒരു ടീം മാത്രമേ പ്രധാന ടൂര്‍ണമെന്റിലേക്കു യോഗ്യത നേടുകയുള്ളൂ. ഈ ടീമായിരിക്കും ഗ്രൂപ്പുഘട്ടത്തിലെ മറ്റു 11 ടീമുകള്‍ക്കൊപ്പം കളിക്കാനിറങ്ങുക. ആറു ടീമുകളെ വീതം രണ്ടു ഗ്രൂപ്പായി തിരിച്ചായിരിക്കും പോരാട്ടം.
രണ്ടു ഗ്രൂപ്പിലെയും ആദ്യ മൂന്നുസ്ഥാനക്കാര്‍ക്കൊപ്പം രണ്ടു ഗ്രൂപ്പിലുമായി മികച്ച നാലാസ്ഥാനക്കാരായ ഒരു ടീമും സൂപ്പര്‍ 7 ഘട്ടത്തിലേക്കും മുന്നേറും. റൗണ്ട് റോബിന്‍ രീതിയിലായിരിക്കും സൂപ്പര്‍ 7ലെ മല്‍സരങ്ങള്‍.
ഓരോ ടീമും പരസ്പരം ഒരു തവണ വീതം ഏറ്റുമുട്ടിയ ശേഷം മികച്ച നാലു ടീമുകള്‍ സെമി ഫൈനലിലേക്കും യോഗ്യത നേടും. തുടര്‍ന്നായിരിക്കും കലാശപ്പോരാട്ടം.
ഈ പുതിയ ഫോര്‍മാറ്റ് ഉദ്ഘാടന ദിനം മുതല്‍ തന്നെ ഓരോ മല്‍സരങ്ങളുടെയും പ്രാധാന്യം വര്‍ധിക്കുമെന്നും എമേര്‍ജിങ് ടീമുകള്‍ക്കു ക്രിക്കറ്റിന്റെ മഹാ വേദിയില്‍ കളിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുമെന്നാണ് ഐസിസിയുടെ വിശ്വാസം.

ടി20 ലോകകപ്പിലെ മാറ്റമെന്ത്?
ഓസ്‌ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായാണ് 2028 ഐസിസി ടി20 ലോകകപ്പ് നടക്കാനിരിക്കുന്നത്. 20 ടീമുകളെ തന്നെ ഈ ടൂര്‍ണമെന്റിലും ഐസിസി നിലനിര്‍ത്തിയിട്ടുണ്ട്. ടൂര്‍ണമെന്റിന്റെ രണ്ടാം ഘട്ടത്തിലാണ് ഏറ്റവും വലിയ മാറ്റം സംഭിച്ചിരിക്കുന്നത്.
നേരത്തേയുള്ള സൂപ്പര്‍ എട്ടിനു പകരം ഇനി സൂപ്പര്‍ 10 ആണുണ്ടാവുക. അതായത് ഗ്രൂപ്പുഘട്ടത്തില്‍ നിന്നും മുന്നേറുന്ന ടീമുകളുടെ പത്താക്കി ഉയര്‍ത്തിയിരിക്കുകയാണ്. ഓപ്പണിങ് റൗണ്ടില്‍ നാലു ടീമുകള്‍ വീതമാണ് അഞ്ചു ഗ്രൂപ്പിലായി അണിനിരക്കുക. കഴിഞ്ഞ തവണ അഞ്ചു ടീമുകള്‍ വീതമാണ് നാലു ഗ്രൂപ്പിലുണ്ടായിരുന്നത്.
ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരാണ് സൂപ്പര്‍ 10 ലേക്കു യോഗ്യത നേടുക. അവിടെ അഞ്ചു ടീമുകള്‍ വീതം രണ്ടു ഗ്രൂപ്പിലുമായി അണിനിരക്കും. ഈ രണ്ടു ഗ്രൂപ്പിലെയും ഒന്നാംസ്ഥാനക്കാര്‍ നേരിട്ട് സെമിയിലേക്കു മുന്നേറും.
എന്നാല്‍ ഒരു ഗ്രൂപ്പില്‍ രണ്ടാമതെത്തുന്ന ടീം എതിര്‍ ഗ്രൂപ്പിലെ മൂന്നാംസ്ഥാനക്കാരെ നേരടും. ഈ തരത്തില്‍ രണ്ടു ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാര്‍ പോരടിക്കും. ഐപിഎല്ലിലെ എലിമിനേറ്റര്‍ മല്‍സരങ്ങളുടെ രീതിയിലാണിത്. ഈ രണ്ടു എലിമിനേറ്ററില്‍ ജയിക്കുന്നവരായിരിക്കും സെമി ഫൈനലിലെ ശേഷിച്ച രണ്ടു ടീമുകള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


