World Cup 2027: സഞ്ജുവിന് കോളടിക്കും!!! ഏകദിന ലോകകപ്പ് ടീമിലേക്ക്? വമ്പന്‍ സൂചന നല്‍കി ഗില്‍
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം കോമ്പിനേഷനെ കുറിച്ച് ചില സൂചനകള്‍ നല്‍കിയിരിക്കുകയാണ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍. സൗത്താഫ്രിക്കയുള്‍പ്പെടെ മൂന്നു രാജ്യങ്ങളിലായിട്ടാണ് ഏകിന ലോകകപ്പ് നടക്കാനിരിക്കുന്നത്.
ഇതിനുള്ള മികച്ച തയ്യാറെടുപ്പ് കൂടിയാണ് നാളെ (ചൊവ്വ) ഇംഗ്ലണ്ടുമായി തുടങ്ങാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പര. ആദ്യ മല്‍സരത്തിനു മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെയാണ് ലോകകപ്പ് സ്‌ക്വാഡിനെ കുറിച്ച് ഗില്‍ തുറന്നു പറഞ്ഞത്.

ഇപ്പോള്‍ ഏകദിന ടീമിന്റെ ഭാഗമല്ലാത്ത മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണുള്‍പ്പെടെയുള്ളവര്‍ക്കു പ്രതീക്ഷ നല്‍കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.
കഴിഞ്ഞ രണ്ടു ടി20 ലോകകപ്പുകളുടെയും ഭാഗമാവുകയും അവസാന തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റുമായിട്ടുള്ള താരമാണ് സഞ്ജു. ഭാഗ്യം കൂടി തുണച്ചാല്‍ അടുത്ത ഏകദിന ലോകകപ്പിലേക്കും അദ്ദേഹത്തിനു നറുക്കുവീണേക്കും.
ഗില്‍ പറഞ്ഞതിങ്ങനെ
ഇംഗ്ലണ്ടില്‍ ഇപ്പോള്‍ കളിക്കാനിരിക്കുന്ന ഏകദിന പരമ്പരയിലെ സാഹചര്യങ്ങളുമായി അടുത്ത ലോകകപ്പിനും ചില സമാനതകളുണ്ടെന്നു ശുഭ്മന്‍ ഗില്‍ ചൂണ്ടിക്കാട്ടി. സൗത്താഫ്രിക്കന്‍ പിച്ചുകളില്‍ നല്ല പെര്‍ഫോമന്‍സ് കാഴ്ചവയ്ക്കാന്‍ സാധിക്കുന്നവര്‍ക്കു ലോകകപ്പ് സംഘത്തില്‍ അവസരം പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറയുന്നു.
'ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷനെ കുറിച്ചാണ് ഞങ്ങള്‍ സംസാരിക്കുന്നത്. ഏതു കോമ്പിനേഷനായിരിക്കും ലോകകപ്പില്‍ നമുക്ക് നല്ലത്? ഇപ്പോള്‍ ടീമിന്റെ ഭാഗമല്ലാത്ത ഏതൊക്കെ താരങ്ങള്‍ക്കാണ് അവിടെ (സൗത്താഫ്രിക്ക) ഭാവിയില്‍ നമ്മളെ സഹായിക്കാന്‍ സാധിക്കുക?
ഏതു ബൗളര്‍മാര്‍, ഏതു ഓള്‍റൗണ്ടര്‍മാര്‍, ഏതു സ്പിന്നര്‍മാര്‍. ഞങ്ങള്‍ ഇതേക്കുറിച്ചെല്ലാം സംസാരിക്കാറുണ്ട്. അടുത്ത ഏകദിന ലോകകപ്പിനുള്ള ഞങ്ങളുടെ തയ്യാറെടുപ്പുകള്‍ വളരെ വ്യത്യസ്തമാണ്. ഏതു തരത്തിലുള്ള ടീം കോമ്പിനേഷന്‍ പരീക്ഷിക്കാമെന്നതിനെ കുറിച്ചാണ് ഞങ്ങളുടെ മനസ്സിലുള്ളത്.
