Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs ENG: ശ്രേയസ് കണ്ടു പഠിക്കട്ടെ, രണ്ടോവറില്‍ കളി മാറ്റിയ ഗില്‍!! ഇതാണ് ക്യാപ്റ്റന്‍സി

ബെര്‍മിങ്ഹാം: ഒന്നാം ഏകദിനത്തില്‍ മികച്ച തുടക്കത്തിനു ശേഷം ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയിരിക്കുകയാണ് ശുഭ്മന്‍ ഗില്ലിന്റെ ടീം ഇന്ത്യ. ടോസിനു ശേഷം ബാറ്റിങിന് ഇറങ്ങിയ ശേഷം വലിയ ടോട്ടലിലേക്കു കുതിച്ച ഇംഗ്ലീഷ് ടീമിനു മൂക്കുകയറിടാന്‍ ഇന്ത്യയെ സഹായിച്ചത് ഗില്ലിന്റെ തകര്‍പ്പന്‍ ക്യാപ്റ്റന്‍സിയാണ്.

തന്റെ ബൗളര്‍മാരെ വളരെ കൃത്യമായി ഉപയോഗിച്ച അദ്ദേഹം ഇംഗ്ലണ്ടിനു കളിയില്‍ മേല്‍ക്കൈ നേടാനുള്ള അവസരം നല്‍കിയതുമില്ല. ബൗളിങ് റൊട്ടേഷനുകളിലും ഫീല്‍ഡിങ് ക്രമീകരണത്തിലുമെല്ലാം ഗില്ലിന്റെ മികവ് അടയാളപ്പെടുത്തിയ മല്‍സരമായിരുന്നു ഇത്. വെറും രണ്ടോവറിനിടെയാണ് മൂന്നു വിക്കറ്റുകള്‍ പിഴുത് അദ്ദേഹം ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്.

SHUBMAN GILL

ക്യാപ്റ്റന്‍സി മാസ്റ്റര്‍ സ്‌ട്രോക്ക്

ബെന്‍ ഡക്കെറ്റ്- ജേക്കബ് ബെതെല്‍ ചേര്‍ന്ന് മികച്ച തുടക്കമാണ് ഇംഗ്ലണ്ടിനു നല്‍കിയത്. ആദ്യ ഓവറില്‍ വളരെ ശ്രദ്ധയോടെ തുടങ്ങിയ ശേഷമാണ് ഇരുവരും ബാറ്റിങിലെ ഗിയര്‍ മാറ്റിയത്. ന്യൂബോള്‍ കൈകാര്യം ചെയ്ത ജസ്പ്രീത് ബുംറയ്ക്കും പ്രസിദ്ധ് കൃഷ്ണയ്ക്കുമെതിരേ ഡക്കെറ്റും ബെതെലും അനാവശ്യ റിസ്‌ക്കുകളൊന്നും എടുത്തില്ല.

പകരം കരിയറിലെ ആദ്യ ഇംഗ്ലീഷ് പര്യടനം കളിക്കാനെത്തിയ യുവ പേസര്‍ ഗൂര്‍നൂര്‍ ബ്രാറിനെ കടന്നാക്രമിക്കുകയായിരുന്നു. എട്ടാം ഓവറിലാണ് താരം കളിയില്‍ ആദ്യമായി പന്തെറിയാനെത്തിയത്. രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 17 റണ്‍സ് ഡക്കെറ്റ് ഈ ഓവറില്‍ വാരിക്കൂട്ടുകയും ചെയ്തു.

10 ഓവറില്‍ വിക്കറ്റ് പോവാതെ ഇംഗ്ലണ്ട് നേടിയത് 51 റണ്‍സ്. 11ാം ഓവറില്‍ നാലാമത്തെ പേസറായി ശിവം ദുബെയെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ കൊണ്ടുവന്നു. 11ാം ഓവറില്‍ വെറും ഏഴു റണ്‍സ് മാത്രമേ ദുബെ വഴങ്ങിയുള്ളൂ. മറ്റൊരു എന്‍ഡിലാവട്ടെ സ്ലോ ബൗളറായ വാഷിങ്ടണ്‍ സുന്ദറിനെയു പരീക്ഷിക്കുകയായിരുന്നു. മൂന്നു റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്.

നന്നായി ബൗള്‍ ചെയ്തിട്ടും ദുബെയ്ക്കു തുടരെ രണ്ടാം ഓവര്‍ നല്‍കാതെ 13ാം ഓവറില്‍ ബ്രാറിനെ തിരികെ കൊണ്ടുവന്നതായിരുന്നു ഗില്ലിന്റെ മാസ്റ്റര്‍സ്‌ട്രോക്ക്. നേരത്തേ രണ്ടോവറില്‍ 26 റണ്‍സ് വിട്ടുകൊടുത്തിട്ടും പേസറില്‍ അദ്ദേഹം വിശ്വാസം കാണിക്കുകയായിരുന്നു.

ഇതിനു ഫലവും ലഭിച്ചു. 13ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ വമ്പനടിക്കാരനായ ബെതെലിനെ (14) ബ്രാര്‍ മടക്കി. പുള്‍ ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ഡീപ്പില്‍ അല്‍പ്പം മുന്നോട്ട് ഡൈവ് ചെയ്ത് മികച്ചൊരു ക്യാച്ചിലൂടെ വീഴ്ത്തുകയായിരുന്നു.

INDIAN TEAM

ഇതേ ഓവറിലെ നാലാമത്തെ ബോളില്‍ മറ്റൊരു ഓപ്പണറായ ഡക്കെറ്റിനെയം (43) ബ്രാര്‍ പുറത്താക്കി. തേര്‍ഡ് മാന്‍ ബൗണ്ടറിക്കു മുകളിലൂടെ കട്ട് ഷോട്ട് കളിക്കാനായിരുന്നു താരത്തിന്റെ ശ്രമം. എന്നാല്‍ ബൗണ്ടറി ലൈനിന് തൊട്ടരികെ ബുംറ മികച്ചൊരു ക്യാച്ചിലൂടെ ഡക്കെറ്റിനെ പിടിയിലൊതുക്കി.

വാഷിങ്ടണിനു രണ്ടാം ഓവര്‍ നല്‍കാതെ തന്റെ സ്‌ട്രൈക്ക് ബൗളറായ ബുംറയെ അടുത്ത ഓവറില്‍ ഗില്‍ തിരികെ വിളിച്ചു. ക്രീസില്‍ പുതിയ ബാറ്റര്‍മാരായ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കും (1) ജോ റൂട്ടുമാണുണ്ടായിരുന്നത് (0). ഈ ഓവറില്‍ സ്ലിപ്പില്‍ ഒരു ഫീല്‍ഡറെ വയ്ക്കാനും ഗില്‍ മറന്നില്ല. ഫലമാവട്ടെ ആദ്യ ബോളില്‍ തന്നെ അപകടകാരിയായ ബ്രൂക്ക് വീണു.

ഷോര്‍ട്ട് ഓഫ് ലെങ്ത്ത് ബോളിനെതിരേ പോയിന്റിലേക്കു കളിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. പക്ഷെ അതു നേരെ സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലേക്കാണ് വന്നത്. ഇതോടെ വിക്കറ്റ് പോവാതെ 61 റണ്‍സെന്ന നിലയില്‍ നിന്നും രണ്ടോവറിനിടെ ഇംഗ്ലണ്ട് മൂന്നിന് 64 റണ്‍സിലേക്കു വീഴുകയും ചെയ്തു.

Story first published: Tuesday, July 14, 2026, 18:57 [IST]
Other articles published on Jul 14, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+