ഇവിടെ (ഇംഗ്ലണ്ട്) ഞങ്ങള്‍ക്കു ലഭിക്കുന്നതിനു സമാനമായ വിക്കറ്റുകളായിരിക്കും സൗത്താഫ്രിക്കയിലും ലഭിക്കാന്‍ പോവുന്നത്. അതിനാല്‍ തന്നെ ഈ പരമ്പര ഞങ്ങളെ സംബന്ധിച്ച് വളരെയധികം പ്രധാനപ്പെട്ടതുമാണ്'- ഗില്‍ വിശദാക്കി.
ഏകദിന ലോകകപ്പിനുള്ള ടീമിനെ കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ തീര്‍ച്ചയായും സഞ്ജു സാംസണിനു വലിയ പ്രതീക്ഷകളാണ് നല്‍കുന്നത്. കാരണം സൗത്താഫ്രിക്കന്‍ പിച്ചുകളില്‍ മികച്ച റെക്കോര്‍ഡാണ് അദ്ദേഹത്തിന്റേത്. ഇതു ഏകദിന ലോകകപ്പ് സ്‌ക്വാഡിലേക്കു സഞ്ജുവിനു വഴി തുറന്നേക്കുകയും ചെയ്യും.

സഞ്ജുവിന്റെ റെക്കോഡ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ ഫേവറിറ്റ് എതിരാളികള്‍ മാത്രമല്ല സൗത്താഫ്രിക്ക. അവിടെ കളിച്ചപ്പോഴെല്ലാം ശ്രദ്ധേയമായ പ്രകടനവും അദ്ദേഹം നടത്തിയിട്ടുണ്ട്. സൗത്താഫ്രിക്കയില്‍ ഏകദിനവും ടി20യും താരം കളിച്ചു കഴിഞ്ഞു. രണ്ടിലും കസറിയിട്ടുണ്ടെന്നു കണക്കുകള്‍ പറയുന്നു.
ഏകദിനത്തില്‍ രണ്ടു ഇന്നിങ്‌സുകളാണ് സഞ്ജു ഇവിടെ ബാറ്റ് ചെയ്തത്. 60 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 87 സ്‌ട്രൈക്ക് റേറ്റിലാണ് അദ്ദേഹം മിന്നിച്ചത്. ഒരു സെഞ്ച്വറിയും ഇതിലുള്‍പ്പെടും. 2023ന്റെ അവസാനത്തോടെയുള്ള ഏകദിന പരമ്പരയിലായിരുന്നു അത്.
മൂന്നു മല്‍സരങ്ങളുടെ പരമ്പരയിലെ നിര്‍ണായകമായ അവസാന മാച്ചിലാണ് മൂന്നാം നമ്പറിലെത്തി സഞ്ജു കന്നി അന്താരാഷ്ട്ര സെഞ്ച്വറി കണ്ടെത്തിയത്. ഈ മല്‍സരം ജയിച്ച് പരമ്പര ഇന്ത്യ 2-1നു സ്വന്തമാക്കിയപ്പോള്‍ പ്ലെയര്‍ ഓഫ് ദി മാച്ചും സഞ്ജുവായിരുന്നു.
പക്ഷെ ഈ മാച്ച് വിന്നിങ് ഇന്നിങ്‌സിനു ശേഷം പിന്നീടൊരിക്കല്‍പ്പോലും ഏകദിന ടീമില്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടില്ലെന്നതാണ് നിരാശാജനകമായ കാര്യം. ഒരു പക്ഷെ അടുത്ത ലോകകപ്പിലോ, അതിനു മുമ്പുള്ള പരമ്പരയിലോ സഞ്ജു മാസ് തിരിച്ചുവരവ് നടത്തിയേക്കും.
സൗത്താഫ്രിക്കയില്‍ ഏകദിനത്തില്‍ മാത്രമല്ല ടി20യിലും അദ്ദേഹത്തിന്റെ റെക്കോര്‍ഡ് ശ്രദ്ധേയമാണ്. അഞ്ചു ടി20കളില്‍ സഞ്ജു ഇവിടെ കളിച്ചു കഴിഞ്ഞു. ഇവയില്‍ രണ്ടിലും സെഞ്ച്വറി കുറിക്കുകയും ചെയ്തു. 190 സ്ട്രൈക്ക് റേറ്റും 63 ശരാശരിയും സൗത്താഫ്രിക്കയില്‍ മലയാളി താരത്തിനുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


